ഏതാണ്ട് 18 ദശലക്ഷം മരണങ്ങളാണു പ്രതിവർഷം ഹൃദ്രോഗവുമായി ബന്ധപ്പെട്ടു ലോകത്ത് ഉണ്ടാകുന്നത്. ലോകത്തിലെ മരണങ്ങളിൽ ഏതാണ്ട് 32 ശതമാനം ഹൃദ്രോഗവുമായി ബന്ധപ്പെട്ടതാണ്. ജീവിതശൈലിയിലെ ആരോഗ്യകരമായ മാറ്റങ്ങൾ ഹൃദ്രോഗങ്ങളെ തടയാൻ ഫലപ്രദമാണെന്നാണു ഗവേഷണങ്ങൾ പറയുന്നത്. ജീവിതശൈലിയിലെ ഏറ്റവും പ്രധാന മാറ്റം

ഏതാണ്ട് 18 ദശലക്ഷം മരണങ്ങളാണു പ്രതിവർഷം ഹൃദ്രോഗവുമായി ബന്ധപ്പെട്ടു ലോകത്ത് ഉണ്ടാകുന്നത്. ലോകത്തിലെ മരണങ്ങളിൽ ഏതാണ്ട് 32 ശതമാനം ഹൃദ്രോഗവുമായി ബന്ധപ്പെട്ടതാണ്. ജീവിതശൈലിയിലെ ആരോഗ്യകരമായ മാറ്റങ്ങൾ ഹൃദ്രോഗങ്ങളെ തടയാൻ ഫലപ്രദമാണെന്നാണു ഗവേഷണങ്ങൾ പറയുന്നത്. ജീവിതശൈലിയിലെ ഏറ്റവും പ്രധാന മാറ്റം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏതാണ്ട് 18 ദശലക്ഷം മരണങ്ങളാണു പ്രതിവർഷം ഹൃദ്രോഗവുമായി ബന്ധപ്പെട്ടു ലോകത്ത് ഉണ്ടാകുന്നത്. ലോകത്തിലെ മരണങ്ങളിൽ ഏതാണ്ട് 32 ശതമാനം ഹൃദ്രോഗവുമായി ബന്ധപ്പെട്ടതാണ്. ജീവിതശൈലിയിലെ ആരോഗ്യകരമായ മാറ്റങ്ങൾ ഹൃദ്രോഗങ്ങളെ തടയാൻ ഫലപ്രദമാണെന്നാണു ഗവേഷണങ്ങൾ പറയുന്നത്. ജീവിതശൈലിയിലെ ഏറ്റവും പ്രധാന മാറ്റം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏതാണ്ട് 18 ദശലക്ഷം മരണങ്ങളാണു പ്രതിവർഷം ഹൃദ്രോഗവുമായി ബന്ധപ്പെട്ടു ലോകത്ത് ഉണ്ടാകുന്നത്. ലോകത്തിലെ മരണങ്ങളിൽ ഏതാണ്ട് 32 ശതമാനം ഹൃദ്രോഗവുമായി ബന്ധപ്പെട്ടതാണ്. ജീവിതശൈലിയിലെ ആരോഗ്യകരമായ മാറ്റങ്ങൾ ഹൃദ്രോഗങ്ങളെ തടയാൻ ഫലപ്രദമാണെന്നാണു ഗവേഷണങ്ങൾ പറയുന്നത്. ജീവിതശൈലിയിലെ ഏറ്റവും പ്രധാന മാറ്റം ആഹാരശൈലിയിലേത് ആണ്. ഉയർന്ന കൊളസ്ട്രോൾ ഉള്ള ആഹാരം കഴിക്കാമോ എന്നതു തർക്ക വിഷയമായി വർഷങ്ങളായി നിലനിൽക്കുന്നു. ഭക്ഷണത്തിലെ കൊളസ്ട്രോളും രക്തത്തിലെ കൊളസ്ട്രോളുമായി ബന്ധമുണ്ടോ? ഏറ്റവും അധികം കൊളസ്ട്രോൾ ഉള്ള ഭക്ഷ്യവസ്തുക്കളിൽ ഒന്ന് മുട്ടയാണ്. ചിലർ പറയുന്നു. മുട്ട  (Egg) കഴിക്കരുത്, അതു കൊളസ്ട്രോൾ ഉയർത്തും എന്ന്. എന്നാൽ അങ്ങനെയല്ല. മുട്ട കഴിക്കുന്നതിൽ കുഴപ്പമില്ല. പോഷക സമ്പുഷ്ടമായ ഒരു വിഭവമാണ് മുട്ട. മുട്ട കഴിക്കുന്നതുകൊണ്ടു ഹൃദ്രോഗം ഉണ്ടാവുകയില്ല. മുട്ടയിലെ കൊളസ്ട്രോൾ (Cholesterol) രക്തത്തിലെ കൊളസ്ട്രോൾ വർധിപ്പിക്കുകയേയില്ല. മാംസാഹാരം, മുട്ട എന്നിവ മലയാളികളുടെ ഭക്ഷണത്തിലെ പ്രധാന വിഭവങ്ങളാണ്. മാംസാഹാരം ദിനംപ്രതി കഴിക്കുന്നവർ കുറവാണെങ്കിലും ദിവസവും മുട്ട കഴിക്കുന്നവരുടെ എണ്ണം കൂടുതലാണ്.

