പ്രമേഹം, ഹൃദ്രോഗം, പക്ഷാഘാതം, അർബുദം തുടങ്ങി വിവിധ രോഗങ്ങളിലേക്ക് ഒരു വ്യക്തിയെ നയിക്കുന്ന ആരോഗ്യ പ്രശ്നമാണ് അമിതവണ്ണം. വ്യായാമത്തിലൂടെയും ഭക്ഷണക്രമത്തിലെ മാറ്റത്തിലൂടെയും മാത്രമേ അമിതവണ്ണത്തെ നിയന്ത്രിക്കാനാകൂ. സെലീനിയം എന്ന ധാതു ഭക്ഷണത്തിലുൾപ്പെടുത്തുന്നത് അമിതവണ്ണത്തെ നിയന്ത്രിക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രമേഹം, ഹൃദ്രോഗം,  പക്ഷാഘാതം, അർബുദം തുടങ്ങി വിവിധ രോഗങ്ങളിലേക്ക് ഒരു വ്യക്തിയെ നയിക്കുന്ന ആരോഗ്യ പ്രശ്നമാണ്  അമിതവണ്ണം. വ്യായാമത്തിലൂടെയും ഭക്ഷണക്രമത്തിലെ മാറ്റത്തിലൂടെയും മാത്രമേ അമിതവണ്ണത്തെ നിയന്ത്രിക്കാനാകൂ. സെലീനിയം എന്ന ധാതു ഭക്ഷണത്തിലുൾപ്പെടുത്തുന്നത് അമിതവണ്ണത്തെ  നിയന്ത്രിക്കാൻ സഹായിക്കുമെന്ന് ന്യൂയോർക്കിലെ ഒറൻട്രിച്ച് ഫൌണ്ടേഷൻ ഫോർ ദ് അഡ്വാൻസ്മെന്റ് ഓഫ് സയൻസ് നടത്തിയ ഗവേഷണത്തിൽ കണ്ടെത്തി.

ഐജിഎഫ്-1 എന്ന ഹോർമോണിന്റെ തോത് കുറച്ചാണ് സെലീനിയം ഇത് സാധ്യമാകുന്നത് എന്ന് എലികളിൽ നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നു. ലെപ്റ്റിൻ ഹോർമോൺ നിയന്ത്രിക്കാനും സെലീനിയം സപ്ലിമെന്റ് സഹായിക്കുമെന്ന് പഠനറിപ്പോർട്ട് പറയുന്നു.

ADVERTISEMENT

ഇനി പറയുന്ന അഞ്ച് ഭക്ഷണങ്ങൾ സെലീനിയം അടങ്ങിയവയാണ് :-

ഒയ്സ്റ്റർ

പ്രതിദിനം 55 മൈക്രോഗ്രാം സെലീനിയം ഒരാൾ കഴിക്കണമെന്നാണ് ആരോഗ്യവിദഗ്ധർ നിർദ്ദേശിക്കുന്നത്. 3 ഔൺസ്  ഒയ്സ്റ്റർ ഈ ആവശ്യകത നിറവേറ്റും. പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പ്, വൈറ്റമിനുകൾ, ധാതുക്കൾ എന്നീ അവശ്യ പോഷകങ്ങളടങ്ങിയ ഒയ്സ്റ്റർ കാലറി കുറഞ്ഞ ഒരു ഭക്ഷണ വിഭവമാണ്.

ബ്രസീൽ നട്ട്സ്

ADVERTISEMENT

ഒരു സസ്യാഹാരത്തിലെ  സെലീനയത്തിന്റെ അളവ് ആ സസ്യം വളർന്ന മണ്ണിനെ അടിസ്ഥാനമാക്കി ഇരിക്കും. ഒരു ബ്രസീലിയൻ നട്ടിൽ 68 മുതൽ 91 മൈക്രോ ഗ്രാം സെലീനിയം അടങ്ങിയിട്ടുണ്ടെന്ന് കണക്കാക്കുന്നു. ഒരാളുടെ ഒരു ദിവസത്തെ സെലീനിയം ആവശ്യകത പരിഹരിക്കാൻ ഒരേ ഒരു ബ്രസീൽ നട്ട് മതിയാകും.

മുട്ട

ഒരു വലിയ മുട്ടയ്ക്ക് നിങ്ങളുടെ പ്രതിദിന സെലീനിയം ആവശ്യകതയുടെ 28 ശതമാനം നിറവേറ്റാൻ സാധിക്കും. പ്രധാനമായും മുട്ടയുടെ മഞ്ഞ കരുവിലാണ് സെലീനിയം കേന്ദ്രീകരിച്ചിരിക്കുന്നതെങ്കിലും മുട്ട വെള്ളയിലും 9 മൈക്രോഗ്രാം സെലീനിയം ഉണ്ട്. പ്രോട്ടീനിന്റെ ഏറ്റവും ചെലവ് കുറഞ്ഞ സ്രോതസ്സുകളിൽ ഒന്നായ മുട്ടയിൽ കാർബോഹൈഡ്രേറ്റ് അംശവും കുറവാണ്. ഒരു മുട്ട 6 മുതൽ 8 ഗ്രാം വരെ പ്രോട്ടീൻ വെറും 70 കാലറിയിൽ നൽകുന്നു. നിരവധി വൈറ്റമിനുകളുടെ യും ധാതുക്കളുടെയും ഉറവിടം കൂടിയാണ് മുട്ട.

മത്തി

ADVERTISEMENT

സെലീനിയത്തിന് പുറമേ വൈറ്റമിൻ ബി 12, കാൽസ്യം, ഫോസ്ഫറസ്, ഒമേഗാ-3 ഫാറ്റി ആസിഡുകൾ, പ്രോട്ടീൻ, വൈറ്റമിൻ ഡി എന്നിവ അടങ്ങിയതാണ് മലയാളികളുടെ പ്രിയ വിഭവമായ മത്തി. നൂറു ഗ്രാം മത്തിയിൽ 40.6 മുതൽ 52.7 മൈക്രോ ഗ്രാം സെലീനിയം അടങ്ങിയിരിക്കുന്നു.

സൂര്യകാന്തി വിത്ത്

സസ്യാഹാരികൾക്ക് ആശ്രയിക്കാവുന്ന സെലീനയത്തിന്റെ സമ്പുഷ്ട സ്രോതസ്സാണ് സൂര്യകാന്തി വിത്തുകൾ.  കാൽ കപ്പ് സൂര്യകാന്തി വിത്തിൽ ഏകദേശം 19 മൈക്രോ ഗ്രാം സെലീനിയം അടങ്ങിയിട്ടുണ്ട്. പ്രോട്ടീനുകളും ഫൈബറും അടങ്ങിയ സൂര്യകാന്തി വിത്തുകൾ ഭാരം കുറയ്ക്കാനും സഹായകമാണ്. പ്രതിരോധ ശക്തി വർധിപ്പിക്കുന്ന ധാരാളം വൈറ്റമിനുകളും ധാതുക്കളും ഇതിൽ അടങ്ങിയിരിക്കുന്നു.  

English Summary : Adding selenium to your diet may protect against obesity

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT