ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള പഴമാണ് പേരയ്ക്ക. അതുപോലെ ഗുണങ്ങളുള്ള ഒന്നാണ് പേരയിലയും. പേരയില ഉണക്കി പൊടിച്ചത് ദഹനപ്രശ്നങ്ങളെ അകറ്റും. പേരയിലച്ചായയും ഔഷധഗുണങ്ങൾ ഏറെയുള്ള ഒന്നാണ്. ഫ്ലേവനോയ്ഡുകൾ, ടാനിന്‍സ്, സാപ്പോനിൻസ്, യൂജെനോൾ എന്നിവയും പോളിഫിനോളിക് സംയുക്തങ്ങളും പേരയിലയിൽ ഉണ്ട്. പേരയിലയുടെ

ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള പഴമാണ് പേരയ്ക്ക. അതുപോലെ ഗുണങ്ങളുള്ള ഒന്നാണ് പേരയിലയും. പേരയില ഉണക്കി പൊടിച്ചത് ദഹനപ്രശ്നങ്ങളെ അകറ്റും. പേരയിലച്ചായയും ഔഷധഗുണങ്ങൾ ഏറെയുള്ള ഒന്നാണ്. ഫ്ലേവനോയ്ഡുകൾ, ടാനിന്‍സ്, സാപ്പോനിൻസ്, യൂജെനോൾ എന്നിവയും പോളിഫിനോളിക് സംയുക്തങ്ങളും പേരയിലയിൽ ഉണ്ട്. പേരയിലയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള പഴമാണ് പേരയ്ക്ക. അതുപോലെ ഗുണങ്ങളുള്ള ഒന്നാണ് പേരയിലയും. പേരയില ഉണക്കി പൊടിച്ചത് ദഹനപ്രശ്നങ്ങളെ അകറ്റും. പേരയിലച്ചായയും ഔഷധഗുണങ്ങൾ ഏറെയുള്ള ഒന്നാണ്. ഫ്ലേവനോയ്ഡുകൾ, ടാനിന്‍സ്, സാപ്പോനിൻസ്, യൂജെനോൾ എന്നിവയും പോളിഫിനോളിക് സംയുക്തങ്ങളും പേരയിലയിൽ ഉണ്ട്. പേരയിലയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള പഴമാണ് പേരയ്ക്ക. അതുപോലെ ഗുണങ്ങളുള്ള ഒന്നാണ് പേരയിലയും. പേരയില  ഉണക്കി പൊടിച്ചത് ദഹനപ്രശ്നങ്ങളെ അകറ്റും. പേരയിലച്ചായയും ഔഷധഗുണങ്ങൾ ഏറെയുള്ള ഒന്നാണ്. ഫ്ലേവനോയ്ഡുകൾ, ടാനിന്‍സ്, സാപ്പോനിൻസ്, യൂജെനോൾ എന്നിവയും പോളിഫിനോളിക് സംയുക്തങ്ങളും പേരയിലയിൽ ഉണ്ട്. പേരയിലയുടെ ആരോഗ്യഗുണങ്ങളും ഔഷധഗുണങ്ങളും നിങ്ങളെ അതിശയിപ്പിക്കും.

അണുബാധ തടയുന്നു
പേരയില ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് അണുബാധകൾ തടയും. ആന്റിബാക്ടീരിയൽ ഗുണങ്ങളാണ് ഇതിനു സഹായിക്കുന്നത്. പനി, ഡയേറിയ, ക്ഷീണം, ഉന്മേഷക്കുറവ് ഇവയെല്ലാം അകറ്റാൻ പേരയില നല്ലതാണ്. ഒരു കപ്പ് ചൂടു പേരയിലച്ചായ നിങ്ങളെ ഉന്മേഷവാനാക്കും.

ADVERTISEMENT

കൊളസ്ട്രോൾ നിയന്ത്രിക്കുന്നു
പേരയിലയിൽ അടങ്ങിയ ഫൈറ്റോകെമിക്കൽ സംയുക്തങ്ങളായ കറ്റേച്ചിനും ഗാലിക് ആസിഡും രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു.

അലർജി തടയുന്നു
കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ബാധിക്കുന്ന ഒന്നാണ് ഫുഡ് അലർജി. പേരയില ഏതുരീതിയിൽ കഴിച്ചാലും ഭക്ഷണ അലർജിക്കു നല്ലതാണ്. പേരയിലയിലടങ്ങിയ യൂജെനോൾ എന്ന സംയുക്തം രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നു. അതോടൊപ്പം അലർജിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തടയുകയും ചെയ്യുന്നു.

ബ്രോങ്കൈറ്റിസ് ഭേദമാക്കുന്നു
ശ്വാസനാളത്തിലുണ്ടാകുന്ന വീക്കം, തുടർച്ചയായ ചുമ ഇവയെല്ലാം അകറ്റാൻ പേരയിലച്ചായ സഹായിക്കും.

