അറിഞ്ഞു കഴിച്ചില്ലെങ്കിൽ 'പണി' തരാൻ മുട്ട മതി
ഏതാനും ദിവസം മുമ്പാണ് പന്തയം വച്ചതിന്റെ ഭാഗമായി ഉത്തർപ്രദേശിൽ നാൽപ്പത്തി ഒന്ന് മുട്ട കഴിച്ച 42 വയസ്സുകാരൻ കുഴഞ്ഞു വീണു മരിച്ചത്. ഈ സന്ദർഭത്തിൽ മുട്ട കഴിക്കുന്നതിനെപ്പറ്റി ഏതാനും കാര്യങ്ങൾ അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും. ദിവസേന എത്ര മുട്ട കഴിക്കാം മുട്ട വളരെ പോഷക സമൃദ്ധമായ ഭക്ഷണ പദാർഥമാണ്

ഏതാനും ദിവസം മുമ്പാണ് പന്തയം വച്ചതിന്റെ ഭാഗമായി ഉത്തർപ്രദേശിൽ നാൽപ്പത്തി ഒന്ന് മുട്ട കഴിച്ച 42 വയസ്സുകാരൻ കുഴഞ്ഞു വീണു മരിച്ചത്. ഈ സന്ദർഭത്തിൽ മുട്ട കഴിക്കുന്നതിനെപ്പറ്റി ഏതാനും കാര്യങ്ങൾ അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും.
ദിവസേന എത്ര മുട്ട കഴിക്കാം
മുട്ട വളരെ പോഷക സമൃദ്ധമായ ഭക്ഷണ പദാർഥമാണ് എന്നതു ശരിതന്നെ. പക്ഷേ അതിന്റെ മഞ്ഞക്കരുവിൽ കൊളസ്ട്രോൾ ധാരാളമുണ്ട്. പ്രമേഹം, കൊളസ്ട്രോൾ പ്രശ്നങ്ങൾ തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുടെ തലസ്ഥാനമായി മാറിയ കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ ദിവസേന ഒരു മുട്ട കഴിക്കുന്നതു പോലും അഭികാമ്യമല്ല. ആഴ്ചയിൽ മൂന്നോ നാലോ എന്ന ക്രമത്തിൽ ഉപയോഗിക്കുന്നതായിരിക്കും നന്ന്. കൊളസ്ട്രോൾ പ്രശ്നമുള്ളവർ മുട്ടയുടെ മഞ്ഞക്കരു ഉപേക്ഷിച്ച് വെള്ളമാത്രം കഴിക്കുന്നതാകും ഉചിതം. ബ്രിട്ടീഷ് ഹാർട്ട് ഫൗണ്ടേഷന്റെ നിര്‍ദേശാനുസരണം ഒരാഴ്ചയിൽ നാലു മുട്ടയിൽ അധികം ഉപയോഗിക്കരുതെന്നാണ് പറയുന്നത്. ഹൃദയാരോഗ്യം ലക്ഷ്യമാക്കിയാണ് ഈ നിര്‍ദേശം എന്ന് ഓർക്കുക. വളരുന്ന പ്രായത്തിലുള്ള കുട്ടികൾക്ക് ദിവസം ഒരു മുട്ട നൽകുന്നതിൽ തെറ്റില്ല എന്നു പറയാം.
മുട്ട വെജിറ്റേറിയൻ ഫുഡ് ആണോ?
രണ്ട് അഭിപ്രായങ്ങളും നിലവിലുണ്ട്. മിക്ക സസ്യഭക്ഷണത്തേക്കാളും പോഷകസമൃദ്ധമാണ് മുട്ടയെന്നതിനാൽ പല വെജിറ്റേറിയൻകാരും മുട്ട ഉപയോഗിക്കുന്നുണ്ട്.
മുട്ടയുടെ മേന്മകൾ
∙മുട്ടയുടെ ഏറ്റവും വലിയ മേന്മ അത് ഒന്നാംതരം പ്രോട്ടീന്റെ ഉറവിടം ആണ് എന്നതാണ്. വെള്ളക്കരുവിലും മഞ്ഞക്കരുവിലും പ്രോട്ടീൻ അടങ്ങിയിട്ടുണ്ട് എങ്കിലും വെള്ളക്കരുവിലാണ് കൂടുതൽ. മുട്ടയിൽ പൊതുവേ കൊഴുപ്പ് കുറവാണ് എന്നതാണ് മറ്റൊരു കാര്യം. മഞ്ഞക്കരുവിലാണ് കുറച്ചു കൊഴുപ്പ് ഉള്ളത്.
∙വൈറ്റമിൻഎ, ഡി, ഇ, സി കോംപ്ലക്സ് എന്നിവ അടങ്ങിയിരിക്കുന്നു. ഇതിൽ ബി കോംപ്ലക്സ് ധാരാളം ഉണ്ട്.
∙കാൽസ്യം, സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ് എന്നീ ധാതുക്കൾ ഉണ്ട്.
∙മുട്ടയുടെ മഞ്ഞക്കരുവിൽ കൊളിൻ ധാരാളമുണ്ട്. ഞരമ്പുകളുടെ പ്രധാന പോഷകങ്ങളിൽ ഒന്നാണിത്.
മുട്ടയുടെ നെഗറ്റീവ് വശങ്ങൾ
മഞ്ഞക്കരുവിൽ കൊളസ്ട്രോൾ വളരെ കൂടുതലുണ്ട്. 100 ഗ്രാം കോഴിമുട്ടയിൽ 385 മില്ലിഗ്രാം കൊളസ്ട്രോൾ അടങ്ങിയിരിക്കുന്നു. മുട്ടയിൽ വൈറ്റമിൻ സി, നാരുകൾ എന്നിവ ഇല്ല. പോഷകങ്ങൾ ധാരാളമുള്ളതുകൊണ്ടും, മുട്ടയുടെ ആസ്വാദ്യത ഏതാണ്ട് പൂർണമായും മഞ്ഞക്കരുവിലാണെന്നതിനാലും അത് കഴിക്കണമെന്നു പറയുന്നവരുണ്ട്. പക്ഷേ കൊളസ്ട്രോൾ പ്രശ്നമുള്ളവർ മഞ്ഞക്കരു ഒഴിവാക്കുന്നതു തന്നെയാണ് നല്ലത്. കാരണം അത് രക്തത്തിലെ കൊളസ്ട്രോൾ നിലവാരം കൂട്ടുന്നു.
മുട്ടയ്ക്ക് പകരം മത്സ്യം
മുട്ടയ്ക്ക് പകരം മത്സ്യം ആണെങ്കിൽ അത് യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളുമുണ്ടാക്കുന്നില്ല.
കോഴിമുട്ടയോ താറാമുട്ടയോ?
നൂറുഗ്രാം താറാമുട്ടയിൽ കോഴിമുട്ടയിൽ അടങ്ങിയിരിക്കുന്നതിന്റെ ഇരട്ടിയോളം കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട്. ശാസ്ത്രീയമായ വിലയിരുത്തലുകളില്ലെങ്കിലും ‘‘അർശസ്’’ രോഗമുള്ള വർക്ക് കോഴിമുട്ട നല്ലതല്ലെന്നും താറാമുട്ട ഗുണം ചെയ്യുമെന്നും പലരും വിശ്വസിക്കുന്നു.
English summary: Health benefits of Egg