ഫ്ളാക്സ് വിത്തുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിന് ഒന്‍പത് കാരണങ്ങള്‍
Flaxseed Health Benefits
നിരവധി ആരോഗ്യഗുണങ്ങളുള്ള ഒരു സസ്യാധിഷ്ഠിത ഭക്ഷണമാണ് ഫ്ളാക്സ് വിത്തുകള്‍. പുരാതന ഈജിപ്തിലും ചൈനയിലുമെല്ലാം ജനങ്ങള്‍ ഫ്ളാക്സ് ചെടികൾ വളര്‍ത്തിയിരുന്നതായി കരുതപ്പെടുന്നു. നമ്മുടെ ആയുര്‍വേദ മരുന്നുകളിലും ആയിരക്കണക്കിന് വര്‍ഷങ്ങളായി ഫ്ളാക്സ് വിത്തുകള്‍ ഒരു ഘടകമാണ്. വിത്തുകളായും എണ്ണയായും പൗഡറായും
നിരവധി ആരോഗ്യഗുണങ്ങളുള്ള ഒരു സസ്യാധിഷ്ഠിത ഭക്ഷണമാണ് ഫ്ളാക്സ് വിത്തുകള്‍. പുരാതന ഈജിപ്തിലും ചൈനയിലുമെല്ലാം ജനങ്ങള്‍ ഫ്ളാക്സ് ചെടികൾ വളര്‍ത്തിയിരുന്നതായി കരുതപ്പെടുന്നു. നമ്മുടെ ആയുര്‍വേദ മരുന്നുകളിലും ആയിരക്കണക്കിന് വര്‍ഷങ്ങളായി ഫ്ളാക്സ് വിത്തുകള്‍ ഒരു ഘടകമാണ്. വിത്തുകളായും എണ്ണയായും പൗഡറായും
നിരവധി ആരോഗ്യഗുണങ്ങളുള്ള ഒരു സസ്യാധിഷ്ഠിത ഭക്ഷണമാണ് ഫ്ളാക്സ് വിത്തുകള്‍. പുരാതന ഈജിപ്തിലും ചൈനയിലുമെല്ലാം ജനങ്ങള്‍ ഫ്ളാക്സ് ചെടികൾ വളര്‍ത്തിയിരുന്നതായി കരുതപ്പെടുന്നു. നമ്മുടെ ആയുര്‍വേദ മരുന്നുകളിലും ആയിരക്കണക്കിന് വര്‍ഷങ്ങളായി ഫ്ളാക്സ് വിത്തുകള്‍ ഒരു ഘടകമാണ്. വിത്തുകളായും എണ്ണയായും പൗഡറായും
നിരവധി ആരോഗ്യഗുണങ്ങളുള്ള ഒരു സസ്യാധിഷ്ഠിത ഭക്ഷണമാണ് ഫ്ളാക്സ് വിത്തുകള്‍. പുരാതന ഈജിപ്തിലും ചൈനയിലുമെല്ലാം ജനങ്ങള്‍ ഫ്ളാക്സ് ചെടികൾ വളര്‍ത്തിയിരുന്നതായി കരുതപ്പെടുന്നു. നമ്മുടെ ആയുര്‍വേദ മരുന്നുകളിലും ആയിരക്കണക്കിന് വര്‍ഷങ്ങളായി ഫ്ളാക്സ് വിത്തുകള്‍ ഒരു ഘടകമാണ്. വിത്തുകളായും എണ്ണയായും പൗഡറായും ടാബ്‌ലറ്റ്-ക്യാപ്സൂളുകളായുമെല്ലാം ഇന്ന് ഫ്ളാക്സ് വിത്തുകള്‍ വിപണിയില്‍ ലഭ്യമാണ്.
രാവിലത്തെ സ്മൂത്തിയിലും വീട്ടിലുണ്ടാക്കുന്ന ബര്‍ഗറിലും പാന്‍കേക്ക് മിശ്രിതത്തിലും ഓട്സിലുമെല്ലാം വളരെ എളുപ്പം ചേര്‍ത്ത് കഴിക്കാവുന്ന ഒന്നാണ് ഫ്ളാക്സ് വിത്തുകള്‍. ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാലുള്ള ഗുണങ്ങള്‍ ഇനി പറയുന്നവയാണ്.
