പ്രായം കൂടുന്നതിനനുസരിച്ച് അസ്ഥികളുടെ തേയ്മാനവും സന്ധികളുടെ വേദനയും മിക്കവരിലും വർധിച്ചുവരുന്നു. മധ്യവയസ്സ് കഴിഞ്ഞ രോഗികളിൽ ഒട്ടേറെ പേർ ഈ കാരണങ്ങളുമായി ചികിൽസയ്ക്ക് എത്താറുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. എന്നാൽ മരുന്നുകൾ കൊണ്ടുമാത്രം പരിഹരിക്കാവുന്ന പ്രശ്നമല്ല ഇവയെന്നും ഡോക്ടർമാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രായം കൂടുന്നതിനനുസരിച്ച് അസ്ഥികളുടെ തേയ്മാനവും സന്ധികളുടെ വേദനയും മിക്കവരിലും വർധിച്ചുവരുന്നു. മധ്യവയസ്സ് കഴിഞ്ഞ രോഗികളിൽ ഒട്ടേറെ പേർ ഈ കാരണങ്ങളുമായി ചികിൽസയ്ക്ക് എത്താറുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. എന്നാൽ മരുന്നുകൾ കൊണ്ടുമാത്രം പരിഹരിക്കാവുന്ന പ്രശ്നമല്ല ഇവയെന്നും ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. ചിട്ടയായ വ്യായാമങ്ങൾക്കു പുറമേ ഭക്ഷണക്രമത്തിലും ചില മാറ്റങ്ങൾ അത്യാവശ്യമാണ്. സന്ധികളിലെ വേദനയും നീർക്കെട്ടും കുറയ്ക്കാൻ ചില പ്രത്യേക തരം ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും. 

∙ കടൽ മൽസ്യങ്ങളിൽ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നതിനാൽ ഇവ സന്ധികളിലെ നീർക്കെട്ടിന് ആശ്വാസം നൽകും. മൽസ്യം ഫ്രൈ ചെയ്തു കഴിക്കുന്നതിനു പകരം എരിവു കുറച്ച് കറി ആയി കഴിക്കുന്നതാണ് മധ്യവയസ്സ് കഴിഞ്ഞവർക്കു നല്ലത്. 

ADVERTISEMENT

∙ എല്ലാ ദിവസവും ഒരു ഗ്രീൻ ടീ നിർബന്ധമായും കഴിക്കുക. ഇതിൽ അടങ്ങിയ ആന്റി ഓക്സിഡന്റുകൾ അസ്ഥികൾക്കു ബലം നൽകും. പ്രമേഹ രോഗികൾ ഗ്രീൻ ടീയീൽ പഞ്ചസാര ചേർത്തു കഴിക്കരുത്. പാൽച്ചായയ്ക്കു പകരം ബ്ലാക്ക് ടീ ശീലിക്കുന്നതും നല്ലതാണ്.

∙ പാചകത്തിനു വെളിച്ചെണ്ണയ്ക്കു പകരം ഒലീവ് ഓയിൽ ശീലമാക്കിയാൽ അസ്ഥികളുടെ ആരോഗ്യത്തിനു നല്ലതാണ്. മെഡിറ്ററേനിയൻ ഡയറ്റിൽ ഒലീവ് ഓയിലിനു പ്രാധാന്യം നൽകുന്നതിന്റെ ഒരു രഹസ്യം ഇതാണ്. ഒലീവ് കായകൾ കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്. സാലഡും മറ്റും തയാറാക്കുമ്പോൾ ഒലീവ് ഓയിൽ ചേർത്ത് രുചി വ്യത്യസ്തമാക്കി പരീക്ഷിക്കാം. 

ADVERTISEMENT

∙ ദിവസേന നാം പാചകത്തിനുപയോഗിക്കുന്ന മഞ്ഞൾ അസ്ഥികളുടെ ആരോഗ്യത്തിന് ഉത്തമമാണ്. കഴിയുമെങ്കിൽ മഞ്ഞൾ ഉണക്കിയത് വാങ്ങി പൊടിച്ച് സൂക്ഷിക്കാവുന്നതാണ്. സോസുകളിലും ചീസിലും മറ്റും ഈ മഞ്ഞൾപ്പൊടി ഉപയോഗിച്ചുനോക്കൂ. ദഹനവ്യവസ്ഥയുടെ ശുദ്ധീകരണത്തിനും മഞ്ഞൾ ഉത്തമമാണ്. 

∙ മലയാളികൾ പണ്ടേ അൽപം എരിവു കൂടുതലുള്ള കറികളുടെ ആരാധകരാണ്. പാകത്തിനു മുളക് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിൽ തെറ്റില്ല. ഇത് സന്ധിവേദന കുറയ്ക്കുന്നതിന് സഹായിക്കും.

ADVERTISEMENT

∙ ആപ്പിളിൽ വളരെയധികം ഫ്ലവനോയിഡുകൾ അടങ്ങിയിരിക്കുന്നതിനാൽ അസ്ഥികളുടെ ആരോഗ്യത്തിനു പ്രയോജനകരമാണ്. ഇതു കൂടാതെ ധാരാളം ഫൈബറും ഇതിൽ ഉൾപ്പെടുന്നു. ഇതു രണ്ടും സന്ധികളിലെ നീർവീക്കം കുറയ്ക്കാൻ സഹായിക്കുന്നു. 

∙ മൃഗക്കൊഴുപ്പ് കഴിയുന്നതും ആഹാരത്തിൽനിന്ന് അകറ്റിനിർത്താനും മറക്കരുത്. ഇത് നിങ്ങളുടെ ശരീരഭാരം വർധിപ്പിച്ച് അസ്ഥിസന്ധികൾക്ക് ജോലിക്കൂടുതൽ ഉണ്ടാക്കുന്നുവെന്ന കാര്യം മറക്കരുത്.