ഇന്ത്യയിൽ ഹൃദയസംബന്ധമായ രോഗങ്ങൾ മൂലം മരണമടയുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. ഭക്ഷണവും ഹൃദയപ്രശ്നങ്ങളും തമ്മിൽ ബന്ധമുണ്ടെന്ന് നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നു. ആറ് പ്രധാന ഭക്ഷണങ്ങൾ കഴിക്കുന്നത് ഹൃദയസംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുമെന്നു പഠനം. ആറ് വ്യത്യസ്ത പഠനങ്ങൾ ഒരുമിച്ചു ചേർത്ത പഠനഫലം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിൽ ഹൃദയസംബന്ധമായ രോഗങ്ങൾ മൂലം മരണമടയുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. ഭക്ഷണവും ഹൃദയപ്രശ്നങ്ങളും തമ്മിൽ ബന്ധമുണ്ടെന്ന് നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നു. ആറ് പ്രധാന ഭക്ഷണങ്ങൾ കഴിക്കുന്നത് ഹൃദയസംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുമെന്നു പഠനം.

ADVERTISEMENT

ആറ് വ്യത്യസ്ത പഠനങ്ങൾ ഒരുമിച്ചു ചേർത്ത പഠനഫലം യൂറോപ്യൻ ഹാർട്ട് േജണലിൽ പ്രസിദ്ധീകരിച്ചു. 80 രാജ്യങ്ങളിലെ 2,40,000 പേരിൽ 20 വർഷക്കാലത്തെ വിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. പഠനത്തിൽ പങ്കെടുത്തവരുടെ ഭക്ഷണ ശീലങ്ങള്‍ വിശകലനം ചെയ്തു. കൂടിയ അളവിൽ പഴങ്ങൾ, പച്ചക്കറികൾ, നട്സ്, പയർവർഗങ്ങൾ, മത്സ്യം, കൊഴുപ്പുള്ള പാലുൽപന്നങ്ങൾ എന്നിവയടങ്ങിയ ഭക്ഷണം ഹൃദയസംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യതയും മരണനിരക്കും കുറയ്ക്കുമെന്ന് പഠനത്തിൽ കണ്ടു. 

പഠനമനുസരിച്ച് കഴിക്കേണ്ടത്

∙പഴങ്ങൾ – ദിവസവും ഒരു കപ്പ് വീതം രണ്ടോ മൂന്നോ തവണ.

ADVERTISEMENT

∙പച്ചക്കറികൾ – ദിവസവും രണ്ടു മൂന്നു കപ്പ് വരെ.

∙പയർവർഗങ്ങൾ – ആഴ്ചയിൽ അരക്കപ്പ് വീതം മൂന്നോ നാലോ തവണ.

∙നട്സ്– ആഴ്ചയിൽ 7 മുതൽ 28 ഗ്രാം വരെ

∙മത്സ്യം– ആഴ്ചയിൽ രണ്ടു മുതൽ മൂന്നു തവണ 3 മുതൽ 85 ഗ്രാം വരെ. 

ADVERTISEMENT

∙പാലുൽപന്നങ്ങൾ – ആഴ്ചയിൽ 14 തവണ ഒരു കപ്പ് പാലോ യോഗർട്ടോ അല്ലെങ്കിൽ 42.5 ഗ്രാം പാൽക്കട്ടി.

പഴങ്ങൾ
പഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് രോഗപ്രതിരോധശക്തി വർധിപ്പിക്കും. ഉദരാരോഗ്യം മെച്ചപ്പെടുത്തും. ദഹനം മെച്ചപ്പെടുത്തും. നാരുകൾ ധാരാളം അടങ്ങിയതിനാൽ കൊളസ്ട്രോൾ കുറയ്ക്കാനും സഹായകം. 

പച്ചക്കറികൾ 
ആരോഗ്യകരമായ ഹൃദയമിടിപ്പ് നിലനിർത്താൻ സഹായിക്കുന്ന ഫോസ്ഫറസ്, സോഡിയം, മഗ്നീഷ്യം, പൊട്ടാസ്യം, കാൽസ്യം ക്ലോറൈഡ് തുടങ്ങിയ ഇലക്ട്രോലൈറ്റുകൾ പച്ചക്കറികളിലുണ്ട്. പച്ചക്കറികളിെല മൈക്രോന്യൂട്രിയന്റുകൾ, ഹൃദ്രോഗസാധ്യത കുറയ്ക്കുകയും രക്തസമ്മർദം കുറയ്ക്കുകയും ചെയ്യും. 

പയർവർഗങ്ങൾ
പ്രോട്ടീനുകളുടെ കലവറയാണിവ. ആരോഗ്യമുളള കലകളെ (tissues) നിർമിക്കാനും ഒപ്പം പേശികൾ, അവയവങ്ങൾ, രക്തകോശങ്ങൾ ഇവയുടെ ആരോഗ്യം നിലനിർത്താനും സഹായിക്കുന്നു. 

മത്സ്യം
മത്സ്യവും കടൽ വിഭവങ്ങളും പ്രോട്ടീന്റെയും വൈറ്റമിനുകൾ, ധാതുക്കൾ, ഹൃദയാരോഗ്യമേകുന്ന കൊഴുപ്പുകൾ എന്നിവയുടെയും ഉറവിടമാണ്. മത്തി, അയല, ചൂര, കോര തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളും, കൊഴുവയും ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയതാണ്. ഇവ ഹൃദയതാളം നോർമൽ ആയി നിലനിർത്തുകയും രക്തക്കുഴലുകളുടെ ഇലാസ്റ്റിസിറ്റി നിലനിർത്താൻ സഹായിക്കുകയും ചെയ്യും. 

നട്സ്
കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്തുന്ന അൺസാച്ചുറേറ്റഡ് ഫാറ്റ് അടങ്ങിയ ഹൃദയാരോഗ്യമേകുന്നവയാണ് നട്സും സീഡ്സും ഹൃദ്രോഗത്തിനുകാരണമാകുന്ന ഇൻഫ്ലമേഷൻ കുറയ്ക്കാൻ ഇത് സഹായിക്കുന്നു. 

പാലുൽപന്നങ്ങൾ
മിതമായ അളവിൽ കഴിച്ചാൽ ഫുൾഫാറ്റ് അടങ്ങിയ പാലുൽപന്നങ്ങൾ ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. പുളിപ്പിച്ച ഫുൾഫാറ്റ് പാലുൽപന്നങ്ങൾ ആയ യോഗർട്ട്, കോട്ടേജ് ചീസ് ഇവയെല്ലാം ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.

Content Summary: Six foods that reduce the risk of heart disease