ആട്ടിൻപാൽ ശിശുക്കളുടെ ഉദരാരോഗ്യത്തിന് ഉത്തമം. പ്രീബയോട്ടിക് ഗുണങ്ങളും അണുബാധകളെ പ്രതിരോധിക്കാനുള്ള കഴിവും ആട്ടിൻ പാലിനുണ്ട്. ഇത് വയറിലെ എല്ലാത്തരം അണുബാധകളിൽനിന്നും ശിശുക്കളെ സംരക്ഷിക്കുമെന്ന് ബ്രിട്ടിഷ് ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ഉദരത്തിലെ നല്ല ബാക്ടീരിയകളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആട്ടിൻപാൽ ശിശുക്കളുടെ ഉദരാരോഗ്യത്തിന് ഉത്തമം. പ്രീബയോട്ടിക് ഗുണങ്ങളും അണുബാധകളെ പ്രതിരോധിക്കാനുള്ള കഴിവും ആട്ടിൻ പാലിനുണ്ട്. ഇത് വയറിലെ എല്ലാത്തരം അണുബാധകളിൽനിന്നും ശിശുക്കളെ സംരക്ഷിക്കുമെന്ന് ബ്രിട്ടിഷ് ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

ഉദരത്തിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയെ സഹായിക്കാനും ഉപദ്രവകാരികളായ ബാക്ടീരിയകളിൽനിന്നു സംരക്ഷണമേകാനും ഒലിഗോസാക്കറൈഡ്സ് എന്ന പ്രീബയോട്ടിക്കിന് കഴിയുമെന്ന് പഠനത്തിൽ തെളിഞ്ഞു. 14 ഇനം പ്രീബയോട്ടിക് ഒലിഗോ സാക്കറൈഡുകൾ ആട്ടിൻ പാലിൽ ഉണ്ടെന്ന് കണ്ടു. ഇവയിൽ അഞ്ചെണ്ണം മനുഷ്യന്റെ മുലപ്പാലിലും ഉണ്ട്. 

ADVERTISEMENT

ആട്ടിൻപാൽ ഫോർമുലയിൽ അടങ്ങിയ ഒലിഗോസാക്ക റൈഡുകള്‍ ഉദരത്തിലെ ആരോഗ്യകരമായ ബാക്ടീരിയകളുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നു. മനുഷ്യന്റെ മുലപ്പാലിൽ വ്യത്യസ്തയിനത്തിൽപ്പെട്ട ധാരാളം ഒലിഗോസാക്കറൈഡുകൾ ഉണ്ട്. അവ കുഞ്ഞുങ്ങൾക്ക് രോഗപ്രതിരോധ ശക്തിയേകുന്നു. ഉദരത്തിലെ നല്ല ബാക്ടീരിയകളെ നിലനിർത്തി അണുബാധകളിൽ നിന്നു സംരക്ഷണമേകുന്നു. ഇങ്ങനെ നിരവധി ആരോഗ്യ ഗുണങ്ങൾ ഇവയ്ക്കുണ്ട്. 

മുലപ്പാൽ തികയാതെ വരുമ്പോഴോ മുലപ്പാൽ കൊടുക്കാൻ പറ്റാതെ വരുമ്പോഴോ ഫോർമുല മിൽക്ക് കു‍ഞ്ഞുങ്ങൾക്ക് കൊടുക്കാറുണ്ട്. എന്നാൽ അവയിലടങ്ങിയ ഒലിഗോസാക്ക റൈഡുകളുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് അധികം വിവരങ്ങൾ ലഭ്യമായിരുന്നില്ല. 

ADVERTISEMENT

ആറു മാസം വരെ പ്രായമുള്ളതും ആറുമാസം മുതൽ 1 വയസ്സു വരെ പ്രായമുള്ളതുമായ കുഞ്ഞുങ്ങൾക്ക് നൽകുന്ന ആട്ടിൻ പാൽ ഫോർമുലകളിൽ കാണപ്പെടുന്ന ഒലിഗോസാക്കറൈഡുകളുടെ സാന്നിധ്യവും അവയുടെ പ്രീബയോട്ടിക്, ആന്റി ഇൻഫക്‌ഷൻ ഗുണങ്ങളും ഗവേഷകർ പരിശോധിച്ചു.

പശുവിൻ പാൽ ആണ് മുലപ്പാലിനു പകരം കൂടുതലാളുകളും കുഞ്ഞുങ്ങൾക്കു നൽകുന്നത്. എന്നാൽ മനുഷ്യന്റെ മുലപ്പാലിനോടു സാമ്യമുള്ളത് ആട്ടിൻ പാലിനാണ്. നല്ല ബാക്ടീരിയ ആയ bifido bacteria യുടെ വളർച്ചയ്ക്കും ഉപദ്രവകാരിയും രോഗകാരിയുമായ ഇകോളിയെ തടയാനും ആട്ടിൻപാൽ സഹായിക്കും.

ADVERTISEMENT

കുഞ്ഞുങ്ങളിലെ ഡയേറിയയ്ക്കു കാരണമാകുന്നത് പ്രധാനമായും ഇ കോളി ബാക്ടീരിയയാണ്. ആട്ടിൻ പാലിൽ രണ്ടിനം ഒലിഗോസാക്കറൈഡുകൾ ഉണ്ട് എന്നു പഠനത്തിൽ കണ്ടു. fucosylated, sialylated എന്നിവയാണവ. ഇതിൽ ഫ്യൂക്കോസൈലേറ്റഡ് ഒലിഗോസാക്കറൈഡുകൾ മനുഷ്യന്റെ മുലപ്പാലിൽ ധാരാളം ഉണ്ട്. ഇതാണ് മുലപ്പാലിന്റെ ആന്റി ഇൻഫക്‌ഷൻ ഗുണങ്ങൾക്ക് പ്രധാന കാരണമെന്ന് പഠനത്തിനു നേതൃത്വം നൽകിയ ഹർഷാൺ ഗിൽ പറയുന്നു.  

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT