കുലുക്കി സർബത്തിൽ പതിയിരിക്കുന്ന അപകടം
ജ്യൂസുകളോടു പൊതുവേ ഒരു ആകർഷണം തോന്നാത്തവർ ചുരുക്കമാണ്. ഇതിലെ വ്യത്യസ്ത രുചികൾ പരീക്ഷിക്കാൻ താൽപര്യപ്പെടുന്നവരുമുണ്ട്. ഈ നിരയിൽ പേരു കൊണ്ടുതന്നെ വ്യത്യസ്തമാണ് കുലുക്കി സർബത്ത്. ഏറ്റവുമധികം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒന്നാണ് ഈ കുലുക്കി സർബത്തെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ആദ്യകാലത്ത് നാരങ്ങാനീരും

ജ്യൂസുകളോടു പൊതുവേ ഒരു ആകർഷണം തോന്നാത്തവർ ചുരുക്കമാണ്. ഇതിലെ വ്യത്യസ്ത രുചികൾ പരീക്ഷിക്കാൻ താൽപര്യപ്പെടുന്നവരുമുണ്ട്. ഈ നിരയിൽ പേരു കൊണ്ടുതന്നെ വ്യത്യസ്തമാണ് കുലുക്കി സർബത്ത്. ഏറ്റവുമധികം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒന്നാണ് ഈ കുലുക്കി സർബത്തെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ആദ്യകാലത്ത് നാരങ്ങാനീരും കശ്കശും ഐസും ഒരു ഗ്ലാസ്സിലിട്ട് മറ്റൊരു ഗ്ലാസ്സുകൊണ്ട് അടച്ചുപിടിച്ച് കുലുക്കിയുണ്ടാക്കിയിരുന്ന കുലുക്കി സർബത്തിനെക്കാൾ അപകടകാരിയാണ് നിറങ്ങൾ ചേർത്ത കുലുക്കി സർബത്ത്.
വ്യത്യസ്ത കളറുകൾ നിറഞ്ഞ ഈ സർബത്ത് കുട്ടികൾ മുതിൽ പ്രായമായവർവരെ ആസ്വദിച്ചു കുടിക്കുന്നുമുണ്ട്. നിരോധിക്കപ്പെട്ട നിറങ്ങൾ, അനിയന്ത്രിത അളവുകളിൽ ചേർത്താണ് ഇതു തയാറാക്കുന്നതത്രേ. മിക്ക ഇടങ്ങളിലും ഉപയോഗിക്കുന്ന ഐസും ഭക്ഷ്യയോഗ്യമല്ലാത്തതാണ്. ശുദ്ധജലത്തിൽ തയാറാക്കിയ ഐസ്ക്യൂബുകൾക്കു പകരം മത്സ്യം സൂക്ഷിക്കാൻ വ്യാവസായികാടിസ്ഥാനത്തിൽ തയാറാക്കുന്ന ഐസ് ബ്ലോക്കുകൾ ഉപയോഗിക്കുന്നവരുമുണ്ട്. ചിലപ്പോഴെങ്കിലും ഐ ഐസിൽ അമോണിയയുടെ സാനിധ്യവും കാണപ്പെടുന്നുണ്ട്.
ചില ഇടങ്ങളിലാകട്ടെ, നേരത്തേ തയാറാക്കിവച്ച ജ്യൂസുകളാണു നൽകുക. ഇവയിൽ ഉപയോഗിക്കുന്ന പഴം അഴുകിയതാണോ എന്നു മനസ്സിലാക്കാനും സാധിക്കില്ല. ഇതിലൂടെ അപകടകരമായ ബാക്ടീരിയ അണുബാധകൾ പകർന്നെന്നും വരാം.