കാരറ്റ് ജ്യൂസിന് ഇത്രേം ഗുണങ്ങളോ?
കാരറ്റ് പച്ചയ്ക്കു തിന്നാ,ം ജ്യൂസ് ആക്കാം, കറിവച്ചും കഴിക്കാം. എന്നാൽ ഏറ്റവും ഗുണം കാരറ്റ് വേവിക്കാതെ ഉപയോഗിക്കുമ്പോഴാണ്. കാരറ്റ് ജ്യൂസാക്കി കഴിച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ അറിയാം. കാഴ്ചശക്തിക്ക് വൈറ്റമിൻ എ കാരറ്റിൽ ധാരാളമുണ്ട്. കാഴ്ചശക്തിക്ക് വളരെ പ്രധാനമാണിത്. കാരറ്റ്, മത്തങ്ങ, മെലൺ തുടങ്ങി ചുവപ്പ്

കാരറ്റ് പച്ചയ്ക്കു തിന്നാ,ം ജ്യൂസ് ആക്കാം, കറിവച്ചും കഴിക്കാം. എന്നാൽ ഏറ്റവും ഗുണം കാരറ്റ് വേവിക്കാതെ ഉപയോഗിക്കുമ്പോഴാണ്. കാരറ്റ് ജ്യൂസാക്കി കഴിച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ അറിയാം.
കാഴ്ചശക്തിക്ക്
വൈറ്റമിൻ എ കാരറ്റിൽ ധാരാളമുണ്ട്. കാഴ്ചശക്തിക്ക് വളരെ പ്രധാനമാണിത്. കാരറ്റ്, മത്തങ്ങ, മെലൺ തുടങ്ങി ചുവപ്പ് –ഓറഞ്ച് നിറങ്ങളിലുള്ള ഭക്ഷണങ്ങളിൽ ബീറ്റാ കരോട്ടിൻ എന്ന പിഗ്മെന്റ് ഉണ്ട്. ഇത് ശരീരത്തിലെത്തുമ്പോൾ ജീവകം എ ആയി മാറുന്നു. ജീവകം എ യുടെ അഭാവം കാഴ്ചക്കുറവിനും നിശാന്ധതയ്ക്കും കാരണമാകും. അതുകൊണ്ട് പതിവായി ജീവകം എ അടങ്ങിയ ഭക്ഷണം കഴിക്കണം. കാരറ്റ് ജ്യൂസ് പതിവാക്കുന്നത് ഏറെ നല്ലത്.
നിലനിർത്താം ചെറുപ്പം
കാരറ്റിലടങ്ങിയ കരോട്ടിനോയ്ഡുകൾ ആന്റി ഓക്സിഡന്റുകളായി പ്രവർത്തിക്കുന്നു. പ്രായമാകൽ സാവധാനത്തിലാക്കുന്നു. ഫ്രീറാഡിക്കലുകളോട് പൊരുതുന്നു. ശരീരത്തിലെ വിഷാംശങ്ങളെല്ലാം നീക്കി ഹൃദ്രോഗം, കാൻസർ ഇവയെ തടയാൻ സഹായിക്കുന്നു.
കാൻസർ തടയുന്നു
100 ഗ്രാം കാരറ്റിൽ 33 ശതമാനം ജീവകം എ, 9 ശതമാനം ജീവകം സി, 5 ശതമാനം ജീവകം ബി6 ഇവ അടങ്ങിയിട്ടുണ്ട്. ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയതിനാൽ ഫ്രീറാ ഡിക്കലുകളോട് പൊരുതുകയും കാൻസർ കോശങ്ങളുടെ വളർച്ച തടയുകയും ചെയ്യും.
രോഗപ്രതിരോധശക്തി
കാരറ്റ് ജ്യൂസിൽ പോഷകങ്ങളെല്ലാം ഉണ്ട്. ഉപദ്രവകാരികളായ ബാക്ടീരിയ, വൈറസ് ഇവയിൽ നിന്നെല്ലാം സംരക്ഷണം നൽകും. ഇൻഫ്ലമേഷൻ കുറയ്ക്കും. രോഗപ്രതിരോധ ശക്തിയേകും. വിവിധതരം വൈറ്റമിനുകളും ധാതുക്കളും കാരറ്റ് ജ്യൂസിൽ ഉണ്ട്. ജീവകം ബി6, ജീവകം കെ, പൊട്ടാസ്യം ഫോസ്ഫറസ് മുതലായവ എല്ലുകൾക്ക് ആരോഗ്യമേകുന്നു. നാഡീവ്യവസ്ഥയെ ശക്തമാക്കുന്നു. ഓർമശക്തി മെച്ചപ്പെടുത്തുന്നു.
ഹൃദയത്തിന്
ഭക്ഷ്യനാരുകളും ആന്റിഓക്സിഡന്റുകളും ധാരാളമുള്ള കാരറ്റ് ഹൃദയത്തെ ആരോഗ്യമുള്ളതാക്കുന്നു. ധമനികളിൽ നിന്ന് പ്ലേക്ക് നീക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
തിളക്കമുള്ള ചർമം
പൊട്ടാസ്യം പോലുള്ള, ധാതുക്കളും ആന്റി ഓക്സിഡന്റുകളും കോശങ്ങളുടെ നാശം തടയുന്നു. ഇത് ചർമത്തെ ചെറുപ്പമുള്ളതും ആരോഗ്യമുള്ളതുമായി നിലനിർത്തുന്നു. ചർമം വരളാതെ കാക്കുന്നതോടൊപ്പം സ്കിൻ ടോൺ മെച്ചപ്പെടുത്താനും വടുക്കളും പാടുകളും ഒന്നും ഉണ്ടാകാതെയും നോക്കുന്നു
ഷുഗറും കൊളസ്ട്രോളും
കൊളസ്ട്രോളും രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കാൻ കാരറ്റ് ജ്യൂസ് സഹായിക്കും. ഇതിലടങ്ങിയ പൊട്ടാസ്യം ആണ് ഈ ഗുണങ്ങൾ നൽകുന്നത്. കാലറി വളരെ കുറവാണ്. ഷുഗറും കുറവാണ് കൂടാതെ ഇതിലടങ്ങിയ ജീവകങ്ങളും ധാതുക്കളും കൂടിച്ചേർന്ന് പ്രമേഹം തടയാൻ സഹായിക്കുന്നു. ബൈലിന്റെ ഉൽപ്പാദനം കൂട്ടുന്നു. ഇത് കൊഴുപ്പിനെ കത്തിച്ചു കളയുന്നു. ഇത് വഴി ശരീരഭാരം കുറയാനും സഹായിക്കുന്നു. വർക്കൗട്ടിനു മുൻപോ ശേഷമോ കാരറ്റ് ജ്യൂസ് കുടിക്കുന്നതും നല്ലതാണ്.