ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരള്‍. ശരീരത്തിലെ ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം ‍നിർമിക്കുന്നത് കരളാണ്. മാലിന്യങ്ങളേയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും സംസ്കരിച്ച് കളഞ്ഞ് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതും കരള്‍തന്നെ. കരളിന്റെ ആരോഗ്യം സംരക്ഷിക്കുക എന്നത് ഏറെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരള്‍. ശരീരത്തിലെ ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം ‍നിർമിക്കുന്നത് കരളാണ്. മാലിന്യങ്ങളേയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും സംസ്കരിച്ച് കളഞ്ഞ് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതും കരള്‍തന്നെ.

കരളിന്റെ ആരോഗ്യം സംരക്ഷിക്കുക എന്നത് ഏറെ പ്രധാനമാണ്. കരളിന്റെ ആരോഗ്യത്തെ ബാധിക്കുന്ന രോഗങ്ങളില്‍ മഞ്ഞപ്പിത്തം മുതല്‍ ഫാറ്റി ലിവര്‍ സിന്‍ഡ്രോം വരെയുണ്ട്.  കാന്‍സറും ലിവറിന്‍റെ ആരോഗ്യത്തെ ബാധിക്കുന്ന ഒന്നാണ്. കരളിന്റെ സ്വാഭാവിക ആരോഗ്യം നഷ്ടപ്പെടുകയും കരളിലെ കോശങ്ങൾ നശിച്ചുപോകുകയും ചെയ്യുന്ന അവസ്ഥയാണ് ലിവർ സിറോസിസ്. ഇത് കരളിന്റെ പ്രവർത്തനം തടസപ്പെടുത്തും. കരളിന്റെ ആരോഗ്യം തകരാറിലായാല്‍ അത് ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും. ആരോഗ്യകരമായ ഭക്ഷണവും ജീവിതരീതിയും പിന്തുടര്‍ന്നാല്‍ ഒരളവുവരെ കരളിനെ സംരക്ഷിക്കാം. 

ADVERTISEMENT

എന്തൊക്കെയാണ് കരളിന്റെ ആരോഗ്യത്തിനു കഴിക്കേണ്ടതും കഴിക്കാന്‍ പാടില്ലാത്തതുമായ ആഹാരങ്ങള്‍. അവ നോക്കാം.

ഓട്സ് മീല്‍ - ഫൈബര്‍ ധാരാളം അടങ്ങിയ ഓട്സ് കരള്‍ രോഗങ്ങളെ ചെറുക്കും. ഒപ്പം ഭാരം കുറയ്ക്കാനും ബെല്ലി ഫാറ്റ് കുറയ്ക്കാനും സഹായിക്കും.

ബ്രക്കോളി - കരളിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ ഏറ്റവും നല്ലത് പച്ചക്കറികള്‍ ധാരാളം കഴിക്കുക എന്നതാണ്. ബ്രക്കോളി നിങ്ങളുടെ ഡയറ്റില്‍ സ്ഥിരമായി ഉപയോഗപ്പെടുത്തുക. നോണ്‍ ആൽക്കഹോളിക് ഫാറ്റി ലിവര്‍ വരാതെ തടയാന്‍ ഇത് സഹായിക്കും. നട്സ്, ബദാം, ക്രാന്‍ബെറി എന്നിവയുമായി ചേര്‍ത്തും കഴിക്കാം.

ഗ്രീന്‍ ടീ - Catechins എന്ന ആന്റി ഓക്സിഡന്റ് അടങ്ങിയതാണ് ഗ്രീന്‍ ടീ. പലതരം കാന്‍സര്‍ വളര്‍ച്ചകളെ തടയാന്‍ ഗ്രീന്‍ ടീയ്ക്ക് സാധിക്കും. 

ADVERTISEMENT

വെള്ളം - ധാരാളം വെള്ളം കുടിക്കുക എന്നത് ഒരു ദിനചര്യയാക്കുക. കൃത്രിമഡ്രിങ്കുകള്‍ കുടിക്കാതെ നല്ല വെള്ളംതന്നെ കുടിക്കുക. 

