ഹൃദ്രോഗം, പക്ഷാഘാതം എന്നിങ്ങനെ ജീവന്‍ തന്നെ കവരാന്‍ സാധ്യതയുള്ള പലവിധ രോഗസങ്കീര്‍ണതകളിലേക്ക് നയിക്കുന്ന ഒന്നാണ് രക്തത്തിലെ ഉയര്‍ന്ന കൊളസ്ട്രോള്‍ തോത്. ഇതിനാല്‍തന്നെ കൊളസ്ട്രോള്‍ തോത് നിയന്ത്രണത്തില്‍ നിര്‍ത്തേണ്ടത് ആരോഗ്യകരമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. നമ്മുടെ ഭക്ഷണക്രമവും ജീവിതശൈലിയുമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൃദ്രോഗം, പക്ഷാഘാതം എന്നിങ്ങനെ ജീവന്‍ തന്നെ കവരാന്‍ സാധ്യതയുള്ള പലവിധ രോഗസങ്കീര്‍ണതകളിലേക്ക് നയിക്കുന്ന ഒന്നാണ് രക്തത്തിലെ ഉയര്‍ന്ന കൊളസ്ട്രോള്‍ തോത്. ഇതിനാല്‍തന്നെ കൊളസ്ട്രോള്‍ തോത് നിയന്ത്രണത്തില്‍ നിര്‍ത്തേണ്ടത് ആരോഗ്യകരമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. നമ്മുടെ ഭക്ഷണക്രമവും ജീവിതശൈലിയുമാണ് കൊളസ്ട്രോളിന്‍റെ കാര്യത്തില്‍ നിര്‍ണായകമാകുന്നത്. 

ADVERTISEMENT

കൊളസ്ട്രോള്‍ തോത് കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണവിഭവങ്ങള്‍ പരിചയപ്പെടാം

Photo Credit: Shuttertock.com

1. പച്ചക്കറികള്‍

Image Credits: taa22/ Shutterstock.com

ആന്‍റി ഓക്സിഡന്‍റുകളും പോഷണങ്ങളും അടങ്ങിയതും കാലറി താരതമ്യേന കുറഞ്ഞതുമായ പച്ചക്കറികള്‍ ഭക്ഷണക്രമത്തിന്‍റെ മുഖ്യഭാഗമാക്കുന്നത് കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ സഹായിക്കും. കാരറ്റ്, തക്കാളി, ഉരുളക്കിഴങ്ങ്, ഗ്രീന്‍പീസ് പോലുള്ള ചിലതരം പച്ചക്കറികളില്‍ കൊളസ്ട്രോള്‍ കുറയ്ക്കുന്ന സോല്യുബിള്‍ ഫൈബറായ പെക്ടിന്‍ അടങ്ങിയിരിക്കുന്നു. 

ADVERTISEMENT

Photo credit : SAM THOMAS A / Shutterstock.com

2. ചായ

ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുന്ന നിരവധി ഘടകങ്ങള്‍ അടങ്ങിയ പാനീയമാണ് ചായ. ഇവയിലെ കറ്റേച്ചിനുകളും ക്വെര്‍സെറ്റിനും കൊളസ്ട്രോളിനെ നിയന്ത്രിക്കുകയും ശരീരത്തിലെ നീര്‍ക്കെട്ട് കുറയ്ക്കുകയും രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ചായകളില്‍ തന്നെ ഗ്രീന്‍ ടീയാണ് ഏറ്റവും ഉത്തമം.

ADVERTISEMENT

3. സോയ ഭക്ഷണങ്ങള്‍

സോയ ബീന്‍സ്, സോയ മില്‍ക്, സോയ നട്സ്  എന്നിങ്ങനെയുള്ള സോയ വിഭവങ്ങള്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ഹൃദയാരോഗ്യത്തിനും ഇവ ഉത്തമമാണ്. 

4. ഫാറ്റി ഫിഷ്

സാല്‍മണ്‍, മത്തി പോലുള്ള മത്സ്യ വിഭവങ്ങളില്‍ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ കൊളസ്ട്രോളിനെ നിയന്ത്രിക്കുകയും നീര്‍ക്കെട്ട് കുറയ്ക്കുകയും ചെയ്യും. 

5. ആല്‍മണ്ടും വാള്‍നട്ടും

പോഷണങ്ങള്‍ നിറയെ അടങ്ങിയ നട്സ് വിഭവങ്ങളാണ് ആല്‍മണ്ടും വാള്‍നട്ടും. ഇവയില്‍ ഹൃദയാരോഗ്യത്തെ സഹായിക്കുന്ന മോണോസാച്ചുറേറ്റഡ് കൊഴുപ്പും ഒമേഗ-3 ഫാറ്റി ആസിഡും അടങ്ങിയിരിക്കുന്നു. രക്തസമ്മര്‍ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന എല്‍-ആര്‍ജിനൈന്‍ എന്ന അമിനോ ആസിഡും ഇവയില്‍ ധാരാളമായി ഉണ്ട്.

Content Summary: Foods thal help to lower cholesterol level