പിടിഎസ്ഡി അഥവാ പോസ്റ്റ് ട്രമാറ്റിക് സ്ട്രെസ് ഡിസോർഡർ ഒരു മനസികാരോഗ്യപ്രശ്നമാണ്. മനസിനേൽക്കുന്ന കനത്ത ആഘാതമോ പരിക്കോ ആണ് പലപ്പോഴും ഇതുണ്ടാകാൻ കാരണം. ഉത്ക്കണ്ഠ, വിഷാദം, സംഭവങ്ങളുടെ ഓർമ വരുന്നതു മൂലം ഭയം, പേടിസ്വപ്നം അങ്ങനെ നീളുന്നു ലക്ഷണങ്ങൾ. ചികിത്സയിലൂടെയും മരുന്നിലൂടെയും പിടിഎസ്ഡി ഭേദമാക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിടിഎസ്ഡി അഥവാ പോസ്റ്റ് ട്രമാറ്റിക് സ്ട്രെസ് ഡിസോർഡർ ഒരു മനസികാരോഗ്യപ്രശ്നമാണ്. മനസിനേൽക്കുന്ന കനത്ത ആഘാതമോ പരിക്കോ ആണ് പലപ്പോഴും ഇതുണ്ടാകാൻ കാരണം. ഉത്ക്കണ്ഠ, വിഷാദം, സംഭവങ്ങളുടെ ഓർമ വരുന്നതു മൂലം ഭയം, പേടിസ്വപ്നം അങ്ങനെ നീളുന്നു ലക്ഷണങ്ങൾ. ചികിത്സയിലൂടെയും മരുന്നിലൂടെയും പിടിഎസ്ഡി ഭേദമാക്കാം. ആത്മഹത്യാ പ്രവണതയും ഇക്കൂട്ടർ കാണിക്കാം. മതിയായ ശ്രദ്ധയും പരിചരണവും രോഗികൾക്ക് ആവശ്യമാണ്. രോഗിയുടെ അവസ്ഥ മനസിലാക്കുകയും അതിനനുസരിച്ച് പെരുമാറുകയും ചെയ്യേണ്ടത് ആവശ്യമാണ്. മാനസികാരോഗ്യം ആയിരിക്കണം ഏറ്റവും പ്രധാനം. 

മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിൽ ഭക്ഷണവും പ്രധാന പങ്കു വഹിക്കുന്നു. പിടിഎസ്ഡി പോലുള്ള മനസികരോഗാവസ്ഥയ്ക്ക് പോഷകങ്ങളടങ്ങിയ ഭക്ഷണം വളരെ പ്രധാനമാണ്. ചിന്തകളെ പ്രതിരോധിക്കാനുള്ള ഊർജം ശരീരത്തിനും മനസ്സിനും ആവശ്യമാണ്. ചില ഭക്ഷണങ്ങൾ സന്തോഷമുണ്ടാക്കുന്ന ഹോർമോണുകളെ ഉൽപാദിപ്പിക്കുകയും  മാനസികനില മെച്ചപ്പെടുത്തുകയും ചെയ്യും. ആരോഗ്യകരമായ ഭക്ഷണക്രമം പിടിഎസ്ഡി യുടെ ചികിത്സയ്ക്ക് ആവശ്യമാണ്. നാരുകളും മുഴുധാന്യങ്ങളും ധാരാളം അടങ്ങിയ ഭക്ഷണം മാനസിക രോഗത്തിനുള്ള സാധ്യത കുറയ്ക്കും. പിടിഎസ്ഡി യ്ക്ക് ഭക്ഷണ ശീലവുമായുള്ള ബന്ധം മനസിലാക്കേണ്ടത് വളരെ പ്രധാനമാണ്. മനസ്സിന് ശക്തിയും ആരോഗ്യവും ഏകുന്ന ഭക്ഷണങ്ങൾ കഴിക്കണം. 

ADVERTISEMENT

മാനസികാരോഗ്യം മെച്ചപ്പെടുത്തുന്ന ചില ഭക്ഷണങ്ങൾ ഏതൊക്കെയെന്നു  നോക്കാം.

1. വാൾനട്ട്  - വാൾനട്ടിൽ ഒമേഗ ഫാറ്റി ആസിഡ് ധാരാളമുണ്ട്. വിഷാദലക്ഷണങ്ങളെ കുറയ്ക്കാൻ ഇതു സഹായിക്കും. മാനസികനില മെച്ചപ്പെടുത്താനും ശരീരത്തിന് ഊർജ്ജം നൽകാനും വാൾനട്ട്  സഹായിക്കും.

ADVERTISEMENT

2. പച്ചച്ചീര - പച്ചച്ചീര (spinach)യിൽ ഫോളിക് ആസിഡ് ഉണ്ട്. ഇത് മനസികാരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. പി. ടി. എസ്. ഡി യുടെ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ  ധാരാളം പച്ചനിറത്തിലുള്ള പച്ചക്കറികൾ കഴിക്കണം. അത് തലച്ചോറിന്റെ ആരോഗ്യത്തിനും അതിന്റെ രാസസംതുലനത്തിനും നല്ലതാണ്.

3. പാൽക്കട്ടി - വൈറ്റമിൻ ഡി, റ്റൈറോസിൻ എന്നിവ പാൽക്കട്ടി അഥവാ ചീസിൽ ധാരാളമുണ്ട്. ഡോപാമിന്റെ ഉൽപ്പാദനം കൂട്ടാൻ റ്റൈറോസിൻ സഹായിക്കും. ഇത് മാനസികനില മെച്ചപ്പെടുത്തും. പാലുൽപ്പന്നങ്ങൾ സ്‌ട്രെസ് അകറ്റാൻ നല്ലതാണ്. മാനസികാരോഗ്യം മെച്ചപ്പെടുത്താൻ ഇവ പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

ADVERTISEMENT

4. ഡാർക്ക് ചോക്ലേറ്റ് - മാനസികാരോഗ്യം മെച്ചപ്പെടുത്താൻ ഇത് സഹായിക്കും. സന്തോഷമുണ്ടാക്കുന്ന ഹോർമോണുകളുടെ ഉൽപ്പാദനത്തിനു സഹായിക്കുന്നതോടൊപ്പം വളരെ പെട്ടെന്ന് സ്‌ട്രെസ് അകറ്റാനും ഡാർക്ക് ചോക്ലേറ്റിനു കഴിവുണ്ട്.

ശരീരത്തിന്റെ  ആരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യവും. അതുകൊണ്ടുതന്നെ മനസ്സിനും ശ്രദ്ധ കൊടുക്കാം.

English Summary : PTSD; foods to include in your diet