ശരീരത്തിലെ വിവിധ അവയവങ്ങളിലേക്കും കോശങ്ങളിലേക്കും ഓക്സിജനും പോഷണങ്ങളും എത്തിക്കുന്നതില്‍ രക്തചംക്രമണം പ്രധാന പങ്ക് വഹിക്കുന്നു. കാര്‍ബണ്‍ ഡയോക്സൈഡ് പോലുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനും ശരിയായ രക്തചംക്രമണം നടക്കണം. മോശം രക്തചംക്രമണം പേശീ വേദന, ദഹനപ്രശ്നങ്ങള്‍, മരവിപ്പ്, കൈകാലുകളില്‍ തണുപ്പ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശരീരത്തിലെ വിവിധ അവയവങ്ങളിലേക്കും കോശങ്ങളിലേക്കും ഓക്സിജനും പോഷണങ്ങളും എത്തിക്കുന്നതില്‍ രക്തചംക്രമണം പ്രധാന പങ്ക് വഹിക്കുന്നു. കാര്‍ബണ്‍ ഡയോക്സൈഡ് പോലുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനും ശരിയായ രക്തചംക്രമണം നടക്കണം. മോശം രക്തചംക്രമണം പേശീ വേദന, ദഹനപ്രശ്നങ്ങള്‍, മരവിപ്പ്, കൈകാലുകളില്‍ തണുപ്പ് പോലുള്ള പലതരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കാം. ഇനി പറയുന്ന ഭക്ഷണവിഭവങ്ങള്‍ ശരീരത്തിലെ രക്തചംക്രമണം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് ക്ലിനിക്കല്‍ ഹെമറ്റോളജിസ്റ്റ് ഡോ. വിജയ് രമണന്‍ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. 

ADVERTISEMENT

1. ഫ്ളാവനോയ്ഡ് അടങ്ങിയ ഭക്ഷണങ്ങള്‍

സവാള, ഉള്ളി, മാതളനാരങ്ങ എന്നിവ പോലെ ഫ്ളാവനോയ്ഡുകള്‍ നിറയെ ഉള്ള ഭക്ഷണങ്ങള്‍ ശരീരത്തിലെ രക്തചംക്രമണം വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

Photo credit : nadianb / Shutterstock.com

2. സിട്രസ് പഴങ്ങള്‍

Photo Credit : Bojsha / Shutterstock.com
ADVERTISEMENT

ഓറഞ്ച് പോലുള്ള സിട്രസ് പഴങ്ങളില്‍ വൈറ്റമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തവാഹിനി കുഴലുകള്‍ വികസിക്കാന്‍ സഹായിക്കുന്നു. ശരീരത്തിലെ നീര്‍ക്കെട്ട് കുറയ്ക്കുന്നത് വഴിയും വൈറ്റമിന്‍ സി രക്തചംക്രമണം വര്‍ധിപ്പിക്കും. 

Photo Credit: Shutterstock.com

3. തക്കാളിയും ബെറി പഴങ്ങളും

തക്കാളി, ബെറി പഴങ്ങള്‍ എന്നിവയില്‍ ആന്‍ജിയോടെന്‍സിന്‍ കണ്‍വേര്‍ട്ടിങ് എന്‍സൈമുകള്‍ അടങ്ങിയിരിക്കുന്നു. ഇവ രക്തസമ്മര്‍ദം കുറച്ച് രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. 

ADVERTISEMENT

4. നട്സ്

ആല്‍മണ്ട്, വള്‍നട്ട് പോലുള്ള നട്സ് വിഭവങ്ങള്‍ ശരീരത്തിലെ നീര്‍ക്കെട്ടും ഓക്സിഡേറ്റീവ് സ്ട്രെസും കുറച്ച് രക്തചംക്രമണം വര്‍ധിപ്പിക്കുന്നു. 

5. ഒമേഗ-3 ഫാറ്റി ആസിഡുകള്‍

ഒമേഗ-3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഫാറ്റി ഫിഷും മറ്റ് കടല്‍ മീനുകളും ഹൃദയാഘാത സാധ്യത കുറയ്ക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായകമാണ്.

Content Summary: 5 Foods to enhance Blood Circulation