കൊളസ്ട്രോൾ മഞ്ഞക്കരുവിൽ
മുട്ടയിലെ കൊളസ്ട്രോൾ മഞ്ഞക്കരുവിലാണ് അടങ്ങിയിരിക്കുന്നത്. വെള്ളക്കരുവിൽ പ്രോട്ടീൻ ആണു കൂടുതൽ. നമുക്കു ലഭ്യമായ ശാസ്ത്രീയപഠനങ്ങൾ ഒന്നും തന്നെ പൂർണമായി ശരിയാണെന്നു കരുതാൻ സാധിക്കുന്നതല്ല. കാരണം ഭക്ഷണക്രമം അനാരോഗ്യത്തിലേക്കു നയിക്കുമോ, അതു ഹൃദയാരോഗ്യത്തിനു വിരുദ്ധമായി പ്രവർത്തിക്കുമോ എന്നതിനെക്കുറിച്ചു പഠിക്കുന്നത് മരുന്നിന്റെ പ്രവർത്തനത്തെക്കുറിച്ചു പഠിക്കുന്നതുപോലെ എളുപ്പമല്ല. കാരണം നാം പല ഭക്ഷണങ്ങളും കഴിക്കും. ദിനംപ്രതി നമ്മുടെ ഭക്ഷണക്രമം മാറും, ഭക്ഷണം പാകം  ചെയ്യുന്ന രീതി മാറും… ഈ ഘടങ്ങൾ എല്ലാം തന്നെ പഠന നിഗമനങ്ങളെ ബാധിക്കുന്നതാണ്. അതുകൊണ്ടുതന്നെ ഭക്ഷണം എങ്ങനെ ആരോഗ്യത്തെ ബാധിക്കുന്നു,  രോഗങ്ങളിലേക്കു നയിക്കുന്നു എന്നതിനെ കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങൾക്കെല്ലാം പരിമിതികളുണ്ട്. എന്നിരുന്നാലും ഇപ്പോൾ ലഭ്യമായിട്ടുള്ള ശാസ്ത്രീയ വിവരങ്ങൾ പല പഠനങ്ങളെ ആസ്പദമാക്കിയുള്ളതാണ്.

