രക്തത്തിലെ ഒരു പ്രധാനഘടകമാണ് പ്ലേറ്റ്‍ലെറ്റുകൾ. ചെറുതോ വലുതോ ആയ മുറിവ് പറ്റിയാൽ രക്തം കട്ടപിടിക്കാൻ സഹായിക്കുന്നത് ഈ ചെറുകോശങ്ങളാണ്. ഇത് അമിതമായി രക്തം നഷ്ടപ്പെടുന്നതിനെയും എന്തിന് മരണത്തെപ്പോലും തടയുന്നു. ഒരു മൈക്രോലീറ്റർ രക്തത്തിൽ ഏതാണ്ട് 1,50,000– 4,50,000 പ്ലേറ്റ്‍ലെറ്റ് ഉണ്ട്. എന്നാൽ വൈറൽ

രക്തത്തിലെ ഒരു പ്രധാനഘടകമാണ് പ്ലേറ്റ്‍ലെറ്റുകൾ. ചെറുതോ വലുതോ ആയ മുറിവ് പറ്റിയാൽ രക്തം കട്ടപിടിക്കാൻ സഹായിക്കുന്നത് ഈ ചെറുകോശങ്ങളാണ്. ഇത് അമിതമായി രക്തം നഷ്ടപ്പെടുന്നതിനെയും എന്തിന് മരണത്തെപ്പോലും തടയുന്നു. ഒരു മൈക്രോലീറ്റർ രക്തത്തിൽ ഏതാണ്ട് 1,50,000– 4,50,000 പ്ലേറ്റ്‍ലെറ്റ് ഉണ്ട്. എന്നാൽ വൈറൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രക്തത്തിലെ ഒരു പ്രധാനഘടകമാണ് പ്ലേറ്റ്‍ലെറ്റുകൾ. ചെറുതോ വലുതോ ആയ മുറിവ് പറ്റിയാൽ രക്തം കട്ടപിടിക്കാൻ സഹായിക്കുന്നത് ഈ ചെറുകോശങ്ങളാണ്. ഇത് അമിതമായി രക്തം നഷ്ടപ്പെടുന്നതിനെയും എന്തിന് മരണത്തെപ്പോലും തടയുന്നു. ഒരു മൈക്രോലീറ്റർ രക്തത്തിൽ ഏതാണ്ട് 1,50,000– 4,50,000 പ്ലേറ്റ്‍ലെറ്റ് ഉണ്ട്. എന്നാൽ വൈറൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രക്തത്തിലെ ഒരു പ്രധാനഘടകമാണ് പ്ലേറ്റ്‍ലെറ്റുകൾ. ചെറുതോ വലുതോ ആയ മുറിവ് പറ്റിയാൽ രക്തം കട്ടപിടിക്കാൻ സഹായിക്കുന്നത് ഈ ചെറുകോശങ്ങളാണ്. ഇത് അമിതമായി രക്തം നഷ്ടപ്പെടുന്നതിനെയും എന്തിന് മരണത്തെപ്പോലും തടയുന്നു. ഒരു മൈക്രോലീറ്റർ രക്തത്തിൽ ഏതാണ്ട് 1,50,000– 4,50,000 പ്ലേറ്റ്‍ലെറ്റ് ഉണ്ട്. എന്നാൽ വൈറൽ രോഗങ്ങൾ, കാൻസർ, ചില ജനിതകരോഗങ്ങൾ ഇവ മൂലം പ്ലേറ്റ്‍ലെറ്റിന്റെ എണ്ണം വളരെ കുറയാം. വൈദ്യസഹായം തേടുന്നതോടൊപ്പം ചില ഭക്ഷണങ്ങൾ കഴിക്കുക വഴിയും രക്തത്തിലെ പ്ലേറ്റ്‍ലെറ്റിന്റെ എണ്ണം കൂട്ടാം. പ്ലേറ്റ്‍ലെറ്റ് കൗണ്ട് കൂട്ടുന്ന ചില ഭക്ഷണങ്ങളിതാ.

1. പപ്പായയും പപ്പായ ഇലയും

ADVERTISEMENT

പഴുത്ത പപ്പായ കഴിക്കുന്നതു കൂടാതെ പപ്പായ ഇല കഷായം വച്ച് കുടിക്കുന്നതും പ്ലേറ്റ്‍ലെറ്റ് കൗണ്ട് കൂട്ടാൻ നല്ലതാണ്. മലേഷ്യയിലെ ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ, ഡെങ്കിപ്പനി ബാധിച്ചവരിൽ പ്ലേറ്റ്‍ലെറ്റ് കൗണ്ട് കൂട്ടാൻ പപ്പായ ഇല സത്ത് ഫലപ്രദമാണെന്ന് കണ്ടു. പപ്പായ ഇല വെള്ളം ഒഴിച്ച് തിളപ്പിക്കുക. ഇത് അരിച്ചെടുത്ത് ദിവസം രണ്ടു നേരം കുടിക്കുക. ഇതോടൊപ്പം പപ്പായപ്പഴവും കഴിക്കാം. ‌‌പപ്പായ ഇല കഴിക്കുന്നതിനു മുൻപ് ഡോക്ടറുടെ ഉപദേശം തേടാം.

2. ഗോതമ്പുപുല്ല്

Wheat grass juice

പ്ലേറ്റ്‍ലെറ്റ് കൗണ്ട് കൂട്ടാൻ വീറ്റ് ഗ്രാസ് അഥവാ  ഗോതമ്പു പുല്ലിനു കഴിയും എന്ന് ഇന്റർനാഷണൽ ജേണൽ ഓഫ് യൂണിവേഴ്സൽ ഫാർമസി ആൻഡ് ലൈഫ് സയൻസിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. കൂടാതെ അരുണരക്തകോശങ്ങൾ, ഹീമോഗ്ലാബിൻ, ശ്വേതരക്താണുക്കൾ ഇവയുടെ എണ്ണം കൂട്ടാനും ഗോതമ്പു പുല്ല് സഹായിക്കും. ക്ലോറോഫിൽ ധാരാളമായി അടങ്ങിയതും ഹീമോഗ്ലോബിന്റെ അതേ തന്മാത്രാ ഘടന ആയതുകൊണ്ടുമാണ് ഗോതമ്പു പുല്ലിന് ഈ ഗുണം ഉള്ളത്. അര കപ്പ് ഗോതമ്പു പുല്ല് ജ്യൂസിൽ ഏതാനും തുള്ളി ചെറുനാരങ്ങാ പിഴിഞ്ഞത് ചേർത്ത് ദിവസവും കുടിക്കാം. 

3. മാതളം

ADVERTISEMENT

ആന്റി ഓക്സിഡന്റ് ധാരാളം ഉള്ളതും ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും രോഗപ്രതിരോധശക്തി വർധിപ്പിക്കാനുള്ള കഴിവും ഉള്ള മാതളം പ്ലേറ്റ്‍ലെറ്റ് കൗണ്ട് കൂട്ടാനും സഹായിക്കും. മാതളം ജ്യൂസ് ആക്കി കുടിക്കുക. അല്ലെങ്കിൽ സാലഡിലോ സ്മൂത്തിയിലോ ചേർത്തോ, പ്രഭാതഭക്ഷണമായോ കഴിക്കാം.

4. മത്തങ്ങ

വൈറ്റമിൻ എ ധാരാളം അടങ്ങിയ മത്തങ്ങ പ്ലേറ്റ്‍ലെറ്റുകളുടെ എണ്ണം കൂട്ടാനും ശരീരകോശങ്ങളിലെ പ്രോട്ടീനുകളെ നിയന്ത്രിക്കാനും സഹായിക്കുന്നു. അരഗ്ലാസ് മത്തങ്ങ ജ്യൂസിൽ ഒരു ടീസ്പൂൺ തേൻ ചേർത്ത് ദിവസം രണ്ടോ മൂന്നോ തവണ കുടിക്കാം. 

5. ജീവകം സി അടങ്ങിയ ഭക്ഷണം

ADVERTISEMENT

ശക്തിയേറിയ നിരോക്സീകാരി ആയ ജീവകം സി ധാരാളമടങ്ങിയ ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നത് പ്ലേറ്റ്‍ലെറ്റുകളുടെ എണ്ണം കൂട്ടും. ഫ്രീറാഡിക്കലുകളുടെ നാശം തടയാതെ ഇത് സഹായിക്കും. ദിവസം 65 മുതൽ 90 മി. ഗ്രാം വരെ ജീവകം സി വേണം എന്നാണ് മയോക്ലിനിക്ക് നിർദേശിക്കുന്നത്. ഓറഞ്ച്, നാരങ്ങ, കാപ്സിക്കം, കിവി, പച്ചച്ചീര, ബ്രൊക്കോളി തുടങ്ങിയവയെല്ലാം കഴിക്കാം. 

6. ഇലക്കറികൾ 

പച്ചച്ചീര, ഉലുവ തുടങ്ങി ജീവകം കെ ധാരാളം അടങ്ങിയ ഇലക്കറികൾ പ്ലേറ്റ്‍ലെറ്റ് കൗണ്ട് കൂട്ടും. സാലഡിൽ ചേർത്തോ, കറിവച്ചോ എങ്ങനെയും ഇവ കഴിക്കാം. 

7. നെല്ലിക്ക

Gooseberry

രോഗപ്രതിരോധശക്തി വർധിപ്പിക്കാനും പ്ലേറ്റ്‍ലെറ്റ് കൗണ്ട് കൂട്ടാനും മികച്ചത്. ദിവസം മൂന്നോ നാലോ നെല്ലിക്ക വീതം െവറും വയറ്റിൽ കഴിക്കാം. നെല്ലിക്ക ജ്യൂസാക്കി അതിൽ തേൻ ചേർത്തും ഉപയോഗിക്കാം. ഇത് ദിവസം രണ്ടോ മൂന്നോ തവണ കുടിക്കാം. 

8. കാരറ്റും ബീറ്റ്റൂട്ടും

വിളർച്ച ബാധിച്ചവർക്ക് ബീറ്റ്റൂട്ട് ഒരു മികച്ച ഭക്ഷണമാണ്. ആഴ്ചയിൽ രണ്ടു തവണ വീതം കാരറ്റും ബീറ്റ് റൂട്ടും കഴിക്കുന്നത് പ്ലേറ്റ്‍ലെറ്റ് കൗണ്ട് കൂട്ടും. ജ്യൂസാക്കിയോ സാലഡിൽ ചേർത്തോ സൂപ്പ് ആക്കിയോ ഇവ ഉപയോഗിക്കാം. 

9. ഉണക്കമുന്തിരി

ഇരുമ്പ് ധാരാളമായടങ്ങിയ ഉണക്കമുന്തിരി, പ്ലേറ്റ്‍ലെറ്റ് കൗണ്ട് കൂട്ടും. അരുണരക്താണുക്കളുടെയും പ്ലേറ്റ്‍ലെറ്റുകളുടെയും വളർച്ചയ്ക്ക് ഇരുമ്പ് ആവശ്യമാണ്. പ്ലേറ്റ്‍ലെറ്റിന്റെ എണ്ണം കുറയുന്ന അവസ്ഥയായ Thrombocytopenia യ്ക്കും വിളർച്ചയ്ക്കും കാരണം ഇരുമ്പിന്റെ അഭാവം ആകാം. അതുകൊണ്ട് ഉണക്കമുന്തിരി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഒരു രാത്രി കുതിർത്ത ഉണക്കമുന്തിരി പാലിൽ ചേർത്ത് കഴിക്കാം. അല്ലെങ്കിൽ നാലോ അഞ്ചോ ഉണക്കമുന്തിരി ലഘുഭക്ഷണമായി കഴിക്കാം. 

10. പാൽ 

കാൽസ്യം, ജീവകം ഡി, ഫോളേറ്റ്, ജീവകം കെ ഇവയുടെ ഉറവിടം. ജീവകം കെ യുടെ അഭാവം രക്തം കട്ടപിടിക്കുന്നതിനെ തടയും. അതുകൊണ്ട് ദിവസവും ഭക്ഷണത്തിൽ പാല്‍ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. രോഗപ്രതിരോധ ശക്തി കൂട്ടാനും പ്ലേറ്റ്‍ലെറ്റ് കൗണ്ട് കൂട്ടാനും പാൽ നല്ലതാണ്. ദിവസവും രാവിലെയോ രാത്രി കിടക്കുന്നതിനു മുൻപോ ഒരു ഗ്ലാസ് പാൽ കുടിക്കാം. 

English Summary: Best foods to increase blood platelets naturally

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT