നിരവധി പോഷകങ്ങൾ അടങ്ങിയ ഒരുതരം നീലഹരിതപായലാണ് സ്പിരുലിന. വെറുതെ പായലെന്നു പറഞ്ഞു തള്ളാനാവില്ല. ബഹിരാകാശയാത്രികരുടെ ഭക്ഷണമായി നാസ തിരഞ്ഞെടുത്ത വിഭവം, പോഷകാഹാരക്കുറവിനു പരിഹാരമായി ലോകാരോഗ്യ സംഘടനയും ഐക്യരാഷ്ട്രസഭയും കണ്ടെത്തിയ ഭക്ഷണം... എന്നിങ്ങനെ നീളുന്നു സ്പിരുലിനയുടെ വിശേഷണങ്ങൾ. ∙ പോഷകങ്ങങ്ങളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിരവധി പോഷകങ്ങൾ അടങ്ങിയ ഒരുതരം നീലഹരിതപായലാണ് സ്പിരുലിന. വെറുതെ പായലെന്നു പറഞ്ഞു തള്ളാനാവില്ല. ബഹിരാകാശയാത്രികരുടെ ഭക്ഷണമായി നാസ തിരഞ്ഞെടുത്ത വിഭവം, പോഷകാഹാരക്കുറവിനു പരിഹാരമായി ലോകാരോഗ്യ സംഘടനയും ഐക്യരാഷ്ട്രസഭയും കണ്ടെത്തിയ ഭക്ഷണം... എന്നിങ്ങനെ നീളുന്നു സ്പിരുലിനയുടെ വിശേഷണങ്ങൾ.

∙ പോഷകങ്ങങ്ങളുടെ കലവറ

ADVERTISEMENT

പാലും മുട്ടയുമായി താരതമ്യപ്പെടുത്തുമ്പോൾ പല മടങ്ങുവരും ഈ പായലിലെ പ്രോട്ടീൻ സമൃദ്ധി. ആന്റി ഓക്സിഡന്റുകളാൽ സമൃദ്ധമായ ഇവ ശരീരത്തിലെ രോഗ പ്രതിരോധ വ്യൂഹങ്ങളെ പരിപോഷിപ്പിക്കുന്നു. മനുഷ്യർക്കു മാത്രമല്ല, മത്സ്യങ്ങൾക്കും വളർത്തുമൃഗങ്ങൾക്കുമെല്ലാം പോഷക ഭക്ഷണമായി സ്പിരുലിന പ്രചാരം നേടിയിട്ടുണ്ട്. ഇവയുടെ പ്രധാന ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം

∙ ശരീരഭാരം കുറയ്ക്കാം

ഭക്ഷണത്തിലൂടെയുള്ള അമിത കലോറിയുടെ നിയന്ത്രണം ശരീരഭാരം കുറയ്ക്കുന്നതിന്റെ ആദ്യ പടിയെന്നിരിക്കെ,

കുറഞ്ഞ കലോറിയും കൂടുതൽ പോഷകഗുണങ്ങളുമുള്ള സ്പിരുലിന കഴിക്കുന്നതു വഴി ശരീരഭാരം കുറയ്ക്കാം. മൂന്നുമാസം സ്പിരുലിന കഴിച്ചതിലൂടെ ബിഎംഐ (ബോഡി മാസ് ഇൻഡക്സ്) ൽ നേട്ടമുണ്ടായതായി പഠനം പറയുന്നു.

ADVERTISEMENT

∙ പ്രമേഹം നിയന്ത്രിക്കാം

ഉയർന്ന ഫാസ്റ്റിങ് ഷുഗറാണ് ടൈപ്പ് 1,2 പ്രമേഹരോഗികളിൽ കാണുന്ന പ്രധാന പ്രശ്നം. എന്നാൽ 2018ൽ നടത്തിയ പഠനം അനുസരിച്ച് സ്പിരുലിന ഫാസ്റ്റിങ് ബ്ലഡ് ഷുഗർ ഗണ്യമായി കുറയ്ക്കുന്നതായി കണ്ടെത്തി. 2017 ൽ എലിയിൽ നടത്തിയ പഠനത്തിൽ ഇൻസുലിൻ അളവും ലിവർ എൻസൈമും ഗുണകരമായി വർധിക്കുന്നതായി കണ്ടെത്തിയിരുന്നു. സ്പിരുലിനയിലെ ആന്റി ഓക്സിഡന്റുകളും ടൈപ്പ് 1 പ്രമേഹം നിയന്ത്രിക്കാൻ സഹായകരമാണ്.

∙ കൊളസ്ട്രോൾ കുറയ്ക്കുന്നു

സ്പിരുലിന കഴിക്കുന്നതിലൂടെ എൽഡിഎൽ (ചീത്ത കൊളസ്ട്രോൾ) അളവ് കുറയുകയും എച്ച്ഡിഎൽ (നല്ല കൊളസ്ട്രോൾ) അളവ് കൂടുകയും ചെയ്യുന്നു.

ADVERTISEMENT

∙ രക്ത സമ്മർദം കുറയ്ക്കുന്നു

അമിതഭാരവും ഹൈപ്പർ ടെൻഷനും ഉള്ളവരിൽപ്പോഴും സ്പിരുലിനയുടെ ഉപയോഗം രക്ത സമ്മർദം നിയന്ത്രണവിധേയമാക്കാനായെന്ന് 2016 ൽ നടത്തിയ പഠനം പറയുന്നു.

∙ കുടലിന്റെ ആരോഗ്യം വർധിപ്പിക്കുന്നു

സ്പിരുലിന ഉപയോഗിക്കുന്നതുവഴി കുടലിന്റെ ആരോഗ്യം വർധിപ്പിക്കുകയും കുടലിലെ ആരോഗ്യകരമായ സൂക്ഷ്മാണുക്കളെ സംരക്ഷിക്കുകയും ചെയ്യുന്നു.

എന്നാൽ ആവശ്യത്തിവു ഫൈബർ അടങ്ങിയ ഭക്ഷണമല്ല സ്പിരുലിന. അതിനാൽ ഇതിനൊപ്പം ഫൈബർ അടങ്ങിയ ഭക്ഷണവും കൂടുതലായി കഴിക്കേണ്ടതാണ്.

English Summary: Health benefits of Spirulina