ADVERTISEMENT

മുട്ടയുടെ ഉപയോഗത്തിലുള്ള പ്രശ്നം നമ്മൾ എങ്ങനെയാണ് കഴിക്കുന്നത് എന്നതാണ്. പൊരിച്ചാണോ കഴിക്കുന്നത്, പൊരിക്കാനായി ഏത് എണ്ണയാണ് ഉപയോഗിക്കുന്നത്, കറിയായി വയ്ക്കുമ്പോൾ എത്ര എണ്ണ ഉപയോഗിക്കുന്നു. മുട്ട കഴിക്കുന്നതിനൊപ്പം തന്നെ കൊഴുപ്പു കലർന്ന മറ്റു വിഭവങ്ങൾ, പ്രത്യേകിച്ചു പൂരിത കൊഴുപ്പ് അടങ്ങിയ മാംസത്തിന്റെ ഉപയോഗം, മുട്ടയോടൊപ്പം പൊറോട്ട പോലുള്ളവ ഉപയോഗിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണം.2015 ൽ ഡയറ്ററി ഗൈഡ്‌ലൈൻ അഡ്വൈസറി കമ്മിറ്റി അമേരിക്കൻ മാർഗനിർദ്ദേശങ്ങൾ വരുന്നതിനു മുൻപ് ഭക്ഷണത്തിലെ കൊളസ്ട്രോൾ 200മി.ഗ്രാമിൽ താഴ്ത്തി നിർത്തുകയും 300നു മുകളിലാവുകയും ചെയ്യരുത് എന്നായിരുന്നു. പിന്നീട് കുറെ പഠനങ്ങളെ ആസ്പദമാക്കി മാർഗനിർദേശങ്ങളിൽ മാറ്റം വരുത്തി. ഫ്രെമിങ്ഹാം ഹാർട്ട് സ്റ്റഡി എന്നൊരു പഠനം ഉണ്ട്. ഫ്രെമിങ്ഹാം എന്ന പ്രദേശത്തെ ഏകദേശം അയ്യായിരത്തോളം വരുന്ന ജനങ്ങളിൽ ദീർഘനാൾ നടത്തിയ പഠനമാണിത്. ഇതിൽ നിന്നു മനസ്സിലാക്കിയ ഒരു കാര്യമെന്തെന്നാൽ ഏതാണ്ട് 6 മുട്ട ദിവസം കഴിക്കുന്നത് ആളുകളിൽ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവു കൂട്ടാം എന്നാണ്. ഒരു മുട്ട കഴിക്കുയാണെങ്കിൽ ഏതാണ്ട് 2.5 മി. ഗ്രാം / ഡെസി ലീറ്റർ എന്ന നിലയിൽ രക്തത്തിലെ കൊളസ്ട്രോൾ നില ഉയരുമത്രേ.

പഠനങ്ങൾ പറയുന്നത്
മുട്ടയുമായി ബന്ധപ്പെട്ട ചില പുതിയ പഠനങ്ങളെക്കുറിച്ചു വിശദീകരിക്കാം. 2019 ൽ ഒരു പഠനവും, 2020 ൽ രണ്ടു പഠനങ്ങളും 2021 ൽ ഒരു പഠനവും പ്രസിദ്ധീകരിച്ചു. ഈ പഠനങ്ങളെല്ലാം തന്നെ പരസ്പരവിരുദ്ധമായ നിലപാടുകളാണു പുറത്തുകൊണ്ടുവന്നത്. ഈ നാലു പഠനങ്ങളിൽ രണ്ടു പഠനങ്ങളിൽ മുട്ട പ്രശ്നക്കാരനല്ലെന്നു കണ്ടെത്തുകയും രണ്ടു പഠനങ്ങൾ മുട്ട പ്രശ്നക്കാരനാണെന്നു കണ്ടെത്തുകയും ചെയ്തു. ബ്രിട്ടിഷ് മെഡിക്കൽ ജേണലിൽ 2020 ൽ പ്രസിദ്ധീകരിച്ച വലിയൊരു പഠനം ഉണ്ട്. ഏകദേശം രണ്ടുലക്ഷത്തിപതിനായിരത്തിലേറെ ആളുകളെ, ആരോഗ്യമുള്ള വ്യക്തികളെ 32 വർഷത്തോളം തുടർനിരീക്ഷണം നടത്തി. ഭക്ഷണം – പ്രത്യേകിച്ചു കൊളസ്ട്രോൾ ഉയർന്ന ഭക്ഷണം, മുട്ടയുടെ ഉപയോഗം, ആകെ മരണനിരക്ക്, ഹൃദ്രോഗവുമായി ബന്ധപ്പെട്ട മരണനിരക്ക്, പക്ഷാഘാതവുമായി ബന്ധപ്പെട്ട മരണനിരക്ക്, രാജ്യങ്ങൾ അനുസരിച്ച് വ്യത്യാസം എന്നിവ പഠന വിധേയമാക്കി. ദിവസവും ഒരു മുട്ട കഴിക്കുന്ന വ്യക്തികൾക്കു ഹൃദ്രോഗവുമായി ബന്ധപ്പെട്ട ഒരു പ്രശ്നവും ഉണ്ടായിട്ടില്ല എന്നു കണ്ടെത്തി. രണ്ടുമുട്ട കഴിക്കുന്നവരിലും ഹൃദ്രോഗവുമായി ബന്ധപ്പെട്ടു പ്രശ്നം കണ്ടെത്തിയിട്ടില്ല. ഇതേ സമയം പ്രമേഹരോഗികളിൽ കൂടുതൽ മുട്ട കഴിക്കുന്നത് ഉയർന്ന മരണനിരക്കിലേക്കു നയിക്കുമെന്നു കണ്ടെത്തിയിട്ടുണ്ട്.

