വീട്ടിലിരിക്കുമ്പോൾ ഇടയ്ക്കിടെ എന്തെങ്കിലും കൊറിക്കണമെന്നു തോന്നുക സ്വാഭാവികം. ഭക്ഷണപ്രിയരാണെങ്കിൽ പറയുകയും വേണ്ട. പുറത്തു പോയി ഭക്ഷണം കഴിക്കാൻ സാധിക്കാത്ത ഈ സമയത്ത് വീട്ടിലുണ്ടാക്കുന്ന ആരോഗ്യകരമായ ഭക്ഷണം ശീലമാക്കാം. എന്നാൽ വീട്ടിൽ ഇരിക്കുകയല്ലേ, ഇടയ്ക്കിടെ വല്ലതും കഴിച്ചു കൊണ്ടിരിക്കാം എന്ന തോന്നൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീട്ടിലിരിക്കുമ്പോൾ ഇടയ്ക്കിടെ എന്തെങ്കിലും കൊറിക്കണമെന്നു തോന്നുക സ്വാഭാവികം. ഭക്ഷണപ്രിയരാണെങ്കിൽ പറയുകയും വേണ്ട. പുറത്തു പോയി ഭക്ഷണം കഴിക്കാൻ സാധിക്കാത്ത ഈ സമയത്ത് വീട്ടിലുണ്ടാക്കുന്ന ആരോഗ്യകരമായ ഭക്ഷണം ശീലമാക്കാം. എന്നാൽ വീട്ടിൽ ഇരിക്കുകയല്ലേ, ഇടയ്ക്കിടെ വല്ലതും കഴിച്ചു കൊണ്ടിരിക്കാം എന്ന തോന്നൽ ഉണ്ടെങ്കിൽ അതിനെ നിയന്ത്രിക്കേണ്ടതുണ്ട്.

പ്രോട്ടീൻ ഭക്ഷണങ്ങൾ കഴിക്കാം : ഏറെ നേരം വയറു നിറഞ്ഞു എന്ന തോന്നൽ ഉണ്ടാക്കാൻ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾക്ക് കഴിയും. കൂടുതൽ കാലറി ഉള്ളിൽ ചെല്ലാതെ നോക്കാനും വിശപ്പ് നിയന്ത്രിക്കാനും ഇതു മൂലം കഴിയും. മുട്ട, തൈര്, സീഡ്‌സ്, പരിപ്പ് വർഗങ്ങൾ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

നാരുകൾ അടങ്ങിയവ : പയർ കടല, പരിപ്പ്, ഓറഞ്ച് തുടങ്ങിയവ വിശപ്പു നിയന്ത്രിക്കാൻ സഹായിക്കും. നാരുകൾ അടങ്ങിയ ഭക്ഷണം ദഹനത്തിനു സഹായിക്കും.

ആരോഗ്യകരമായ ലഘുഭക്ഷണം: വിശപ്പ് തോന്നുമ്പോൾ ജങ്ക് ഫുഡുകൾ കഴിക്കാതെ ആരോഗ്യകരമായവ തിരഞ്ഞെടുക്കാം. വറുത്തതും എണ്ണമയം അടങ്ങിയതുമായ ഭക്ഷണത്തിനു പകരം ആവിയിൽ വേവിച്ച ഭക്ഷണം കഴിക്കാം. പഴങ്ങൾ, തൈര്, പഴച്ചാറുകൾ ഇവയും ആരോഗ്യകരം തന്നെ.

ധാരാളം വെള്ളം കുടിക്കാം : വിശപ്പ് അടക്കാൻ ഇടയ്ക്കിടെ വെള്ളം കുടിക്കാം. ചർമത്തിന്റെ ആരോഗ്യത്തിനും ഇത് നല്ലതാണ്. ജലാംശം ധാരാളം ശരീരത്തിൽ ചെല്ലുമ്പോൾ ഭക്ഷണം അധികം കഴിക്കണമെന്ന തോന്നലും ഉണ്ടാകില്ല. മധുര പാനീയങ്ങൾ ഒഴിവാക്കുകയും വേണം. ദിവസവും 7-8 ഗ്ലാസ് വെള്ളം കുടിക്കണം.

പ്രാതൽ പോഷക സമ്പുഷ്ടമാകട്ടെ :ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് ബ്രേക്ഫാസ്റ്റ്. ചെറുതായി എന്തെങ്കിലും രാവിലെ കഴിച്ചാൽ ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽത്തന്നെ വിശക്കും. ഇത് അനാവശ്യമായി എന്തെങ്കിലും കൊറിക്കുന്നതിലേക്ക്  നയിക്കും. എന്നാൽ ശരിയായ അളവിൽ പോഷക സമ്പുഷ്ടമായ പ്രഭാത ഭക്ഷണം കഴിക്കുന്നത് ഉച്ച വരെ വയറു നിറഞ്ഞെന്ന തോന്നൽ ഉണ്ടാക്കും. ഇടയ്ക്കിടെ കൊറിക്കുന്ന ശീലവും കുറയും.

ച്യുയിങ്ഗം: ച്യുയിങ്ഗം ചവയ്ക്കുന്നത് എന്തെങ്കിലും ഇടയ്ക്കിടെ കഴിക്കാനുള്ള തോന്നൽ ഇല്ലാതാക്കും. ഇത് അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളെ തടയും.

English Summary: 6 Healthy food Habits
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT