ദിവസവും ഒരു പിടി ബദാം കഴിക്കണമെന്നു പറയുന്നതിന്റെ അഞ്ച് കാരണങ്ങള്‍
നിരവധി ആരോഗ്യഗുണങ്ങളുള്ള പോഷണങ്ങളുടെ പവര്‍ഹൗസാണ് ബദാം(ആൽമണ്ട്). പല തരത്തിലുള്ള വൈറ്റമിനുകളും അവശ്യ ധാതുക്കളും നല്‍കുമെന്നതിനാല്‍ നമ്മുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. രാത്രിയില്‍ വെള്ളത്തില്‍ കുതിര്‍ത്തിട്ട ശേഷം രാവിലെ എടുത്ത് ആല്‍മണ്ട് കഴിക്കാവുന്നതാണ്. ആല്‍മണ്ട് ദിവസവും

നിരവധി ആരോഗ്യഗുണങ്ങളുള്ള പോഷണങ്ങളുടെ പവര്‍ഹൗസാണ് ബദാം(ആൽമണ്ട്). പല തരത്തിലുള്ള വൈറ്റമിനുകളും അവശ്യ ധാതുക്കളും നല്‍കുമെന്നതിനാല്‍ നമ്മുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. രാത്രിയില്‍ വെള്ളത്തില്‍ കുതിര്‍ത്തിട്ട ശേഷം രാവിലെ എടുത്ത് ആല്‍മണ്ട് കഴിക്കാവുന്നതാണ്.
ആല്‍മണ്ട് ദിവസവും കഴിച്ചാലുള്ള ഗുണങ്ങള്‍ ഇനി പറയുന്നവയാണ്.
1. ആന്റി ഓക്‌സിഡന്റുകള്‍
കോശങ്ങളെ നാശത്തില്‍ നിന്നു സംരക്ഷിക്കുന്നതില്‍ ആന്റി ഓക്‌സിഡന്റുകള്‍ക്ക് മുഖ്യസ്ഥാനമുണ്ട്. നിറയെ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയതിനാല്‍ ശരീരത്തെ ഓക്‌സിഡേറ്റീവ് സ്‌ട്രെസില്‍ നിന്നും നീര്‍ക്കെട്ടില്‍ നിന്നും സംരക്ഷിക്കും. പെട്ടെന്ന് കോശങ്ങള്‍ പ്രായമാകാതിരിക്കാനും ഇവ സഹായകമാണ്. ആന്റിഓക്‌സിഡന്റുകള്‍ തൊലിയിലും അടങ്ങിയിരിക്കുന്നതിനാല്‍ ആല്‍മണ്ടിന്റെ തൊലി കളയാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്.
2. വൈറ്റമിന്‍ ഇ
ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ സഹായിക്കുകയും അല്‍സ്ഹൈമേഴ്‌സ് പോലുള്ള മറവിരോഗങ്ങളെ തടുക്കുകയും ചെയ്യുന്ന അവശ്യ പോഷണമാണ് വൈറ്റമിന്‍ ഇ. ആല്‍മണ്ടില്‍ വൈറ്റമിന്‍ ഇ ധാരാളം അടങ്ങിയിരിക്കുന്നു. 28 ഗ്രാം ആല്‍മണ്ടില്‍ വൈറ്റമിന്‍ ഇയുടെ പ്രതിദിന ആവശ്യകതയുടെ 50 ശതമാനവും അടങ്ങിയിരിക്കുന്നു.
Read Also: ഈ മൂന്ന് ഭക്ഷണങ്ങള്‍ ദിവസവും കഴിക്കാമെന്ന് ആയുര്‍വേദം
3. മഗ്നീഷ്യം
ശരീരത്തില്‍ 200ലധികം പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്ന പോഷണമാണ് മഗ്നീഷ്യം. ആരോഗ്യവാനായ ഒരു മനുഷ്യന്‍ ദിവസം 420 മില്ലിഗ്രാം മഗ്നീഷ്യം കഴിക്കണമെന്ന് പഠനങ്ങള്‍ പറയുന്നു. മഗ്നീഷ്യം നല്ല തോതില്‍ അടങ്ങിയിരിക്കുന്ന ആഹാരമാണ് ആല്‍മണ്ട്.
4. ഭാരം നിയന്ത്രിക്കാം
28 ഗ്രാം ആല്‍മണ്ടില്‍ 3.5 ഗ്രാം ഫൈബര്‍ അടങ്ങിയിരിക്കുന്നു. ഡയറ്ററി ഫൈബറിന്റെ മികച്ച സ്രോതസ്സായി ഇത് ആല്‍മണ്ടിനെ മാറ്റുന്നു. രാവിലെ ആല്‍മണ്ട് കഴിക്കുന്നത് ആവശ്യത്തിന് ഫൈബര്‍ ഉള്ളില്‍ ചെല്ലാന്‍ ഇടയാക്കുന്നു. ഇത് ദീര്‍ഘനേരം വിശക്കാതിരിക്കാനും അതുവഴി ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു.
5. ഹൃദയത്തിനു നല്ലത്
ഹൃദയത്തിന്റെ ആരോഗ്യത്തിനും രക്തസമ്മര്‍ദ നിയന്ത്രണത്തിനും ആല്‍മണ്ട് ഉത്തമമാണെന്ന് പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നു. ഇതിലെ ആന്റിഓക്‌സിഡന്റുകളും രക്തസമ്മര്‍ദം കുറച്ച് ഹൃദയത്തെ കാക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിക്കുന്നതു വഴിയും ആല്‍മണ്ട് ഹൃദയാരോഗ്യത്തിനു കരുത്തേകുന്നു.
Content Summary: 5 reasons why you need to have a handful of almond daily