1. നിറയെ പോഷണങ്ങള്‍
തവിട്ട്, സ്വര്‍ണ നിറങ്ങളില്‍ ലഭ്യമാകുന്ന ഫ്ളാക്സ് വിത്തുകളില്‍ പ്രോട്ടീന്‍, ഫൈബര്‍, ഒമേഗ-3 ഫാറ്റി ആസിഡുകള്‍, വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു. ഒരു ടേബിള്‍സ്പൂണ്‍(ഏഴ് ഗ്രാം) ഫ്ളാക്സ് വിത്തില്‍ 37 കാലറിയും രണ്ട് ഗ്രാം കാര്‍ബോഹൈഡ്രേറ്റും മൂന്ന് ഗ്രാം കൊഴുപ്പും രണ്ട് ഗ്രാം ഫൈബറും 1.3 ഗ്രാം പ്രോട്ടീനും പ്രതിദിന ആവശ്യകതയുടെ 10 ശതമാനം തിയാമിനും ഒന്‍പത് ശതമാനം ചെമ്പും എട്ട് ശതമാനം മാംഗനീസും ഏഴ് ശതമാനം മഗ്നീഷ്യവും നാല് ശതമാനം ഫോസ്ഫറസും മൂന്ന് ശതമാനം വീതം സെലീനിയവും സിങ്കും രണ്ട് ശതമാനം വീതം വൈറ്റമിന്‍ ബി6ഉം അയണും ഫോളേറ്റും അടങ്ങിയിരിക്കുന്നു. തിയാമിന്‍ ഊര്‍ജ ചയാപചയത്തിലും കോശങ്ങളുടെ പ്രവര്‍ത്തനത്തിലും സഹായിക്കുന്നു. ചെമ്പ് തലച്ചോറിന്‍റെ വികാസത്തിനും പ്രതിരോധ ശേഷിക്കും അയണ്‍ ചയാപചയത്തിനും നല്ലതാണ്.
2. ഉയര്‍ന്ന തോതില്‍ ഒമേഗ-3 ഫാറ്റി ആസിഡ്
ആല്‍ഫ ലിനോലെനിക് ആസിഡ്(എഎല്‍എ) എന്ന തരം ഒമേഗ-3 ഫാറ്റി ആസിഡിന്‍റെ മികച്ച സ്രോതസ്സാണ് ഫ്ളാക്സ് വിത്തുകള്‍. ഇത് ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്. ശരീരത്തിലെ നീര്‍ക്കെട്ട് കുറയ്ക്കാനും കൊളസ്ട്രോള്‍ ഹൃദയത്തിലെ രക്തധമനികളില്‍ അടിയുന്നത് തടയാനും എഎല്‍എ സഹായിക്കും.
3. അര്‍ബുദത്തിനെതിരെ പ്രതിരോധം
അര്‍ബുദവുമായി പട പൊരുതാന്‍ ശേഷിയുള്ള സസ്യ സംയുക്തങ്ങളായ ലിഗ്നാനുകള്‍ ഫ്ളാക്സ് വിത്തില്‍ അടങ്ങിയിരിക്കുന്നു. മറ്റ് സസ്യഭക്ഷണണങ്ങളെ അപേക്ഷിച്ച് 75 മുതല്‍ 800 മടങ്ങ് വരെ ലിഗ്നാനുകള്‍ ഫ്ളാക്സ് വിത്തിലുണ്ട്. സ്ത്രീകളില്‍ ആര്‍ത്തവശേഷം ഉണ്ടാകാന്‍ സാധ്യതയുള്ള സ്തനാര്‍ബുദ സാധ്യത ഫ്ളാക്സ് വിത്തുകള്‍ ഗണ്യമായി കുറയ്ക്കുന്നതായി ചില പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. കോളോറെക്ടല്‍ അര്‍ബുദം, ചര്‍മാര്‍ബുദം, രക്താര്‍ബുദം, ശ്വാസകോശാര്‍ബുദം എന്നിവയില്‍ നിന്നു സംരക്ഷണം നല്‍കാനും ഫ്ളാക്സ് വിത്തുകള്‍ സഹായകമാണെന്ന് ഗവേഷണങ്ങള്‍ പറയുന്നു.
4. ഫൈബര്‍ സമ്പുഷ്ടം
ഒരു ടേബിള്‍ സ്പൂണ്‍ ഫ്ളാക്സ് വിത്തില്‍ രണ്ട് ഗ്രാം ഫൈബറുണ്ട്. ഇത് പുരുഷന്മാരുടെയും സ്ത്രീകളുടെയും പ്രതിദിന ഫൈബര്‍ ആവശ്യകതയുടെ യഥാക്രമം അഞ്ചും എട്ടും ശതമാനമാണ്. ഫ്ളാക്സ് വിത്തുകളിലെ രണ്ട് തരം ഫൈബറും കുടലിലെ ബാക്ടീരിയകള്‍ പുളിപ്പിക്കുന്നത് ദഹനവ്യവസ്ഥയുടെ ആരോഗ്യത്തെ സഹായിക്കും. മലബന്ധം തടയാനും ഫ്ളാക്സ് വിത്തുകളിലെ ഫൈബര്‍ നല്ലതാണ്.
5. കൊളസ്ട്രോള്‍ കുറയ്ക്കും
നാല് ടേബിള്‍ സ്പൂണ്‍ ഫ്ളാക്സ് വിത്തുകള്‍ ഒരു ദിവം കഴിക്കുന്നത് ചീത്ത കൊളസ്ട്രോളായ എല്‍ഡിഎല്ലിന്‍റെ തോത് 15 ശതമാനം വരെ കുറയ്ക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ബോഡി മാസ് ഇന്‍ഡെക്സിലും ടോട്ടല്‍ കൊളസ്ട്രോളിലും രക്തസമ്മര്‍ദത്തിലും കുറവുണ്ടാക്കാനും ഫ്ളാക്സ് വിത്തുകള്‍ക്ക് ശേഷിയുണ്ട്.
6. രക്തസമ്മര്‍ദം കുറയ്ക്കും
ഉയര്‍ന്ന രക്തസമ്മര്‍ദമുള്ളവരില്‍ കാര്യമായ തോതില്‍ ഇത് കുറയ്ക്കാന്‍ ഫ്ളാക്സ് വിത്തുകള്‍ ഉള്‍പ്പെടുത്തിയ ഭക്ഷണക്രമം സഹായിച്ചതായി ഗവേഷകര്‍ പറയുന്നു. മൂന്ന് മാസക്കാലയളവില്‍ അധികമായി ദിവസവും ഫ്ളാക്സ് വിത്തുകള്‍ കഴിക്കുന്നത് രണ്ട് എംഎംഎച്ച്ജി വച്ച് രക്തസമ്മര്‍ദം കുറയ്ക്കുമെന്നും ചില പഠനറിപ്പോര്‍ട്ടുകള്‍ പറയുന്നു.
7. രക്തത്തിലെ പഞ്ചസാരയും നിയന്ത്രിക്കും
ഫ്ളാക്സ് വിത്തുകളുടെ പ്രതിദിന ഉപയോഗം രക്തത്തിലെ പഞ്ചസാര കുറയ്ക്കുമെന്നും ഇൻസുലിന്‍ പ്രതിരോധത്തെ തടയുമെന്നും ഇരുപത്തിയഞ്ചോളം പഠനറിപ്പോര്‍ട്ടുകള്‍ അടിവരയിടുന്നു. ഇതിലെ സോല്യുബിള്‍ ഫൈബര്‍ രക്തത്തിലെ പഞ്ചസാരയെ വലിച്ചെടുത്താണ് പ്രമേഹം നിയന്ത്രണത്തില്‍ നിര്‍ത്തുന്നത്. എന്നാല്‍ ഈ ഗുണം ലഭിക്കണമെങ്കില്‍ ഫ്ളാക്സ് വിത്തുകളായി തന്നെ കഴിക്കണം. ഫ്ളാക്സ് വിത്തുകളില്‍ നിന്നുണ്ടാക്കുന്ന എണ്ണയില്‍ ഫൈബര്‍ നഷ്ടമാകുമെന്നതിനാല്‍ ഇതിന് പ്രമേഹം നിയന്ത്രിക്കുന്നില്‍ പങ്കില്ല.
8. ഭാരനിയന്ത്രണം
ഫ്ളാക്സ് വിത്തിലെ ഫൈബര്‍ തോത് വിശപ്പ് നിയന്ത്രിക്കുന്നതില്‍ കാര്യമായ പങ്ക് വഹിക്കുന്നു. ഭാരം നിയന്ത്രിക്കാനുള്ള ഭക്ഷണക്രമം തിരഞ്ഞെടുക്കുന്നവര്‍ ഇതിനാല്‍ ഫ്ളാക്സ് വിത്തുകള്‍ തീര്‍ച്ചയായും അതില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.
9. ഉപയോഗിക്കാന്‍ വളരെ എളുപ്പം
ഫ്ളാക്സ് വിത്തും ഇതില്‍ നിന്നുണ്ടാക്കുന്ന എണ്ണയും ഉപയോഗിക്കാന്‍ വളരെ എളുപ്പമുള്ളതും വിവിധ തരം റെസിപ്പികളില്‍ ചേര്‍ക്കാവുന്നതുമാണ്. സ്മൂത്തികളിലും സാലഡിലും യോഗര്‍ട്ടിലും ബേക്ക് ചെയ്ത ഭക്ഷണത്തിലും വെജ്, മീറ്റ് പാറ്റികളിലുമെല്ലാം ഫ്ളാക്സ് വിത്തുകള്‍ ചേര്‍ക്കാന്‍ സാധിക്കും.
Content Summary: Discover the incredible health benefits of Flaxseed in Malayalam, including heart health, cancer prevention, diabetes management, weight loss, digestion, skin & hair health, bone health, and brain function