നിസാരമല്ല നാരങ്ങയുടെ അസിഡിക് സ്വഭാവം; ഒപ്പം കഴിക്കരുത് അഞ്ച് ഭക്ഷണങ്ങള്‍
ഇന്ത്യന്‍ വീടുകളില്‍ പൊതുവായി ഉപയോഗിക്കപ്പെടുന്ന ഒന്നാണ് നാരങ്ങ. ജ്യൂസായും അച്ചാറായും കറികളില്‍ ചേര്‍ത്തുമൊക്കെ നാരങ്ങ ഉപയോഗിച്ച് വരുന്നു. എന്നാല്‍ ചില ഭക്ഷണവിഭവങ്ങള്‍ നാരങ്ങയോടൊപ്പം ഉപയോഗിക്കുന്നത് പ്രതികൂല ഫലങ്ങള്‍ ശരീരത്തില്‍ ഉളവാക്കും. നാരങ്ങയോടൊപ്പം ഉപയോഗിക്കരുതാത്ത ഭക്ഷണവിഭവങ്ങള്‍

ഇന്ത്യന്‍ വീടുകളില്‍ പൊതുവായി ഉപയോഗിക്കപ്പെടുന്ന ഒന്നാണ് നാരങ്ങ. ജ്യൂസായും അച്ചാറായും കറികളില്‍ ചേര്‍ത്തുമൊക്കെ നാരങ്ങ ഉപയോഗിച്ച് വരുന്നു. എന്നാല്‍ ചില ഭക്ഷണവിഭവങ്ങള്‍ നാരങ്ങയോടൊപ്പം ഉപയോഗിക്കുന്നത് പ്രതികൂല ഫലങ്ങള്‍ ശരീരത്തില്‍ ഉളവാക്കും. നാരങ്ങയോടൊപ്പം ഉപയോഗിക്കരുതാത്ത ഭക്ഷണവിഭവങ്ങള്‍ ഇവയാണ്.
1. പാലുൽപന്നങ്ങള്‍
പാചകം ചെയ്യുമ്പോള്‍ പാലുൽപന്നങ്ങളില്‍ നാരങ്ങ ചേര്‍ത്താല്‍ അതു പിരിഞ്ഞു പോകും. നാരങ്ങയുടെ അസിഡിക് സ്വഭാവം കൊണ്ടാണ് ഇത്. പാലും നാരങ്ങയും ഒരുമിച്ച് കഴിക്കുന്നത് സിട്രിക് ആസിഡിന്റെ സാന്നിധ്യം മൂലം നെഞ്ചെരിച്ചിലും ഉണ്ടാക്കാം.
Read Also : ഒരു ശരാശരി ഇന്ത്യക്കാരന്‍ അകത്താക്കുന്ന ഉപ്പിന്റെ തോത് അറിയണോ?
2. അമിതമായി എരിവുള്ള ഭക്ഷണം
അമിതമായി എരിവുള്ള ഭക്ഷണത്തിനൊപ്പവും നാരങ്ങ കഴിക്കരുത്. നാരങ്ങ എരിവിനെ അധികരിപ്പിക്കുന്നതായതിനാല്‍ ഇത് എല്ലാവര്‍ക്കും താങ്ങാന്‍ കഴിഞ്ഞെന്നു വരില്ല.
3. റെഡ് വൈന്‍
റെഡ് വൈനും നാരങ്ങയും ഒരുമിച്ച് ചേര്‍ക്കുന്നത് വൈനിന്റെ മണവും രുചിയും നശിപ്പിക്കും.
4. യോഗര്‍ട്ട്, മോരിന്‍ വെള്ളം
പാലിനൊപ്പം നാരങ്ങ ചേര്‍ക്കുന്നത് പോലെ തന്നെ പ്രതികൂല ഫലങ്ങള്‍ ഉളവാക്കുന്നതാണ് യോഗര്‍ട്ടിനും മോരിന്‍ വെള്ളത്തിനുമൊപ്പം അതുപയോഗിക്കുന്നത്. രുചി നഷ്ടപ്പെടുമെന്ന് മാത്രമല്ല അസിഡിറ്റിയും ഇത് മൂലം ഉണ്ടാകാം.
5. സുഗന്ധ വ്യഞ്‌ജനങ്ങള്‍
ഏലയ്‌ക്ക, ഗ്രാമ്പൂ പോലുള്ള സുഗന്ധ വ്യഞ്‌ജനങ്ങള്‍ക്കൊപ്പവും നാരങ്ങ ചേര്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇവയുടെ രുചിയെയും ഗുണത്തെയും നാരങ്ങ ബാധിക്കും.
വീട്ടിലെ ഭക്ഷ്യസുരക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ – വിഡിയോ
Content Summary : Never pair these five foods with lemon