കോളകൾക്കു പകരം പഴച്ചാറുകളും വീട്ടിലുണ്ടാക്കുന്ന സ്‌കാഷുകളും പറ്റുമ്പോഴൊക്കെ ഇളനീരും കഴിക്കുക. ദാഹം ശമിപ്പിക്കുന്നതിനൊപ്പം ഓഷധഗുണവുമുണ്ട് ഇളനീരിന്. ഇളനീർ വെള്ളം ക്ഷിപ്രരസായനമാണ്. അതായത്, എളുപ്പത്തിൽ ക്ഷീണം മാറ്റും. ശരീരം തണുപ്പിക്കുകയും ചൂടിനെ ചെറുക്കാനുള്ള ശക്‌തി നൽകുകയും ചെയ്യുന്ന ഇളനീർ വെള്ളം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോളകൾക്കു പകരം പഴച്ചാറുകളും വീട്ടിലുണ്ടാക്കുന്ന സ്‌കാഷുകളും പറ്റുമ്പോഴൊക്കെ ഇളനീരും കഴിക്കുക. ദാഹം ശമിപ്പിക്കുന്നതിനൊപ്പം ഓഷധഗുണവുമുണ്ട് ഇളനീരിന്. ഇളനീർ വെള്ളം ക്ഷിപ്രരസായനമാണ്. അതായത്, എളുപ്പത്തിൽ ക്ഷീണം മാറ്റും. ശരീരം തണുപ്പിക്കുകയും ചൂടിനെ ചെറുക്കാനുള്ള ശക്‌തി നൽകുകയും ചെയ്യുന്ന ഇളനീർ വെള്ളം മൂത്രതടസം മാറ്റും. ഗ്ലൂക്കോസിന്റെ അംശം നല്ല അളവിൽ ഉള്ളതിനാൽ ക്ഷീണം മാറ്റി വേഗത്തിൽ പേശികളെ പ്രവർത്തനക്ഷമമാക്കുന്നു. 

സോഡിയം, പൊട്ടാസ്യം എന്നീ മൂലകങ്ങൾ ധാരാളം അടങ്ങിയതിനാൽ അതിസാരം പോലുള്ള അസുഖങ്ങളിൽ ഉണ്ടാകുന്ന ജലാംശനഷ്‌ടത്തിന് ഇളനീർ വെള്ളം നല്ല പ്രതിവിധിയാണ്. വിശ്വസ്‌തമായ പാനീയം എന്നതാണ് ഇതിന്റെ പ്രധാന മേൻമ. ഒരു മാലിന്യവും ചേരാതെ ഇതു പ്രകൃതിദത്തമായ ‘കോപ്പ'യിൽ നിന്നുതന്നെ കുടിക്കാം. പൂർണമായും രോഗാണുമുക്‌തമായ ഈ പാനീയം വൃക്കരോഗികൾക്കും പ്രമേഹ ബാധിതർക്കും ഒഴികെ എല്ലാ അവസ്‌ഥകളിലും അപായമില്ലാതെ ഉപയോഗിക്കാം. 

ADVERTISEMENT

ഇളനീരിനുള്ളിലെ കാമ്പ് (ടെൻഡർ പൾപ്) കഴിക്കാതെ കളയരുത്. പോഷകാംശങ്ങൾ ധാരാളമുള്ള ഈ ഭാഗം ശരീരത്തെ തണുപ്പി ക്കുന്നതും മൂത്രതടസം മാറ്റുന്നതുമാണ്. കരിക്കിൻവെള്ളം സ്‌നിഗ്‌ധവും മധുരവും ശീതവും ലഘുവുമാണ്. അതു പിത്തത്തെയും വാതത്തെയും ശമിപ്പിക്കുന്നു. വസ്‌തിയെ (യൂറിനറി ബ്ലാഡർ) ശുദ്ധമാക്കും. ചൂടുകാലത്തെ കരിക്കിൻ വെള്ളത്തേക്കാൾ ഗുണം മഴക്കാലത്തേതിനാണ്. കണ്ണിന്റെ അസുഖങ്ങൾക്ക് ഉപയോഗിക്കുന്ന ഇളനീർ കുഴമ്പിൽ കരിക്കിൻവെള്ളം പ്രധാന ഘടകമാണ്.

ഇളനീരിലെഘടകങ്ങൾ

ADVERTISEMENT

100 മില്ലി ലിറ്റർ ഇളനീരിൽ അടങ്ങിയിട്ടുള്ള ലവണങ്ങളും ജീവകങ്ങളും പഞ്ചസാരകളും

മില്ലിഗ്രാമിൽ:

ADVERTISEMENT

പൊട്ടാസ്യം 294

ക്ലോറൈഡ് 118

മഗ്നീഷ്യം 16

പഞ്ചസാരകൾ 5

സോഡിയം 25