ADVERTISEMENT

ഇതിനോടൊപ്പം ഉള്ള യൂറോപ്യൻ രാജ്യങ്ങളിലെ സമാനപഠനങ്ങളിലും മുട്ട പ്രശ്നക്കാരനല്ല എന്നു കണ്ടെത്തിയിരുന്നു. അതുമാത്രമല്ല, ഏഷ്യൻ ജനങ്ങളിൽ അതായത് ചൈനയിലെ ജനങ്ങളിൽ നടത്തിയ പഠനത്തിൽ മുട്ട അൽപം പ്രയോജനകരമാണെന്നാണു പറയുന്നത്. ഹൃദയാഘാത നിരക്കും പക്ഷാഘാത നിരക്കും കുറവായിട്ടും കണ്ടെത്തി. പക്ഷേ ഏഷ്യൻ വ്യക്തികളിൽ മുട്ടയുടെ ഉപയോഗം ദിവസത്തിൽ ഒന്ന് എന്ന നിരക്കിലും കുറവായിരുന്നു എന്ന വസ്തുത ഓർക്കേണ്ടതാണ്. ഈ വലിയ പഠനത്തിൽ നിന്നു മനസ്സിലായതു മുട്ടയുടെ ഉപയോഗം (ഒന്നോ രണ്ടോ മുട്ട ദിവസവും) ആരോഗ്യവാനായ വ്യക്തിയിൽ വലിയ പ്രശ്നമുണ്ടാക്കില്ല എന്നാണ്. അതേസമയം പ്രമേഹരോഗികൾ ജാഗ്രത പാലിക്കണം എന്നും പറയുന്നു. ജേണൽ ഓഫ് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ 2020ൽ പ്രസിദ്ധീകരിച്ച ഒരു പഠനമുണ്ട്. ഏതാണ്ട് 37000 ലേറെ പേരിൽ എട്ടുവർഷം തുടർനിരീക്ഷണം നടത്തുകയുണ്ടായി. മുട്ടയുടെ ഉപയോഗവും ഹൃദ്രോഗമരണ നിരക്കുമായി ബന്ധമില്ല എന്നായി കണ്ടെത്തൽ. പക്ഷേ വളരെ ഉയർന്ന കൊളസ്ട്രോൾ നിരക്കും മരണവുമായി ബന്ധമുണ്ടെന്നു പഠനം സൂചിപ്പിക്കുന്നു. മുട്ട ഒരു പ്രശ്നക്കാരനാണെന്നു കണ്ടെത്തിയ രണ്ടു പഠനങ്ങൾ ഉണ്ട്. അതിലൊന്നു ജേണൽ ഓഫ് അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ 2019 ൽ പ്രസിദ്ധീകരിച്ച പഠനമാണ്. ഏകദേശം 29,600 രോഗികളിൽ 1985 മുതൽ 2016 വരെ നടത്തിയ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണു പഠനറിപ്പോർട്ട് . 300 മീലി ഗ്രാമിൽ കൂടുതൽ കൊളസ്ട്രോൾ പ്രതിദിനം ആഹാരത്തിലൂടെ ശരീരത്തിൽ എത്തുകയാണെങ്കിൽ അതു ഹൃദ്രോഗത്തിലേക്കു നയിക്കും എന്നാണു പഠനം പറയുന്നത്. ശരാശരി അര മുട്ട ദിവസവും കഴിക്കുകയാണെങ്കിൽ പോലും ഹൃദ്രോഗവുമായി ബന്ധപ്പെട്ട മരണനിരക്കും മൊത്തത്തിലുള്ള മരണനിരക്കും കൂടാൻ സാധ്യതയുണ്ടത്രെ. മുട്ടയിലെ മഞ്ഞക്കരുവിലാണു കൊളസ്ട്രോൾ, വെള്ളഭാഗത്തു കൊളസ്ട്രോൾ ഇല്ല എന്നും ഓർമിക്കേണ്ടതാണ്. അതായത്, മുട്ട എങ്ങനെ ഉപയോഗിക്കുന്നു. മുട്ടയുടെ ഏതു ഭാഗം ഉപയോഗിക്കുന്നു എന്നതു പരിഗണിക്കേണ്ട കാര്യമാണ്.

