ഇത്തിരിക്കുഞ്ഞനാണെങ്കിലും ഒത്തിരി ഗുണമുണ്ട് മത്തങ്ങവിത്തിന്
പല തരം വിത്തിനങ്ങള്‍ക്കും ഇന്ന് നമ്മുടെ ഭക്ഷണക്രമത്തില്‍ സ്വീകാര്യത വർധിച്ചു വരികയാണ്. കൂട്ടത്തില്‍ ഏറ്റവും സ്റ്റാറാണ് മത്തങ്ങ വിത്ത്. കാര്‍ബോഹൈഡ്രേറ്റ്‌സ്, ഡയറ്ററി ഫൈബര്‍, പ്രോട്ടീന്‍, ഫാറ്റ്, വൈറ്റമിന്‍ കെ, വൈറ്റമിന്‍ സി, ഫോളേറ്റ്, വൈറ്റമിന്‍ ബി5, ബി6, വൈറ്റമിന്‍ ഇ, പൊട്ടാസിയം, സോഡിയം,

പല തരം വിത്തിനങ്ങള്‍ക്കും ഇന്ന് നമ്മുടെ ഭക്ഷണക്രമത്തില്‍ സ്വീകാര്യത വർധിച്ചു വരികയാണ്. കൂട്ടത്തില്‍ ഏറ്റവും സ്റ്റാറാണ് മത്തങ്ങ വിത്ത്. കാര്‍ബോഹൈഡ്രേറ്റ്‌സ്, ഡയറ്ററി ഫൈബര്‍, പ്രോട്ടീന്‍, ഫാറ്റ്, വൈറ്റമിന്‍ കെ, വൈറ്റമിന്‍ സി, ഫോളേറ്റ്, വൈറ്റമിന്‍ ബി5, ബി6, വൈറ്റമിന്‍ ഇ, പൊട്ടാസിയം, സോഡിയം, മഗ്നീഷ്യം, അയണ്‍, ഫോസ്‌ഫറസ്, സിങ്ക്, കോപ്പര്‍, മാംഗനീസ് എന്നിങ്ങനെ പോഷണങ്ങളുടെ വിളനിലമാണ് ഇത്തിരിക്കുഞ്ഞന്‍ മത്തങ്ങ വിത്ത്. നമ്മുടെ പ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്തുകയും പേശികളെ പുനര്‍നിര്‍മിക്കുകയും ചെയ്യുന്ന സസ്യാധിഷ്‌ഠിത പ്രോട്ടീനുകള്‍ മത്തങ്ങ വിത്തില്‍ (Pumpkin Seed) അടങ്ങിയിരിക്കുന്നു. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സിനെതിരെ പൊരുതി മാറാ രോഗങ്ങളുടെ സാധ്യതകളും കുറയ്‌ക്കുന്നു. മത്തങ്ങ വിത്തിലെ മോണോസാച്ചുറേറ്റഡ്, പോളിസാച്ചുറേറ്റഡ് കൊഴുപ്പുകള്‍ ഹൃദ്രോഗ സാധ്യതയും കൊളസ്‌ട്രോള്‍ തോതും കുറയ്‌ക്കാന്‍ സഹായിക്കും.
Read Also : നിസാരമല്ല നാരങ്ങയുടെ അസിഡിക് സ്വഭാവം; ഒപ്പം കഴിക്കരുത് അഞ്ച് ഭക്ഷണങ്ങള്‍
മത്തങ്ങ വിത്തിലെ സിങ്കും അയണും മഗ്നീഷ്യവും ഫോസ്‌ഫറസും എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്. ഇതിലെ ട്രിപ്‌റ്റോഫാന്‍ പോലുള്ള ന്യൂറോട്രാന്‍സ്‌മിറ്ററുകളുടെ സാന്നിധ്യം മൂഡ് മെച്ചപ്പെടുത്തുകയും മികച്ച ഉറക്കം നല്‍കുകയും ചെയ്യും. ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും ഫൈബറും ഉള്ളതിനാല്‍ പ്രമേഹ നിയന്ത്രണത്തില്‍ മത്തങ്ങ വിത്തിന് നിര്‍ണായക സ്ഥാനമുണ്ട്. ശരീരത്തിലെ നീര്‍ക്കെട്ട് കുറയ്‌ക്കാനും മത്തങ്ങ വിത്ത് സഹായിക്കും. എന്നാല്‍, കലോറി കൂടുതലായതിനാല്‍ മിതമായ തോതില്‍ മാത്രം വേണം മത്തങ്ങ വിത്ത് കഴിക്കാനെന്ന് ഡയറ്റീഷ്യന്മാര്‍ ഓര്‍മിപ്പിക്കുന്നു. ഫോളേറ്റ്, അയണ്‍, സിങ്ക് പോലുള്ളവ അടങ്ങിയിരിക്കുന്നതിനാല്‍ ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയ്‌ക്ക് അമ്മമാര്‍ മത്തങ്ങ വിത്ത് കഴിക്കുന്നത് നല്ലതാണ്. എന്നാല്‍ ഭക്ഷണക്രമത്തില്‍ ഇത് സ്ഥിരമായി ഉള്‍പ്പെടുത്തും മുന്‍പ് ഗൈനക്കോളജിസ്‌റ്റിന്റെ നിര്‍ദേശം തേടാന്‍ മറക്കരുത്. അലര്‍ജിയുള്ളവരും മത്തങ്ങ വിത്ത് ഭക്ഷണക്രമത്തില്‍ ചേര്‍ക്കും മുന്‍പ് ഡോക്ടറുടെ നിര്‍ദേശം തേടേണ്ടതാണ്.
മത്തങ്ങ എരിശ്ശേരി – സുമ ശിവദാസ് പാചകം വിഡിയോ
Content Summary : What happens to your body if you eat pumpkin seeds daily?