ബദാം- വൈറ്റമിന്‍ ഇ യുടെ കലവറയാണ് ഇത്. ഫാറ്റി ലിവര്‍ തടയാനും ഹൃദയത്തിന്റെ ആരോഗ്യത്തിനും ഇവ കഴിക്കുക. 

ചീര - കരളിന്റെ ആരോഗ്യത്തിനു സഹായിക്കുന്ന  Glutathione എന്ന ആന്റിഓക്സിഡന്റ് ഇതില്‍ ധാരാളം. സലാഡിലോ ഓംലറ്റ് ആക്കിയോ തോരൻ വച്ചോ എല്ലാം ഇത് കഴിക്കാം.

ബ്ലൂബെറി - കരളിന്റെ സുഹൃത്താണ് പോളിഫിനോൾസ് അടങ്ങിയ ബ്ലൂ ബെറി. നോണ്‍ ആല്‍ക്കഹോളിക്ക് ഫാറ്റി ലിവര്‍, ഹൈ കൊളസ്ട്രോള്‍, അമിതവണ്ണം ഇവയില്‍ നിന്നെല്ലാം സംരക്ഷിക്കാന്‍ ഇതിനു സാധിക്കും. ഡാര്‍ക്ക്‌ ചോക്ലേറ്റ്, ഒലിവ്, പ്ലം എന്നിവയിലും പോളിഫിനോൾസ് ഉണ്ട്.

ADVERTISEMENT

ഹെര്‍ബ്ബ്സ് - ഒറിഗാനോ , റോസ്മേരി , ജീരകം , ഗ്രാമ്പൂ എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാലും കരളിനെ സംരക്ഷിക്കാം. അമിതമായി ഉപ്പ് ഉപയോഗിക്കുന്നതും ഒറിഗനോ പോലെയുള്ളവ ചേര്‍ക്കുമ്പോള്‍ കുറയുകയും ചെയ്യും. 

കോഫി - ഒന്നോ രണ്ടോ കപ്പ് കോഫി കുടിക്കുന്നത് കരളിനു നല്ലതാണ്. എന്നാല്‍ അമിതമാകാതെ നോക്കുക. 

കഴിക്കാന്‍ പാടില്ലാത്ത ആഹാരങ്ങള്‍ 

ഫാറ്റി ഫുഡ്സ്- എല്ലാത്തരം ഫാറ്റി ആഹാരങ്ങളും കരളിന്റെ ആരോഗ്യത്തിനായി ഉപേക്ഷിക്കണം. 

മധുരം - ഷുഗര്‍ ധാരളമടങ്ങിയ എല്ലാ ആഹാരങ്ങളും ഉപേക്ഷിക്കണം. മധുരം അധികമായി കഴിച്ചാല്‍ അത് കരളിനു ദോഷം ചെയ്യും.

ഉപ്പ് - സോഡിയം കൂടിയ അളവില്‍ ഉള്ളിലെത്തിയാല്‍ അത് ഫൈബ്രോസിസ് എന്ന അവസ്ഥയ്ക്ക് കാരണമാകും.  ഒപ്പം കരള്‍ രോഗത്തിനും തുടക്കമാകും.

മദ്യം - കരളിന്റെ ശത്രു ആണ് മദ്യം. ലിവര്‍ സിറോസിസ് ഉണ്ടാകാനുള്ള പ്രധാനകാരണം മദ്യമാണ്.

സ്നാക്സ് - അടിക്കടി എന്തെങ്കിലും സ്നാകാസ് കഴിക്കുന്ന ശീലം ഉള്ളവര്‍ അതും നിര്‍ത്തുക. ജങ്ക് ഫുഡ് ഒരിക്കലും നിങ്ങള്‍ക്ക് നല്ലതല്ല. അമിത അളവില്‍ ഷുഗര്‍, ഉപ്പ്, ഫാറ്റ് എന്നിവ അടങ്ങിയതാണ് ഇവ. 

English Summary: Best and worst foods for your liver

Show comments