അതിസാരം തടയുന്നു
പേരയിലച്ചായയിലടങ്ങിയ ടാനിനുകൾ അതിസാരം തടയാൻ സഹായിക്കും.

ADVERTISEMENT

ഗ്ലൂക്കോസ് നില നിയന്ത്രിക്കുന്നു
പേരയിലയ്ക്ക് ഹൈപ്പോഗ്ലൈസെമിക് ഗുണങ്ങൾ ഉണ്ട്. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്നു. പതിവായി പേരയില ഉപയോഗിക്കുന്നത് ടൈപ്പ് 2 പ്രമേഹം തടയുന്നു.

ഡീടോക്സിഫയർ
ശരീരത്തിലെ വിഷാംശങ്ങളെയും രാസവസ്തുക്കളെയും അകറ്റാൻ സഹായിക്കും. പേരയിലയ്ക്ക് ഹെപ്പാറ്റോ പ്രൊട്ടക്ടീവ് ഗുണങ്ങൾ അതായത് കരളിന്റെ ആരോഗ്യം സംരക്ഷിക്കാനുള്ള കഴിവും ഉണ്ട്.

ഹൃദയാരോഗ്യം ഏകുന്നു
ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ അഥവാ എൽഡിഎൽ എന്ന ചീത്ത ഫാറ്റ് രക്തക്കുഴലുകളിൽ പ്ലേക്ക് അടിഞ്ഞുകൂടാനും അതിറോ സ്ക്ലീറോസിസിനും കാരണമാകുന്നു. ഇത് ഹൈപ്പർടെൻഷൻ ഉൾപ്പെടെ ഹൃദയസംബന്ധമായ നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. പേരയിലച്ചായ ശീലമാക്കുന്നത് ഹൃദ്രോഗസാധ്യത തടയും.

വായയുടെ ആരോഗ്യം
ഏതാനും പേരയില ചവയ്ക്കുന്നത് മോണകളിൽ പ്ലേക്ക് ഉണ്ടാകുന്നത് തടയും. ബാക്ടീരിയകളെ അകറ്റാൻ പേരയുടെ ആന്റിബാക്ടീരിയൽ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ സഹായിക്കും. മോണകളിലെ വീക്കം തടയാനും വായ്നാറ്റം അകറ്റാനും പേരയില സഹായിക്കും.

ADVERTISEMENT

ശരീരഭാരം കുറയ്ക്കുന്നു
കറ്റേച്ചിന്‍, ക്യുവര്‍സെറ്റിൻ എന്നീ പ്രധാന സംയുക്തങ്ങൾ പേരയിലയിലുണ്ട്. കറ്റേച്ചിന്‍ ശരീരത്തിലെ അമിതമായ കൊഴുപ്പിനെ കത്തിച്ചു കളയുന്നു. ക്യുവർസെറ്റിൻ ആകട്ടെ കൊഴുപ്പ് കോശങ്ങളുടെ വളർച്ച തടയുന്നു. ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന ആളാണ് നിങ്ങള്‍ എങ്കിൽ പേരയിലച്ചായ ശീലമാക്കാം.

ആന്റി ഓക്സിഡന്റുകൾ 
പേരയിലയിലടങ്ങിയ ആന്റി ഓക്സിഡന്റുകൾ ഫ്രീറാഡിക്കലുകളെ നശിപ്പിക്കുന്നു. ഓക്സീകരണ സമ്മർദ്ദം തടയുന്നു. ദിവസവും പേരയില ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ ഏകുന്നതോടൊപ്പം രോഗപ്രതിരോധ ശക്തിയും വർധിപ്പിക്കും

തലമുടിയുടെ ആരോഗ്യം
മുടി കൊഴിച്ചിൽ തടയുന്നു. ഒരു ലീറ്റർ വെള്ളത്തിൽ ഒരു പിടി ചതച്ച പേരയിലയിട്ട് 20 മിനിറ്റ് തിളപ്പിച്ച ശേഷം തണുപ്പിക്കുക. ഇത് മുടിയിൽ പുരട്ടുന്നത് മുടി വളരാനും മുടി കൊഴിച്ചിൽ മാറാനും സഹായിക്കും.

ചർമത്തിന്റെ ആരോഗ്യം
മുഖക്കുരു അകറ്റുന്നു. പതിവായി പേരയിലച്ചായ കുടിക്കുന്നത് മുഖത്തെ ചുവന്ന പാടുകളും വീക്കവും അകറ്റുന്നു. മുഖക്കുരുവിന്റെ പാടുകൾ അകറ്റാനും ഇത് ഫലപ്രദമാണ്.

ചെറിയ ആരോഗ്യപ്രശ്നങ്ങൾക്കെല്ലാം പരിഹാരമായി പേരയില നമ്മുടെ കൈയകലത്തുതന്നെ ഉണ്ടല്ലോ. എന്നാൽ ഗുരുതരരോഗങ്ങൾ ഉള്ളവർ പേരയില ഔഷധമായി ഉപയോഗിക്കും മുൻപ് വൈദ്യനിർദേശം തേടണം.