കാൻസറിനു കാരണമാകുന്ന ഫ്രീ റാഡിക്കലുകളോട് പൊരുതുന്നു. കാൻസർ തടയാൻ സഹായിക്കുന്നു. ജീവകം എ ഫ്ലേവനോയ്ഡുകളും മറ്റ് ഫിനോളിക് സംയുക്തങ്ങളും

കാൻസറിനു കാരണമാകുന്ന ഫ്രീ റാഡിക്കലുകളോട് പൊരുതുന്നു. കാൻസർ തടയാൻ സഹായിക്കുന്നു. ജീവകം എ ഫ്ലേവനോയ്ഡുകളും മറ്റ് ഫിനോളിക് സംയുക്തങ്ങളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാൻസറിനു കാരണമാകുന്ന ഫ്രീ റാഡിക്കലുകളോട് പൊരുതുന്നു. കാൻസർ തടയാൻ സഹായിക്കുന്നു. ജീവകം എ ഫ്ലേവനോയ്ഡുകളും മറ്റ് ഫിനോളിക് സംയുക്തങ്ങളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നൂറുകണക്കിനു വർഷങ്ങളായി അഞ്ഞൂറോളം ഇനങ്ങളിൽ ലഭ്യമായ പഴം. പുറംതോടിനുള്ളിൽ നിറയെ വിത്തുകളുമായി പഴച്ചാര്‍. പ്രമേഹ ചികിത്സയിൽ, എന്തിനേറെ കാൻസറും സന്ധിവാതവും തടയാൻ പോലും സഹായിക്കുന്ന പഴം. പറഞ്ഞുവരുന്നത് പാസിഫ്ലോറ വൈൻ എന്ന ചെടിയുടെ പഴത്തെക്കുറിച്ചാണ്. അതെ പാഷൻ ഫ്രൂട്ടിനെക്കുറിച്ചുതന്നെ. പാഷൻ ഫ്രൂട്ടിന്റെ ഗുണങ്ങളെപ്പറ്റി കൂടുതലറിയാം.

പ്രമേഹത്തിന്

ADVERTISEMENT

ഗ്ലൈസെമിക് ഇൻഡക്സ് കുറവായതിനാലും നാരുകൾ ധാരാളം അടങ്ങിയതിനാലും പ്രമേഹരോഗികൾക്ക് മികച്ച പഴമാണിത്. കൂടാതെ കാലറി കൂട്ടാതെതന്നെ വയർ നിറഞ്ഞതായി തോന്നിക്കുന്ന പെക്റ്റിൻ എന്നയിനം നാരും ഇതിലുണ്ട്. പ്രമേഹചികിത്സയിൽ ഡയറ്ററി സപ്ലിമെന്റായി പാഷൻഫ്രൂട്ട് ഉപയോഗിക്കാമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. കൊളസ്ട്രോൾ കുറയ്ക്കാനും ഇൻസുലിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ഈ പഴം സഹായിക്കും.

കാൻസർ തടയുന്നു

കാൻസറിനു കാരണമാകുന്ന ഫ്രീ റാഡിക്കലുകളോട് പൊരുതുന്നു. കാൻസർ തടയാൻ സഹായിക്കുന്നു. ജീവകം എ ഫ്ലേവനോയ്ഡുകളും മറ്റ് ഫിനോളിക് സംയുക്തങ്ങളും ഇതിലുണ്ട്. അത്തരമൊരു സംയുക്തമാണ് ക്രൈസിൻ (Chrysin). മലാശയ അർബുദ കോശങ്ങളെ നശിപ്പിക്കുന്ന Piceatannol എന്ന സംയുക്തവും പാഷൻഫ്രൂട്ടിൽ ഉണ്ട്. ജീവകം സിയും ഇതിൽ ധാരാളമുണ്ട്.

ബിപി നിയന്ത്രിക്കുന്നു

ADVERTISEMENT

പൊട്ടാസ്യം അടങ്ങിയതിനാൽ രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കുന്നു. രക്തക്കുഴലുകളെ വിശ്രാന്തമാക്കി രക്തപ്രവാഹം വർധിപ്പിക്കുന്നു. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. പാഷൻഫ്രൂട്ടിന്റെ തൊലിയുടെ സത്ത് രക്താതിമർദത്തിനുള്ള പരിഹാരമായി ഉപയോഗിക്കാം എന്ന് അമേരിക്കൻ പഠനം തെളിയിക്കുന്നു. പാഷൻഫ്രൂട്ടിലെ piceatannol ആണ് രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുന്നത്.

രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നു

ജീവകം സി, കരോട്ടിൻ, ക്രിപ്റ്റോസാന്തിൻ ഇവയെല്ലാം രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നു.

ദഹനത്തിന്

ADVERTISEMENT

നാരുകൾ അടങ്ങിയതിനാല്‍ ദഹനത്തിനു സഹായകം. മലബന്ധം തടയുന്നു. കൊളസ്ട്രോൾ കുറയ്ക്കുന്നു.

ഉത്കണ്ഠ അകറ്റാൻ

പാഷൻഫ്രൂട്ടിലെ പൊട്ടാസ്യവും ഫോളേറ്റും തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. രക്തപ്രവാഹം കൂട്ടുന്നു. മേധാക്ഷയവും അൽസ്ഹൈമേഴ്സും തടയാനും ഉത്കണ്ഠ അകറ്റാനും സഹായകം.

എല്ലുകൾക്ക്

മഗ്നീഷ്യം, കാൽസ്യം, അയൺ, ഫോസ്ഫറസ് ഇവയെല്ലാം ധാരാളമുണ്ട്. പാഷൻഫ്രൂട്ടിന്റെ തോലിന്റെ സത്തിന് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ ഉണ്ട്. ഇത് സന്ധിവാത ലക്ഷണങ്ങളെ ഇല്ലാതാക്കുന്നു. എല്ലുകൾക്ക് ആരോഗ്യമേകി ഓസ്റ്റിയോപോറോസിസ് തടയാനും സഹായിക്കുന്നു.

ആസ്മയ്ക്ക്

പാഷൻഫ്രൂട്ടിന്റെ സത്ത് ആസ്മ, വീസിങ്ങ്, വില്ലൻചുമ ഇവ അകറ്റുന്നു. പാഷൻഫ്രൂട്ടിലെ ബയോഫ്ലേവനോയ്ഡുകളാണ് ഈ ഗുണങ്ങളേകുന്നത്.

ഉറക്കത്തിന്

പാഷൻഫ്രൂട്ടിൽ ഹാർമാൻ എന്ന സംയുക്തമുണ്ട്. ഉറക്കമില്ലായ്മയ്ക്കും മറ്റ് അസ്വസ്ഥതകൾക്കും പാഷൻഫ്രൂട്ട് പരിഹാരമേകും.

രക്തചംക്രമണം

അരുണ രക്താണുക്കളുടെ (RBC) എണ്ണം കൂട്ടി രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. പൊട്ടാസ്യം, കോപ്പർ, അയൺ എല്ലാം ആണിതിന് സഹായിക്കുന്നത്.

ചർമത്തിന്

ജീവകം എ ധാരാളം ഉള്ളതിനാൽ ചർമത്തിന്റെ ആരോഗ്യത്തിനു നല്ലത്. കൂടാതെ ജീവകം സി, റൈബോഫ്ലേവിൻ, കരോട്ടിൻ മുതലായ ആന്റി ഓക്സിഡന്റുകളും ചർമത്തിന് ആരോഗ്യവും നിറവും നൽകുന്നു.

ഗർഭിണികൾക്ക്

പാഷൻഫ്രൂട്ടിലടങ്ങിയ ഫോളേറ്റ് ഗർഭസ്ഥശിശുവിന്റെ വളർച്ചയെയും വികാസത്തെയും സഹായിക്കുന്നു. ശിശുക്കളിലെ ന്യൂറൽ ട്യൂബ് ഡിഫെക്ടുകൾ തടയുന്നു. ഗർഭകാലത്ത് രോഗപ്രതിരോധ ശക്തിയും എല്ലുകളുടെ ആരോഗ്യവും മെച്ചപ്പെടുത്താനും പാഷൻഫ്രൂട്ട് സഹായിക്കുന്നു.

ഓർമിക്കാൻ

പാഷൻഫ്രൂട്ട് മുറിച്ച് പൾപ്പിൽ പഞ്ചസാര വിതറിയോ ജ്യൂസ് ആക്കിയോ കഴിക്കാം.

എന്നാല്‍ ഇതിന്റെ തോലിൽ ചെറിയ തോതിൽ Cyanogenic glycosides അടങ്ങിയതിനാൽ തോൽ ഉപയോഗിക്കരുത്. പാഷൻഫ്രൂട്ട് കേന്ദ്രനാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കും എന്നതിനാൽ ശസ്ത്രക്രിയ നിശ്ചയിച്ചവർ രണ്ടാഴ്ച മുൻപ് മുതലേ ഈ പഴം കഴിക്കരുത്. അതുപോലെ ഗർഭിണികൾക്ക് ഗുണകരമാണെങ്കിലും പാഷൻഫ്രൂട്ടിന്റെ പൂവ് ഗർഭിണികളോ മുലയൂട്ടുന്ന അമ്മമാരോ ഉപയോഗിക്കരുത്.

പർപ്പിൾ നിറത്തിലും മഞ്ഞ നിറത്തിലുമുള്ള പാഷൻഫ്രൂട്ട് ഇന്ത്യയിൽ ലഭ്യമാണ്. ഗുണങ്ങൾ ഏറെയുള്ള പാഷൻഫ്രൂട്ട് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും എന്ന് മനസ്സിലായല്ലോ.

English summary : Health and Medicinal Values of Passion fruit