ചുവന്ന ആപ്പിളിനെപ്പോലെ ഗുണങ്ങളുള്ളതാണ് ഗ്രീൻ ആപ്പിളും. വൈറ്റമിൻ എ, സി, കെ എന്നിവ ഇതിൽ ധാരാളമുണ്ട്. കൂടാതെ പൊട്ടാസ്യം, അയൺ, കാൽസ്യം, ആന്റി ഓക്സിഡന്റുകൾ, ഫ്ലേവനോയ്ഡുകൾ എന്നിവയുടെ കലവറയാണിത്. ഇന്ന് വിപണിയിൽ സുലഭമായ പച്ച ആപ്പിളിന്റെ ഗുണങ്ങൾ അറിയാം. ∙ശ്വാസകോശ ആരോഗ്യത്തിന്: പതിവായി ഗ്രീൻ ആപ്പിൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചുവന്ന ആപ്പിളിനെപ്പോലെ ഗുണങ്ങളുള്ളതാണ് ഗ്രീൻ ആപ്പിളും. വൈറ്റമിൻ എ, സി, കെ എന്നിവ ഇതിൽ ധാരാളമുണ്ട്. കൂടാതെ പൊട്ടാസ്യം, അയൺ, കാൽസ്യം, ആന്റി ഓക്സിഡന്റുകൾ, ഫ്ലേവനോയ്ഡുകൾ എന്നിവയുടെ കലവറയാണിത്. ഇന്ന് വിപണിയിൽ സുലഭമായ പച്ച ആപ്പിളിന്റെ ഗുണങ്ങൾ അറിയാം. 

∙ശ്വാസകോശ ആരോഗ്യത്തിന്: പതിവായി ഗ്രീൻ ആപ്പിൾ കഴിക്കുന്നത് ആസ്മ വരാനുള്ള സാധ്യത കുറയ്ക്കുമെന്നു തെളിഞ്ഞിട്ടുണ്ട്. ഫ്ലവനോയ്‍ഡുകൾ ധാരാളം ഉള്ളതിനാലാണിത്. സ്ത്രീകളില്‍ ശ്വാസകോശാർബുദം വരാനുള്ള സാധ്യത 21 ശതമാനം കുറയ്ക്കാനും ഗ്രീൻ ആപ്പിൾ സഹായിക്കും. 

ADVERTISEMENT

∙ രക്തം കട്ടപിടിക്കുന്നത് തടയുന്നു: ഗ്രീൻ ആപ്പിളിൽ റൂട്ടീൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് രക്തം കട്ടപിടിപ്പിക്കുന്ന എൻസൈമിനോടു പൊരുതുന്നു. ഇതുകൊണ്ടുതന്നെ ഹൃദ്രോഗവും പക്ഷാഘാതവും വരാനുള്ള സാധ്യതയും കുറയുന്നു. ദിവസവും ഒരു ഗ്രീൻ ആപ്പിളോ ഒരു ഗ്ലാസ്സ് ഗ്രീൻ ആപ്പിൾ ജ്യൂസോ കുടിക്കുന്നത് നിങ്ങളെ ആരോഗ്യമുള്ളവരാക്കും.

∙ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നു: ദഹനത്തിനു സഹായകമാണ് ഗ്രീൻ ആപ്പിൾ. ഗ്രീൻ ആപ്പിളിൽ എളുപ്പത്തിൽ ദഹിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ശരീരത്തിൽ നിന്ന് വിഷാംശങ്ങളെ നീക്കാൻ സഹായിക്കുന്നു. അങ്ങനെ ഉപാപ ചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുന്നു. ഏറ്റവും നല്ല ഒരു ലഘുഭക്ഷണമാണിത്.

ADVERTISEMENT

∙എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഓസ്റ്റിയോ പോറോസിസ് തടയുന്നു: പൊട്ടാസ്യം, ജീവകം കെ, കാൽസ്യം ഇവയടങ്ങിയ ഗ്രീൻ ആപ്പിൾ കഴിക്കുന്നത് സ്ത്രീകൾക്ക് പ്രത്യേകിച്ച് നല്ലതാണ്. സ്ത്രീകളിൽ ഓസ്റ്റിയോ പോറോസിസ് തടയാനും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഗ്രീൻ ആപ്പിളിൽ അടങ്ങിയ വൈറ്റമിൻ കെ സഹായിക്കുന്നു. 

∙ അകാല വാർധക്യം തടയുന്നു: ജീവകം സി, എ, ആന്റി ഓക്സിഡന്റുകൾ ഇവ ധാരാളം ഉള്ളതിനാൽ പ്രായമാകൽ ലക്ഷണങ്ങളെ തടഞ്ഞ് ചർമത്തെ ആരോഗ്യമുള്ളതാക്കുന്നു. കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു. ദിവസവും ഗ്രീൻ ആപ്പിൾ കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഗ്രീൻ ആപ്പിളിലെ ജീവകം എ ആണ് നേത്രാരോഗ്യം നൽകുന്നത്.

ADVERTISEMENT

∙പ്രമേഹത്തിനു നല്ലത്: നിങ്ങൾ പ്രമേഹരോഗിയാണോ എങ്കില്‍ ചുവന്ന ആപ്പിളിനു പകരം പച്ച ആപ്പിൾ കഴിക്കാം. ഗ്രീൻ ആപ്പിളിൽ പഞ്ചസാര കുറച്ചേ ഉള്ളൂ. നാരുകൾ ധാരാളം ഉണ്ടുതാനും. ഗുണം മുഴുവനായി ലഭിക്കണമെങ്കില്‍ തൊലി കളയാതെ കഴിക്കണം.

∙ഹൃദയസംബന്ധമായ രോഗങ്ങൾ തടയുന്നു: ഫ്ലേവനോയ്ഡുകൾ ധാരാളമുള്ള ഗ്രീൻ ആപ്പിൾ ഹൃദയസംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത 35 ശതമാനം കുറയ്ക്കുന്നു. ചീത്ത കൊളസ്ട്രോളിന്റെ അളവും കുറയ്ക്കാനും ഇത് സഹായിക്കുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT