പ്രായമാകുന്നതോടെ ശരീരം ആന്തരികവും ബാഹ്യവുമായ പലതരത്തിലുള്ള മാറ്റങ്ങളിലൂടെ കടന്നു പോകും. മുഖത്ത് ചുളിവുകള്‍ പ്രത്യക്ഷമാകുന്നതിനൊപ്പം എല്ലുകളും ദുര്‍ബലമായി തുടങ്ങും. സ്ത്രീകളില്‍ പ്രത്യേകിച്ചും, എല്ലുകള്‍ ദുര്‍ബലമാകാനും ഒടിവുകള്‍ വരാനുമുള്ള സാധ്യത അധികമാണ്. ഇതിനാല്‍ എല്ലുകളുടെ ആരോഗ്യ സംരക്ഷണത്തിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രായമാകുന്നതോടെ ശരീരം ആന്തരികവും ബാഹ്യവുമായ പലതരത്തിലുള്ള മാറ്റങ്ങളിലൂടെ കടന്നു പോകും. മുഖത്ത് ചുളിവുകള്‍ പ്രത്യക്ഷമാകുന്നതിനൊപ്പം എല്ലുകളും ദുര്‍ബലമായി തുടങ്ങും. സ്ത്രീകളില്‍ പ്രത്യേകിച്ചും, എല്ലുകള്‍ ദുര്‍ബലമാകാനും ഒടിവുകള്‍ വരാനുമുള്ള സാധ്യത അധികമാണ്. ഇതിനാല്‍ എല്ലുകളുടെ ആരോഗ്യ സംരക്ഷണത്തിന് കാല്‍സ്യം സമ്പന്നമായ ഭക്ഷണങ്ങള്‍ 40 വയസ്സ് കഴിഞ്ഞവര്‍ കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. 

കാല്‍സ്യം ധാരാളമായി അടങ്ങിയിട്ടുള്ള ചില ഭക്ഷണ വിഭവങ്ങള്‍ ഇനി പറയുന്നവയാണ്.

ADVERTISEMENT

Photo credit : SAM THOMAS A / Shutterstock.com

1. സൊയബീന്‍

കാല്‍സ്യത്തിന്‍റെ മികച്ച സ്രോതസ്സായ സൊയബീന്‍ കൊളസ്ട്രോള്‍ നിയന്ത്രണത്തിലും സഹായിക്കുന്നു. ഈ ഗ്ലൂട്ടന്‍ രഹിത വിഭവത്തില്‍ നിന്ന് വൈറ്റമിന്‍ ഡിയും ധാരാളം ലഭിക്കും. 

Photo Credit: Aprilphoto/ Shutterstock.com

ADVERTISEMENT

2. ബ്രോക്കളി, കാബേജ്

Photo Credit : pilipphoto/ Shutterstock.com

ബ്രോക്കളി, കാബേജ്, ചീര, ലെറ്റ്യൂസ് പോലുള്ള പച്ചിലകളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. പ്രോട്ടീനും കാല്‍സ്യവും ഫൈബറുമെല്ലാം ഇവയില്‍ ധാരാളം അടങ്ങിയിരിക്കുന്നു. 

Photo Credit: Kshavratskaya/ Istockphoto

3. പാലുൽപന്നങ്ങള്‍

ADVERTISEMENT

കാല്‍സ്യത്തിന്‍റെ മറ്റൊരു സമ്പന്ന സ്രോതസ്സാണ് പാലും ചീസ്, പനീര്‍, യോഗര്‍ട്ട് പോലുള്ള പാലുൽപന്നങ്ങളും. ഇവ നിത്യവും കഴിക്കുന്നത് എല്ലുകളുടെ കരുത്ത് നിലനിര്‍ത്താന്‍ സഹായിക്കും.

Almonds. Photo: Shutterstock/ Krasula

4. കൊഴുപ്പുള്ള മീന്‍

nelea33 | Shutterstock.com

സാല്‍മണ്‍, ചൂര പോലുള്ള കൊഴുപ്പുള്ള മീനുകളിലും കാല്‍സ്യവും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. പ്രായമാകുമ്പോൾ  ഉണ്ടാകുന്ന കാല്‍സ്യം അഭാവത്തെ ചെറുക്കാന്‍ ഇവയുടെ ഉപയോഗം നല്ലതാണ്. 

Photo Credit: Chursina Viktoriia/ Shutterstock.com

5. ആല്‍മണ്ട്

എല്ലുകളും പേശികളും സന്ധികളുമായി ബന്ധപ്പെട്ട് പ്രായമാകുമ്പോൾ  ഉണ്ടാകുന്ന വൈഷമ്യങ്ങള്‍ ലഘൂകരിക്കാന്‍ ദിവസവും കുറച്ച് ആല്‍മണ്ട് കഴിക്കുന്നതിലൂടെ സാധിക്കും. പല വിധത്തിലുള്ള പോഷണങ്ങള്‍ ഈ നട്സില്‍ അടങ്ങിയിരിക്കുന്നു. 

Image Credits : AS Food studio / Shutterstock.com

6. മുട്ട

പ്രോട്ടീന്‍, കാല്‍സ്യം, വൈറ്റമിന്‍ ഡി എന്നിവയെല്ലാം അടങ്ങിയ ഒരു സമീകൃത ആഹാരമാണ് മുട്ട. എന്നാല്‍ ദിവസം എത്ര മുട്ട കഴിക്കണമെന്ന് നിര്‍ണയിക്കാന്‍ ഡയറ്റീഷ്യന്‍റെ നിര്‍ദ്ദേശം തേടേണ്ടതാണ്. 

7. പയര്‍ വര്‍ഗങ്ങള്‍

പ്രോട്ടീന്‍, കാല്‍സ്യം, ധാതുക്കള്‍, മറ്റ് അവശ്യ പോഷണങ്ങള്‍ എന്നിവ അടങ്ങിയ പയര്‍ വര്‍ഗങ്ങളും പ്രായമാകുമ്പോൾ  ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. 

8. വിത്തുകള്‍

ചിയ വിത്തുകള്‍, മത്തങ്ങ വിത്തുകള്‍ തുടങ്ങിയ പലതരം വിത്തിനങ്ങള്‍ കാല്‍സ്യം അഭാവത്തെ നേരിടാന്‍ സഹായകമാണ്. സാലഡിലോ, സ്മൂത്തിയിലോ പുഡ്ഡിങ്ങിലോ ചേര്‍ത്തെല്ലാം ഇവ കഴിക്കാം. ശരീരത്തിന് ആവശ്യമായ പ്രോട്ടീനും ആരോഗ്യകരമായ ഫാറ്റി ആസിഡുകളും വിത്തുകള്‍ നല്‍കുന്നു. 

Content Summary: Calcium Food Options For 40+ Women To Improve Bone Health