രുചി മാത്രമല്ല ആരോഗ്യഗുണങ്ങളും ഏറെയുള്ള ഫലമാണ് സപ്പോട്ട. ചിക്കു എന്നു വിളിപ്പേരുള്ള ഈ പഴം പോഷക ഫലങ്ങൾ ധാരാളം അടങ്ങിയതാണ്. ഊർജ്ജവും ഉന്മേഷവും നൽകുന്ന സപ്പോട്ട മിൽക്ക് ഷേക്ക് ഉണ്ടാക്കാനും ഉപയോഗിക്കുന്നു. സപ്പോട്ടയുടെ ആരോഗ്യഗുണങ്ങൾ അറിയാം. 1. കണ്ണുകൾക്ക് – സപ്പോട്ടയിൽ വൈറ്റമിൻ എ ധാരാളം ഉണ്ട്. ഇത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രുചി മാത്രമല്ല ആരോഗ്യഗുണങ്ങളും ഏറെയുള്ള ഫലമാണ് സപ്പോട്ട. ചിക്കു എന്നു വിളിപ്പേരുള്ള ഈ പഴം പോഷക ഫലങ്ങൾ ധാരാളം അടങ്ങിയതാണ്. ഊർജ്ജവും ഉന്മേഷവും നൽകുന്ന സപ്പോട്ട മിൽക്ക് ഷേക്ക് ഉണ്ടാക്കാനും ഉപയോഗിക്കുന്നു. സപ്പോട്ടയുടെ ആരോഗ്യഗുണങ്ങൾ അറിയാം. 

1. കണ്ണുകൾക്ക് – സപ്പോട്ടയിൽ വൈറ്റമിൻ എ ധാരാളം ഉണ്ട്. ഇത് കണ്ണുകളെ ആരോഗ്യമുള്ളതാക്കുന്നു. വൈറ്റമിൻ സി ഉള്ളതിനാൽ രോഗപ്രതിരോധശക്തിയേകുന്നു. ചർമത്തെ ആരോഗ്യമുള്ളതാക്കുന്നു. ഫ്രീ റാഡിക്കലുകളെ നശിപ്പിക്കുന്നു. ഹൃദയസംബന്ധമായ രോഗങ്ങള്‍ തടയുന്നു. 

ADVERTISEMENT

2. ഊർജ്ജദായകം– സപ്പോട്ടയിലടങ്ങിയ ഫ്രക്ടോസ്, സുക്രോസ് ഇവ ഊർജ്ജമേകുന്നു.

3. ഗർഭിണികൾക്ക് – വൈറ്റമിൻ എ, കാർബോഹൈഡ്രേറ്റ് ഇവ അടങ്ങിയതിനാൽ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും നല്ലതാണ്. ഉദരസംബന്ധമായ അസുഖങ്ങൾക്കും പരിഹാരമാണിത്. ഗർഭിണികൾക്ക് രാവിലെയുണ്ടാകുന്ന അസ്വസ്ഥതകൾക്കും ഗർഭകാലത്തെ ക്ഷീണത്തിനും എല്ലാം പരിഹാരമേകാൻ സപ്പോട്ട സഹായിക്കും. കൊളാജന്റെ നിർമാണത്തിനും ഇത് സഹായിക്കും. 

ADVERTISEMENT

4. ശരീരഭാരം നിയന്ത്രിക്കുന്നു– ഉപാപചയ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നു. ശരീരത്തിൽ ജലാംശം നിലനിർത്താന്‍ സഹായിക്കുന്നു. അമിതഭാരം കുറയ്ക്കുന്നു. 

5. ഇൻഫ്ലമേഷൻ കുറയ്ക്കുന്നു – സപ്പോട്ടയിൽ ധാരാളമായി ടാനിൻ അടങ്ങിയിട്ടുണ്ട്. ഇത് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളതാണ്. 

ADVERTISEMENT

6. ദഹനത്തിന് – സപ്പോട്ടയിൽ അടങ്ങിയ ഭക്ഷ്യ നാരുകൾ മലബന്ധം അകറ്റുന്നു. 

7. കാന്‍സറിന് – ജീവകം എ, ബി, സി എന്നിവയും ആന്റി ഓക്സിഡന്റുകളും സപ്പോട്ടയിൽ ധാരാളം ഉണ്ട്. വായിലെ കാൻസർ ഉൾപ്പെടെയുള്ളവ തടയാൻ ഇതിനു കഴിയും. 

8. എല്ലുകൾക്ക് – സപ്പോട്ടയിൽ കാത്സ്യം, ഫോസ്ഫറസ്, അയൺ ഇവ ധാരാളം ഉണ്ട്. ഇത് എല്ലുകളെ ശക്തമാക്കുന്നു. അയൺ, ഫോളേറ്റുകൾ, കോപ്പർ, സിങ്ക്, മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, സെലെനിയം എന്നീ ധാതുക്കളും ശരീരത്തിലെ വിവിധ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും എല്ലുകളുടെ വളർച്ചയ്ക്ക് സഹായിക്കുകയും ചെയ്യും. 

9. രക്തസമ്മർദം – സപ്പോട്ടയിലെ പൊട്ടാസ്യം രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇരുമ്പ് ധാരാളം അടങ്ങിയതിനാൽ വിളർച്ച തടയുന്നു.

10. സൗന്ദര്യവർധനവിന് – ആരോഗ്യത്തിനു മാത്രമല്ല സൗന്ദര്യ വർധനവിനും സപ്പോട്ട സഹായിക്കും. സപ്പോട്ട പതിവായി കഴിക്കുന്നത് ശരീരത്തിലെ വിഷാംശങ്ങളെ നീക്കാൻ സഹായിക്കും. ഇത് തലമുടിയെയും ചർമത്തെയും ആരോഗ്യമുള്ളതാക്കും. ചർമത്തിലെ ചുളിവുകൾ അകറ്റാനും സഹായിക്കും.