പച്ചക്കറിയായും പഴമായും നാം പപ്പായ ഉപയോഗിക്കും. പോഷകങ്ങൾ നിറഞ്ഞ പപ്പായ ആരോഗ്യഗുണങ്ങളാലും സമ്പന്നമാണ്. പപ്പായ ഇലയും അത്ര മോശക്കാരനല്ല കേട്ടോ. ഇതും ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ്. ശരീരത്തിലെ വിഷാംശങ്ങളെ നീക്കുന്നതു മുതൽ കാൻസർ തടയുന്നതുവരെ നീളുന്നു ഇലയുടെ ആരോഗ്യഗുണങ്ങൾ. മലേറിയ, ഡെങ്കിപ്പനി

പച്ചക്കറിയായും പഴമായും നാം പപ്പായ ഉപയോഗിക്കും. പോഷകങ്ങൾ നിറഞ്ഞ പപ്പായ ആരോഗ്യഗുണങ്ങളാലും സമ്പന്നമാണ്. പപ്പായ ഇലയും അത്ര മോശക്കാരനല്ല കേട്ടോ. ഇതും ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ്. ശരീരത്തിലെ വിഷാംശങ്ങളെ നീക്കുന്നതു മുതൽ കാൻസർ തടയുന്നതുവരെ നീളുന്നു ഇലയുടെ ആരോഗ്യഗുണങ്ങൾ. മലേറിയ, ഡെങ്കിപ്പനി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പച്ചക്കറിയായും പഴമായും നാം പപ്പായ ഉപയോഗിക്കും. പോഷകങ്ങൾ നിറഞ്ഞ പപ്പായ ആരോഗ്യഗുണങ്ങളാലും സമ്പന്നമാണ്. പപ്പായ ഇലയും അത്ര മോശക്കാരനല്ല കേട്ടോ. ഇതും ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ്. ശരീരത്തിലെ വിഷാംശങ്ങളെ നീക്കുന്നതു മുതൽ കാൻസർ തടയുന്നതുവരെ നീളുന്നു ഇലയുടെ ആരോഗ്യഗുണങ്ങൾ. മലേറിയ, ഡെങ്കിപ്പനി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പച്ചക്കറിയായും പഴമായും നാം പപ്പായ ഉപയോഗിക്കും. പോഷകങ്ങൾ നിറഞ്ഞ പപ്പായ ആരോഗ്യഗുണങ്ങളാലും സമ്പന്നമാണ്. പപ്പായ ഇലയും അത്ര മോശക്കാരനല്ല കേട്ടോ. ഇതും ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ്. ശരീരത്തിലെ വിഷാംശങ്ങളെ നീക്കുന്നതു മുതൽ കാൻസർ തടയുന്നതുവരെ നീളുന്നു ഇലയുടെ ആരോഗ്യഗുണങ്ങൾ. മലേറിയ, ഡെങ്കിപ്പനി എന്നിവയ്ക്കും പപ്പായ ഇല ഔഷധമാണ്. ചർമത്തിന്റെ യുവത്വം നിലനിർത്താനുള്ള സൗന്ദര്യരഹസ്യവും പപ്പായ ഇലയിൽ ഒളിഞ്ഞിരിപ്പുണ്ട്.

കാല്‍സ്യം, ഇരുമ്പ്, മഗ്നീഷ്യം, ഫൈറ്റോന്യൂട്രിയന്റുകൾ, ജീവകങ്ങളായ എ, സി, ഇ, കെ എന്നിവയുമുണ്ട് പപ്പായ ഇലയിൽ. 

ADVERTISEMENT

ദഹനത്തിനു സഹായകം
പപ്പായ ഇലയിൽ എൻസൈമുകളായ കൈമോപപ്പെയ്ൻ, പപ്പെയ്ൻ, പ്രോട്ടീസ്, അമിലേസ് എന്നിവയുണ്ട്. ഇവ ദഹനത്തിനു സഹായിക്കുന്നു. കൂടാതെ പപ്പെയ്ൻ പോലുള്ള എൻസൈമുകൾ വയറിലെ അൾസർ മാറ്റാൻ സഹായിക്കും. പപ്പായ ഇല കൊണ്ടുണ്ടാക്കിയ ചായ പെപ്റ്റിക് അൾസറിന്റെ ചികിൽസയ്ക്കു ഫലപ്രദമാണ്. ആന്റിമൈക്രോബിയൽ, ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയ പപ്പായ ഇല വയറിലെയും മലാശയത്തിലെയും ഇൻഫ്ലമേഷൻ കുറയ്ക്കുന്നു. 

ആർത്തവ വേദന അകറ്റുന്നു
പപ്പായ ഇലയുടെ സത്ത്  ആർത്തവ വേദന അകറ്റാൻ സഹായിക്കും. കൂടാതെ ആർത്തവ പൂർവ അസ്വസ്ഥതകൾ കുറയ്ക്കാനും ഹോർമോൺ ബാലൻസ് നിലനിർത്താനും ആർത്തവചക്രം ക്രമമാകാനും പപ്പായ ഇലസത്ത് കുടിക്കുന്നതു നല്ലതാണ്. 