2021 ൽ പ്ലോസ് മെഡിസിൻ എന്ന ജേണലിൽ ഈ വിഷയവുമായി ബന്ധപ്പെട്ടു പുറത്തുവന്ന ഏറ്റവും പുതിയ പഠനം. 5,21,120 വ്യക്തികളിലാണ് പഠനം നടത്തിയത്. അമേരിക്കയിലെ ആറു സംസ്ഥാനങ്ങളിൽ നടത്തിയ പഠനത്തിൽ നിന്നു മനസ്സിലാക്കിയത് മുട്ടയുടെ ഉപയോഗത്തിനു മരണനിരക്കിൽ ശക്തമായ സ്വാധീനം ഉണ്ട് എന്നാണ്. 300 മീലി ഗ്രാം കൊളസ്ട്രോൾ ഭക്ഷണത്തിൽ കൂടുകയാണെങ്കിൽ ഏതാണ്ടു 19 ശതമാനം വരെ മരണനിരക്കു കൂടുന്നതായി പഠനത്തിൽ വെളിപ്പെട്ടു. ഒരു ദിവസം അര മുട്ടയിൽ കൂടുതൽ കഴിക്കുകയാണെങ്കിൽ അതു മൊത്തം മരണനിരക്കിൽ ഏതാണ്ട് 7 ശതമാനം കണ്ട് വർധനവ് ഉണ്ടാക്കും. അതേ സമയം മറ്റൊരു വസ്തുത എന്തെന്നാൽ മുട്ടയുടെ മൊത്തമായ ഉപയോഗത്തിനു പകരം മുട്ടയുടെ വെള്ളമാത്രം ഉപയോഗിക്കുകയാണെങ്കിൽ പ്രയോജനകരമാണെന്നും കണ്ടെത്തി. മുട്ടയിലെ കൊളസ്ട്രോൾ പ്രശ്നക്കാരൻ തന്നെയാണ് എന്നാണ് ഈ പഠനം പറയുന്നത് എന്നു സാരം. പ്രമേഹരോഗികളിൽ മുട്ടയിലെ കൊളസ്ട്രോൾ കൂടുതൽ പ്രശ്നക്കാരൻ തന്നെയാണെന്നു പഠനം പറയുന്നു. മദ്യം കൂടുതൽ കഴിക്കുന്നവരിൽ മുട്ടയുടെ ഉപയോഗവും മരണനിരക്കുമായുള്ള ബന്ധം വളരെ ശക്തമായിരുന്നു. മലയാളികളെ സംബന്ധിച്ചിടത്തോളം ശ്രദ്ധിക്കേണ്ട വസ്തുതയാണിത്. കാരണം മദ്യം ഉപഭോഗം കേരളത്തിൽ ശക്തമാണല്ലോ. മദ്യത്തോടൊപ്പം ഉപയോഗിക്കുന്ന ടച്ചിങ്സിൽ മുട്ട പ്രധാന ഘടകമാണ്. ബീഫും മുട്ടയും ചേർത്തു തയാറാക്കുന്ന വിഭവം, എണ്ണയോ നെയ്യോ ഉപയോഗിച്ചു മുട്ട പൊരിക്കുക തുടങ്ങിയവയെല്ലാം ടച്ചിങ്സിൽ ഉൾപ്പെടുമല്ലോ. ഇവയെല്ലാം തന്നെ കൊളസ്ട്രോൾ കൂട്ടുന്ന വിഭവങ്ങളാണ്.

