അറിയുമോ ലെമൺ ഗ്രാസിന്റെ അതിശയിപ്പിക്കുന്ന ഈ ആരോഗ്യഗുണങ്ങൾ
ചായപ്രിയര്‍ക്ക് കുടിക്കാന്‍ പല തരം ചായകളുണ്ട്. മസാലച്ചായ, ഏലക്കച്ചായ, ഇഞ്ചിച്ചായ, കുരുമുളകുചായ, കറുവാപ്പട്ടച്ചായ എന്നിവയും വാനില ടീ, ചോക്‌ലേറ്റ് ടീ, സുലൈമാനി ടീ, ലെമൺ ഗ്രാസ് ടീ എന്നിവയും വൻപ്രചാരമുള്ളവയാണ്. ഇതില്‍ പലതും ആരോഗ്യകരവുമാണ്. അതില്‍ പ്രധാനമാണ് ലെമണ്‍ ഗ്രാസ് ടീ. തെരുവപ്പുല്ല്,

ചായപ്രിയര്‍ക്ക് കുടിക്കാന്‍ പല തരം ചായകളുണ്ട്. മസാലച്ചായ, ഏലക്കച്ചായ, ഇഞ്ചിച്ചായ, കുരുമുളകുചായ, കറുവാപ്പട്ടച്ചായ എന്നിവയും വാനില ടീ, ചോക്‌ലേറ്റ് ടീ, സുലൈമാനി ടീ, ലെമൺ ഗ്രാസ് ടീ എന്നിവയും വൻപ്രചാരമുള്ളവയാണ്. ഇതില്‍ പലതും ആരോഗ്യകരവുമാണ്. അതില്‍ പ്രധാനമാണ് ലെമണ്‍ ഗ്രാസ് ടീ. തെരുവപ്പുല്ല്, ഇഞ്ചിപ്പുല്ല് എന്നീ പേരുകളിൽ നമ്മുടെ നാട്ടിൽ അറിയപ്പെടുന്ന ലെമൺ ഗ്രാസ് വിദേശ വിപണിയിൽ വളരെ ഡിമാൻഡ് ഉള്ള വനോത്പന്നമാണ്.
ലെമൺ ഗ്രാസ് അരോമാറ്റിക് ഓയിൽ വിഭാഗത്തിൽ പെടുന്ന ഔഷധ സസ്യമാണ്. സിട്രസ് ഫ്ലേവര്‍ ഉള്ള ഇത് citronella എന്നാണു അറിയപ്പെടുന്നതുതന്നെ. എന്തൊക്കെയാണ് ഇതിന്റെ ഔഷധഗുണങ്ങള്‍ എന്നു നോക്കാം.
ഭാരം കുറയ്ക്കാന്‍ - ഭാരം കുറയ്ക്കാന്‍ ലെമണ്‍ ഗ്രാസ് ഏറെ സഹായകമാണ്. ശരീരത്തിലെ മെറ്റബോളിസം എളുപ്പത്തിലാക്കാനും വിഷാംശം പുറംതള്ളാനും ഇത് സഹായിക്കും.
ദഹനം എളുപ്പത്തിലാക്കും - ദഹനപ്രക്രിയ എളുപ്പത്തിലാക്കാന്‍ ലെമണ്‍ ഗ്രാസ് സഹായകമാണ്. ലെമണ്‍ ഗ്രാസ് എസന്‍ഷ്യല്‍ ഓയില്‍ ദഹനത്തിന് ഏറെ ഗുണകരമാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്.
ഉത്കണ്ഠ കുറയ്ക്കാന്‍ - ടെന്‍ഷന്‍, സ്‌ട്രെസ് എന്നിവ കുറയ്ക്കാന്‍ ലെമണ്‍ ഗ്രാസ് ചായ സഹായിക്കും. ലെമണ്‍ ഗ്രാസ് ഓയില്‍ റൂം ഫ്രഷ്‌നര്‍ ആയി ഉപയോഗിച്ചാല്‍തന്നെ നിങ്ങളുടെ മൂഡ് മാറും.
കൊളസ്ട്രോള്‍ - ചീത്ത കൊളസ്ട്രോള്‍ കൺട്രോള്‍ ചെയ്യാന്‍ ലെമണ്‍ ഗ്രാസ് ചായ സഹായകമാണെന്നു പഠനങ്ങള്‍ പറയുന്നു.
രക്തസമ്മര്‍ദം - രക്തസമ്മര്‍ദം കുറയ്ക്കാനും നിയന്ത്രിക്കാനും ലെമണ്‍ ഗ്രാസ് ചായ ഗുണം ചെയ്യും. ഇത് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
English Summary: Health benefits of Lemon grass tea