കോഫി കുടിച്ചാല്‍ തലവേദന മാറുമോ?
ഒരു കോഫി കുടിച്ചാല്‍ ഉന്മേഷം വരുമെന്നു കരുതുന്നവരാണ് നമ്മളില്‍ പലരും. തലവേദനയോ മൈഗ്രൈനോ ഉണ്ടെങ്കില്‍ കടുപ്പത്തിലൊരു കോഫി കുടിക്കുന്നതാണ് മരുന്നിനെക്കാള്‍ നല്ലതെന്നു പലരും പറയാറുമുണ്ട്. എന്നാല്‍ ഇതില്‍ വല്ല കാര്യവുമുണ്ടോ? പല ഡോക്ടർമാരും ഒരുപരിധി വരെ ഇതു ശരിവയ്ക്കുന്നുമുണ്ട്. നിയന്ത്രിത അളവിൽ കോഫി

ഒരു കോഫി കുടിച്ചാല്‍ ഉന്മേഷം വരുമെന്നു കരുതുന്നവരാണ് നമ്മളില്‍ പലരും. തലവേദനയോ മൈഗ്രൈനോ ഉണ്ടെങ്കില്‍ കടുപ്പത്തിലൊരു കോഫി കുടിക്കുന്നതാണ് മരുന്നിനെക്കാള്‍ നല്ലതെന്നു പലരും പറയാറുമുണ്ട്. എന്നാല്‍ ഇതില്‍ വല്ല കാര്യവുമുണ്ടോ?
പല ഡോക്ടർമാരും ഒരുപരിധി വരെ ഇതു ശരിവയ്ക്കുന്നുമുണ്ട്. നിയന്ത്രിത അളവിൽ കോഫി ഉന്മേഷം തരും. പക്ഷേ അളവുകൂടിയാൽ ഇതേ കോഫി വിപരീതഫലമുണ്ടാക്കുമെന്നും അവർ പറയുന്നു.
തലച്ചോറിലേക്കുള്ള രക്തക്കുഴലുകള്‍ ചുരുങ്ങുമ്പോഴാണ് സാധാരണ തലവേദന, മൈഗ്രേന്‍ എന്നിവ ഉണ്ടാകുക. കോഫിയിലെ കഫീന്‍ രക്തക്കുഴലുകള്‍ ചുരുങ്ങാതെ
നോക്കുകയും പേശികൾക്ക് അയവുനൽകുകയും ചെയ്യും. എന്നാല്‍ കഫീന്‍ കൂടിയ അളവില്‍ ഉള്ളിലെത്തിയാൽ പേശികളുടെ പ്രവര്‍ത്തനം കൂടുതലാകുകയും അങ്ങനെ വേദന കൂടുകയും ചെയ്യുമത്രേ. കഫീനിന്റെ പ്രവര്‍ത്തനം എല്ലാവരിലും എല്ലായ്പ്പോഴും ഒരുപോലെ ആകണമെന്നില്ല. ചിലര്‍ക്ക് അത് ആശ്വാസം നൽകുമ്പോള്‍ മറ്റു ചിലര്‍ക്കു ദോഷം ചെയ്യും. അതുകൊണ്ട് കോഫി കുടിച്ചതു കൊണ്ടുമാത്രം എല്ലാവർക്കും തലവേദന കുറയില്ലെന്നു സാരം.
ദിവസവും ഒന്നോ രണ്ടോ കപ്പ് കോഫി കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതാണെന്നും അതില്‍ കൂടുതല്‍ ആകാതെ ശ്രദ്ധിക്കണമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. കോഫിക്കു
പകരം കോഫിനേറ്റഡ് ഡ്രിങ്കുകള്‍ ഒഴിവാക്കണം. ഉയര്‍ന്ന അളവില്‍ ഷുഗര്‍ അടങ്ങിയ ഇവ കോഫിയെക്കാള്‍ ദോഷം ചെയ്യുമത്രേ. ന്യൂറോ സ്റ്റിമുലന്റ്സ് അടങ്ങിയതാണ് ഇവയില്‍ പലതും. അത് വിറയല്‍, തലകറക്കം എന്നിവ ഉണ്ടാക്കാം.