ഡെങ്കിപ്പനിക്ക്
ഈഡിസ് കൊതുകു പരത്തുന്ന ഡെങ്കിപ്പനിയെ പ്രതിരോധിക്കാൻ പപ്പായ ഇലയ്ക്കു കഴിവുണ്ട്. രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയുന്ന രോഗാവസ്ഥയിൽ ഇവയുടെ എണ്ണം കൂട്ടാൻ പപ്പായ ഇല സഹായിക്കും. പക്ഷേ വിദഗ്ധോപദേശം സ്വീകരിച്ച മാത്രം ഇവ ഉപയോഗിക്കാൻ ശ്രദ്ധിക്കണം

പ്രമേഹത്തിന്
പപ്പായ ഇലയിൽ അടങ്ങിയ എൻസൈമുകൾ ഇൻസുലിന്റെ ഉൽപ്പാദനവും രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കുന്നു.

ADVERTISEMENT

അർബുദ സാധ്യത കുറയ്ക്കുന്നു
പപ്പായ സത്തിൽ അസെറ്റോ ജെനിൻ എന്ന സംയുക്തമുണ്ട്. ഇത് ശ്വാസകോശാർബുദം, സ്തനാർബുദം, പാൻക്രിയാറ്റിക് കാൻസർ ഇവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. പപ്പായ ഇലയ്ക്ക് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് കീമോതോറാപ്പിയുടെ ദൂഷ്യഫലങങളെ കുറയ്ക്കുന്നു.

മലേറിയയ്ക്ക്
പപ്പായ ഇലയിലെ അസെറ്റോജെനിൻ മലേറിയ ചികിൽസയ്ക്ക് ഫലപ്രദമാണ്. ആന്റിമലേറിയൽ ഗുണങ്ങൾ ഈ ഇലയ്ക്കുണ്ട്. എന്നാൽ സ്വയം ചികിൽസയ്ക്കു മുതിരാതെ വൈദ്യസഹായം തേടേണ്ടത് ആവശ്യമാണ്. 

താരൻ അകറ്റുന്നു
തലമുടിയുടെ ആരോഗ്യം കളയുന്ന ഒന്നാണ് തലയോട്ടിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന താരൻ. ആന്റി ബാക്ടീരിയൽ ഗുണങ്ങളുള്ള പപ്പായ ഇല, താരൻ പോലെ തലയോട്ടിയിലുണ്ടാകുന്ന രോഗങ്ങൾക്ക് പരിഹാരമേകും. പപ്പായ ഇല ഇട്ട് തിളപ്പിച്ച വെള്ളം തണുത്ത ശേഷം മുടി  കഴുകുന്നത് നല്ലതാണ്.

ചർമത്തിന്റെ ആരോഗ്യം
എക്സിമ പോലുള്ള ചർമരോഗങ്ങൾക്ക് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള പപ്പായ ഇല പരിഹാരമേകും. പപ്പായ ഇല അരച്ച് രോഗം ബാധിച്ച  സ്ഥലത്ത് പുരട്ടാവുന്നതാണ്.

ADVERTISEMENT

ബാക്ടീരിയകളുടെ വളർച്ച തടയുന്നു
പപ്പായ ഇലയിൽ അൻപതിലധികം സംയുക്തങ്ങളുണ്ട്. ഇത് നല്ലതും ചീത്തയുമായ ബാക്ടീരിയയുടെ അളവ് നിയന്ത്രിക്കും. ടാനിൻ പോലുള്ള സംയുക്തങ്ങൾ ബാക്ടീരിയൽ അണുബാധയുടെ ദൂഷ്യഫലങ്ങളെ തടഞ്ഞ് ഉദരത്തിന് ആരോഗ്യമേകും.

ചർമത്തിന് യുവത്വമേകും
ആന്റിഓക്സിഡന്റുകൾ ധാരാളമുള്ള പപ്പായ ഇല ഫ്രീ റാഡിക്കലുകളെ അകറ്റി ഓക്സീകരണ സമ്മർദം തടയുന്നു. കോശങ്ങളുടെ കേടുപാടുകൾ തീർക്കുന്നു. ചർമത്തിലെ ചുളിവുകളും പാടുകളും അകറ്റുന്നു. പപ്പായ ഇലയുടെ ഉപയോഗം അകാല വാർധക്യം തടയും.

ഊർജ്ജമേകുന്നു
പപ്പായ ഇലയിൽ പോഷകങ്ങളും ആന്റിഓക്സിഡന്റുകളും എൻസൈമുകളുമുണ്ട്. ഇവ രക്തചംക്രമണം വർധിപ്പിക്കുന്നു. ശരീരത്തിന്റെ ഊർജ്ജനില കൂട്ടുന്നു.

ശ്വാസകോശത്തിന്റെ ആരോഗ്യം
സിപിഒഡി അഥവാ ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമണറി ഡിസീസ് ക്രമേണ ശ്വാസകോശത്തിലെ കലകളുടെ നാശത്തിനു കാരണമാകുന്നു. ഈ അവസ്ഥ കുറയ്ക്കാൻ പപ്പായ ഇലയ്ക്കു കഴിയും.

കപ്പളങ്ങ, കപ്പയ്ക്ക എന്നെല്ലാം വിളിപ്പേരുള്ള പപ്പായയുടെ ഇലയും ഏറെ ഗുണങ്ങളുള്ളതാണെന്നു മനസ്സിലായില്ലേ. എന്നാൽ ഔഷധമായി ഇത് ഉപയോഗിക്കും മുൻപ് വൈദ്യനിർദേശം തേടാൻ മറക്കരുത്. ഒരു പപ്പായ മരമെങ്കിലും വീട്ടിൽ വളർത്താനും നമുക്ക് ശ്രമിക്കാം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT