നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്നതും കീടനാശിനിപ്രയോഗമില്ലാത്തതും പണച്ചെലവില്ലാത്തതുമായ ഇലക്കറിയാണ് മുരിങ്ങയില. വൈറ്റമിനുകളുടെയും പ്രോട്ടീന്റേയും ഇരുമ്പിന്റെയും കലവറ. ഒട്ടുമിക്ക ജീവിതശൈലീരോഗശമനത്തിനുള്ള ഒറ്റമൂലിയും കൂടിയാണ് ഈ മുരിങ്ങയില. ഇതു ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാലുള്ള ആരോഗ്യഗുണങ്ങൾ അറിയാം. ∙

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്നതും കീടനാശിനിപ്രയോഗമില്ലാത്തതും പണച്ചെലവില്ലാത്തതുമായ ഇലക്കറിയാണ് മുരിങ്ങയില. വൈറ്റമിനുകളുടെയും പ്രോട്ടീന്റേയും ഇരുമ്പിന്റെയും കലവറ. ഒട്ടുമിക്ക ജീവിതശൈലീരോഗശമനത്തിനുള്ള ഒറ്റമൂലിയും കൂടിയാണ് ഈ മുരിങ്ങയില. ഇതു ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാലുള്ള ആരോഗ്യഗുണങ്ങൾ അറിയാം.

∙ പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ നല്ലതാണ്
∙ വൈറ്റമിൻ സി അടങ്ങിയിരിക്കുന്നതിനാൽ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു
∙ നാരുകളാൽ സമ്പുഷ്ടമായതിനാൽ മലബന്ധം കുറച്ച് സുഖശോധന പ്രദാനം ചെയ്യുന്നു
∙ വൈറ്റമിൻ എ ധാരാളമടങ്ങിയിരിക്കുന്നതിനാൽ കണ്ണിനു നല്ലത്. മുരിങ്ങയില നീരിൽ തേൻ ചേർത്തു കഴിക്കുന്നത് തിമിര രോഗബാധ അകറ്റുമത്രെ

∙ പാലിലും കോഴിമുട്ടയിലും അടങ്ങിയിരിക്കുന്നതിനേക്കാൾ കൂടുതൽ പ്രോട്ടീൻ മുരിങ്ങയിലയിൽ അടങ്ങിയിട്ടുണ്ട്

ADVERTISEMENT

∙ സ്ഥിരമായി കഴിക്കുന്നത് കുട്ടികളിൽ ബുദ്ധി ശക്തി വർധിപ്പിക്കുകയും കൃമിശല്യം കുറയ്ക്കുകയും ചെയ്യുന്നു.  കുട്ടികളുടെ ശരീരപുഷ്ടിക്ക് മുരിങ്ങയില നെയ്യ് ചേർത്ത് പാകം ചെയ്തു കൊടുക്കുക.

∙ മുരിങ്ങയില നീരിൽ അൽപം ഉപ്പുചേർത്തു കഴിക്കുന്നത് ഗ്യാസിന്റെ ഉപദ്രവം കുറയ്ക്കാൻ നല്ലതാണ്

∙ ചർമരോഗങ്ങൾ ചെറുക്കാനും ചർമത്തിന്റെ ചുളിവുകളും അകാലനരയും അകറ്റി ചെറുപ്പം നിലനിർത്താനും ആന്റി ഓക്സിഡന്റുകൾ സഹായിക്കുന്നു.

∙ പ്രോട്ടീൻ, കാൽസ്യം, കൊഴുപ്പ്, അന്നജം, നാരുകൾ, വൈറ്റമിനുകൾ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും ഇത് നിത്യാഹാരത്തിൽ ഉൾപ്പെടുത്തുക

∙മുരിങ്ങിയില തോരൻ നിത്യവും കഴിച്ചാൽ മുലയൂട്ടുന്ന അമ്മമാർക്ക് മുലപ്പാൽ വർധനയുണ്ടാകും

∙പൈൽസ് തടയാൻ മുരിങ്ങയിലയും മുരിങ്ങപ്പൂവും ഉത്തമമാണ്. മുരിങ്ങിലയിലുള്ള അതേ പോഷകഘടകങ്ങൾ മുരിങ്ങപ്പൂവിലും അടങ്ങിയിരിക്കുന്നു.

∙മുരിങ്ങയിലയും ഉപ്പും ചേർത്ത് ശരീരത്തിൽ നീരുള്ള ഭാഗങ്ങളിൽ പുരട്ടിയാൽ വേദന കുറയുകയും നീരു വലിയുകയും ചെയ്യും

∙ഹൃദയം, കരൾ, വൃക്കകൾ എന്നിവയുടെ ആരോഗ്യത്തിന് മുരിങ്ങയില നീര് നല്ലതാണ്.

∙കാൽസ്യത്തിനാൽ സമ്പുഷ്ടമായതിനാൽ എല്ലുകളുടെയും പല്ലുകളുടേയും ബലം വർധിപ്പിക്കും

∙മുരിങ്ങയിലയിട്ട് വേവിച്ച വെള്ളത്തിൽ അൽപം ഉപ്പും നാരങ്ങാനീരും ചേർത്ത് ദിവസവും കുടിച്ചാൽ ജീവിതശൈലീ രോഗങ്ങൾ പ്രതിരോധിക്കാം