ഇഞ്ചി കൂട്ടുണ്ടെങ്കിൽ അലട്ടില്ല ദഹനശക്തിക്കുറവ്
ദഹനശക്തിയെ വർധിപ്പിക്കുന്ന ശക്തമായ ഔഷധമാണ് ഇഞ്ചി. ഇതിനെ ശാസ്ത്രീയമായി ഉണക്കിയെടുക്കുന്നതാണ് ചുക്ക്. മിക്ക ആയുർവേദ ഔഷധങ്ങളുടെയും ഒരു പ്രധാന ചേരുവയാണു ചുക്ക്. അതുകൊണ്ടാകാം ഇതിനു മഹൗഷധി എന്നൊരു പര്യായവുമുണ്ട്

ദഹനശക്തിയെ വർധിപ്പിക്കുന്ന ശക്തമായ ഔഷധമാണ് ഇഞ്ചി (Ginger). ഇതിനെ ശാസ്ത്രീയമായി ഉണക്കിയെടുക്കുന്നതാണ് ചുക്ക്. മിക്ക ആയുർവേദ ഔഷധങ്ങളുടെയും ഒരു പ്രധാന ചേരുവയാണു ചുക്ക്. അതുകൊണ്ടാകാം ഇതിനു മഹൗഷധി എന്നൊരു പര്യായവുമുണ്ട്. Zingiber Officinale എന്ന ശാസ്ത്രീയ നാമമുള്ളതാണ്. മണ്ണിനടിയില്‍ വളരുന്ന കിഴങ്ങു രൂപത്തിലുള്ള ഈ ഔഷധം ആമാശയത്തിന്റെയും കുടലിന്റെയും പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്നു. ദഹനശക്തിയെ വര്‍ധിപ്പിക്കുന്നു. ഇതുകൂടാതെ പനി, ചുമ (Fever, Cough) എന്നീ രോഗങ്ങളുടെ ചികിത്സയിലും ഈ ഔഷധം ഉപയോഗപ്പെടുത്താറുണ്ട്.
ആധുനിക ഔഷധങ്ങളുടെ നിർമാണത്തിലും ഇഞ്ചി വലിയ തോതിൽ ഉപയോഗപ്പെടുത്താറുണ്ട്. അജീർണത്തിന്, വില്വാദി ഗുളിക ഇഞ്ചി നീരിൽ ചേർത്തു നൽകാറുണ്ട്. വയറിളക്കം നിർത്താൻ ചുക്ക് മോരിൽ അരച്ചു സേവിച്ചാൽ മതി. ചുക്കുപൊടി തേനില്‍ ചാലിച്ച് ചെറിയ അളവിൽ പല തവണയായി നക്കിത്തിന്നുന്നത് എക്കിളിനെ ശമിപ്പിക്കും.
സ്ഥിരമായ ദഹനശക്തിക്കുറവിനു ചുക്കുപൊടി ശർക്കര ചേർത്ത് ആഹാരത്തിനു തൊട്ടുമുൻപായി കുറെനാൾ തുടർച്ചയായി സേവിക്കുന്നത് ഒരു ശാശ്വത പരിഹാരമാണ്. ചുക്കും കൊത്തമല്ലിയും ഇട്ടു തിളപ്പിച്ച വെള്ളം ദഹനത്തെ ക്രമീകരിക്കുന്ന േകരളീയരുടെ പ്രിയപ്പെട്ട പാനീയമാണ്. ചുക്കും ജീരകവും പൊടിച്ച്, പഞ്ചസാര ചേർത്ത് ഉപയോഗിക്കുന്നത് ജലദോഷം മൂലമുണ്ടാകുന്ന ചുമയ്ക്കു നല്ല ഔഷധമാണ്. ഒരൗഷധത്തിലുള്ള ചുക്കിന്റെയും സാന്നിധ്യം ആ മരുന്നിന്റെ ആഗിരണത്തെയും പ്രവർത്തനങ്ങളെയും ത്വരിതപ്പെടുത്തുന്നു. ആഹാരസാധനങ്ങളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. ചുക്ക് ഒരു അവിഭാജ്യഘടകം തന്നെയാണ്. ഒരു ഔഷധമെന്ന രീതിയിലും ആഹാരപയനത്തെ ത്വരിതപ്പെടുത്തുന്ന ഘടകമെന്ന വിധത്തിലും ചുക്കിനെ നമുക്ക് ഒരു കാലത്തും ഒഴിവാക്കാൻ സാധിക്കുകയില്ല. പ്രത്യേകിച്ചും ആയുർവേദ ചികിത്സയ്ക്ക്.
സദ്യയ്ക്കു വിളമ്പാം സ്പെഷൽ ഇഞ്ചിക്കറി
Content Summary : Health benefits of ginger- Dr. M. R. Vasudevan Namboothiri Explains