ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ വാൾനട്ട് സഹായിക്കുമെന്നു പഠനം. ന്യൂട്രീഷൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ഹൃദയത്തിനും ഉദരത്തിനും ആരോഗ്യമേകാൻ വാൾനട്ടിനു കഴിയുമെന്നു കണ്ടു. ഭക്ഷണത്തിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾതന്നെ ആരോഗ്യത്തെ ബാധിക്കുമെന്നും ദിവസവും രണ്ടോ മൂന്നോ ഔൺസ് വാൾനട്ട് കഴിക്കുന്നത് ഉദരാരോഗ്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ വാൾനട്ട് സഹായിക്കുമെന്നു പഠനം. ന്യൂട്രീഷൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ഹൃദയത്തിനും ഉദരത്തിനും ആരോഗ്യമേകാൻ വാൾനട്ടിനു കഴിയുമെന്നു കണ്ടു. 

ഭക്ഷണത്തിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾതന്നെ ആരോഗ്യത്തെ ബാധിക്കുമെന്നും ദിവസവും രണ്ടോ മൂന്നോ ഔൺസ് വാൾനട്ട് കഴിക്കുന്നത് ഉദരാരോഗ്യം മെച്ചപ്പെടുത്താനും ഹൃദ്രോഗസാധ്യത കുറയ്ക്കാനും സഹായിക്കുമെന്ന് യുഎസിലെ െപൻസിൽവാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകയായ ക്രിസ്റ്റീന പീറ്റേഴ്സൺ പറയുന്നു. 

ADVERTISEMENT

നിങ്ങൾ സാധാരണ കഴിക്കുന്ന അനാരോഗ്യകരമായ ലഘുഭക്ഷണങ്ങൾ ഒഴിവാക്കി പകരം വാൾനട്ട് ഉപയോഗിക്കുന്നത് ആരോഗ്യമേകും. 30 നും 65 നും ഇടയിൽ പ്രായമുള്ള അമിതഭാരമോ പൊണ്ണത്തടിയോ ഉള്ള 42 പേരിലാണ് പഠനം നടത്തിയത്. പൂരിതകൊഴുപ്പ് വളരെ കുറഞ്ഞ മൂന്നിനം ഡയറ്റുകൾ ഇവർക്കു നൽകി. ഒന്നിൽ മുഴുവൻ വാൾനട്ടും ഉൾപ്പെടുത്തി. രണ്ടാമത്തേതിൽ വാൾനട്ടിൽ അടങ്ങിയ നാച്വറൽ കെമിക്കലുകളായ ആൽഫാ ലിനോലെനിക് ആസിഡും (ALA) പോളി അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും ഉൾപ്പെടുത്തി മൂന്നാമത്തെ ഡയറ്റ്, ALA യുടെ അതേ അളവിൽ മറ്റൊരു ഫാറ്റി ആസിഡായ ഒലേയിക് ആസിഡും ഉൾപ്പെടുത്തി. ആറാഴ്ചക്കാലം ഈ ഡയറ്റ് പിന്തുടർന്നു. 

വാൾനട്ട് ഡയറ്റ് ഉദരത്തിലെ നല്ല ബാക്ടീരിയകളുടെ എണ്ണം കൂട്ടി. Eubacterium elignes എന്ന ബാക്ടീരിയയുടെ എണ്ണം കൂടിയതായി കണ്ടു. ഈ ബാക്ടീരിയയുടെ എണ്ണവും രക്തസമ്മർദവുമായി ബന്ധമുണ്ട്. ബാക്ടീരിയയുടെ എണ്ണം കൂടുന്നത്ര ഹൃദ്രോഗ സാധ്യത കുറയുന്നു. 

ADVERTISEMENT

വാൾനട്ടിൽ ഫാറ്റി ആസിഡുകളും ഫൈബറും ബയോആക്ടീവ് സംയുക്തങ്ങളും ഉണ്ട്. ഇത് ബാക്ടീരിയയ്ക്ക് ഭക്ഷണമാകും. ഇതു മൂലം  ഉപാപചയപ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ളവ മെച്ചപ്പെടും. 

രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്താനും സ്തനാർബുദ  സാധ്യത കുറയ്ക്കാനും എല്ലുകളെ ശക്തിപ്പെടുത്താനും ഓർമശക്തിവർധിപ്പിക്കാനും വാൾനട്ട് സഹായിക്കും. 

ADVERTISEMENT

English Sumamry: Walnuts may improve heart health