ഉത്തര്‍പ്രദേശിലെ ജോന്‍പുര്‍ ജില്ലയില്‍ പന്തയം വച്ച് 41 കഴിച്ചയാള്‍ കുഴഞ്ഞുവീണു മരിച്ച സംഭവം മുട്ടപ്രേമികളെ കുറച്ച് ആശങ്കയിലാക്കിയിട്ടുണ്ട്. നാല്‍പത്തിരണ്ടുകാരനായ സുഭാഷ് യാദവ് സുഹൃത്തുമൊത്ത് 2000 രൂപയ്ക്ക് പന്തയംവച്ച് മുട്ടകൾ കഴിക്കുകയായിരുന്നു. 42–ാമത്തെ മുട്ട കഴിക്കാൻ തുടങ്ങുമ്പോൾ കുഴഞ്ഞു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉത്തര്‍പ്രദേശിലെ ജോന്‍പുര്‍ ജില്ലയില്‍ പന്തയം വച്ച് 41 മുട്ടകൾ കഴിച്ചയാള്‍ കുഴഞ്ഞുവീണു മരിച്ച സംഭവം മുട്ടപ്രേമികളെ കുറച്ച് ആശങ്കയിലാക്കിയിട്ടുണ്ട്. നാല്‍പത്തിരണ്ടുകാരനായ സുഭാഷ് യാദവ് സുഹൃത്തുമൊത്ത് 2000 രൂപയ്ക്ക് പന്തയംവച്ച് മുട്ടകൾ കഴിക്കുകയായിരുന്നു. 42–ാമത്തെ മുട്ട കഴിക്കാൻ തുടങ്ങുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഒറ്റയടിക്കു കൂടുതല്‍ മുട്ടകള്‍ കഴിച്ചതാകാം മരണകാരണമെന്നാണു സുഭാഷിന്റെ മരണത്തെക്കുറിച്ച് ഡോക്ടർമാർ പറഞ്ഞത്. അതിനെക്കുറിച്ച് വിശകലനം ചെയ്യുകയാണ് ഡോ. ടി. എം ഗോപിനാഥ പിള്ള:

ഇവിടെ കൃത്യമായ മരണകാരണം പറയാനാവില്ല. എങ്കിലും സാധ്യതകൾ എന്തൊക്കെയെന്നു നോക്കാം.

ADVERTISEMENT

∙അമിതമായി കഴിച്ചതുകൊണ്ട് ഉള്ള ദഹന തടസ്സം

നാം കഴിക്കുന്ന ഭക്ഷണം അതേപടി ശരീരത്തിനു സ്വീകരിക്കാനാവില്ല. അവ ദഹിപ്പിച്ച്, വിഘടിച്ച് ഓരോ പോഷകമായിട്ടാണ് ശരീരം സ്വീകരിക്കുന്നത്. പാതി വയർ ആഹാരം കഴിച്ചാലേ ദഹനം ശരിക്കു നടക്കുകയുള്ളൂ. അപ്പോൾ വയറു നിറയെ മുട്ട ഭക്ഷിച്ചതു മൂലം ദഹനം നടക്കാതെ വരും. അത് ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കാം. കാർഡിയാക് അറസ്റ്റ് ഉണ്ടായി മരണം സംഭവിച്ചിരിക്കാം. 

ADVERTISEMENT

∙അധികമായാൽ അമൃതും വിഷം എന്നു പറയുന്നതുപോലെ മുട്ടയിൽ പോഷകങ്ങൾ ധാരാളമുണ്ടെങ്കിലും അവ വളരെ അധികമായാൽ അപകടം വരുത്തി വയ്ക്കും. മുട്ടയുടെ മഞ്ഞക്കരുവിൽ കൊളസ്ട്രോൾ ധാരാളം ഉണ്ട്. വളരെ കൂടുതൽ മഞ്ഞക്കരു ശരീരത്തിലെത്തുന്നത് രക്തത്തിലെ കൊളസ്ട്രോൾ നിലവാരം ക്രമാതീതമായി ഉയർന്ന് ഹൃദയാഘാതത്തിനും മറ്റും കാരണമാവാം. ഒരു ദിവസം ഒന്നോ രണ്ടോ മുട്ടയിൽ കൂടുതൽ കഴിക്കുന്നത് കൊളസ്ട്രോൾ നിലവാരം അപകടകരമായി ഉയർത്താം.
English summary: UP man collapses after eating 41 eggs