ADVERTISEMENT

ഏറ്റവും  പുതിയ നാലു പഠനങ്ങളെക്കുറിച്ചാണു സൂചിപ്പിച്ചത്. ഇതിൽ നിന്നു മുട്ട പ്രശ്നക്കാരൻ ആണോ അല്ലയോ എന്ന നിഗമനത്തിൽ എത്താൻ പ്രയാസമാണ്. എന്നിരുന്നാലും മുട്ട കൊളസ്ട്രോൾ കൂട്ടുമോ എന്ന ചോദ്യത്തിനുള്ള ഉത്തരം ഇതാണ് അമിതമായ ഉപഭോഗം ഒരിക്കലും നല്ലതല്ല. എല്ലാം മിതമായി ഉപയോഗിക്കുക എന്നതാണു നല്ലത്. ആരോഗ്യവാനായ ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം എനിക്കൊരു മുട്ട കഴിക്കാമോ എന്നു ചോദിച്ചാൽ ധൈര്യമായി കഴിക്കാം എന്നാണ് ഉത്തരം. എന്നാൽ വ്യക്തിക്കു ഹൃദ്രോഗമുണ്ടോ, ഹൃദ്രോഗ സാധ്യത എത്രയുണ്ട്. നിലവിലെ കൊളസ്ട്രോൾ അളവ് എന്നീ കാര്യങ്ങളെ കൂടി അടിസ്ഥാനപ്പെടുത്തിയിരിക്കും മുട്ടയുടെ ഉപയോഗം സംബന്ധിച്ചു തീരുമാനം എടുക്കേണ്ടത്. നോർമൽ കൊളസ്ട്രോൾ അളവുള്ള വ്യക്തി, അതായത് എൽഡിഎൽ ‍ 116 നു താഴെ നിൽക്കുന്ന വ്യക്തി ദിവസേന ഒരു മുട്ട കഴിക്കുന്നതുകൊണ്ട് അപകടമില്ല. എങ്കിൽപ്പോലും മുഴുവൻ മുട്ടയുടെ ഉപയോഗം, മഞ്ഞക്കരു ചേർത്ത്, ആഴ്ചയിൽ മൂന്നു തവണ മാത്രമായി പരിമിതപ്പെടുത്തണം. മുട്ടയാണെങ്കിലും അത് എണ്ണ ഒഴിച്ചു പാകം ചെയ്യുക. മുട്ടയോടൊപ്പം കൊഴുപ്പുള്ള വിഭവങ്ങൾ കഴിക്കുക തുടങ്ങിയ കാര്യങ്ങൾ ഒഴിവാക്കണം. രക്തത്തിലെ കൊളസ്ട്രോൾ ഉയർന്നു നിൽക്കുന്ന വ്യക്തി മുട്ടയുടെ ഉപയോഗം പരിമിതപ്പെടുത്തേണ്ടതാണ്. പ്രത്യേകിച്ചു മുട്ടയുടെ മഞ്ഞക്കരു. മുട്ടയുടെ വെള്ള ഉപയോഗിക്കുന്നതിൽ തകരാർ ഇല്ല. ഹൃദ്രോഗികൾ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മുട്ട ഉപയോഗിക്കുന്നതിൽ തെറ്റില്ല. എന്നാലും  മഞ്ഞക്കരുവിന്റെ ഉപയോഗം പരിമിതപ്പെടുത്തേണ്ടതാണ്.

പോഷകങ്ങൾ നിറഞ്ഞ മുട്ട
70 കിലോ ഗ്രാം ശരീരഭാരം ഉള്ള ആരോഗ്യവാനായ വ്യക്തി ഏതാണ് 850 മീലി ഗ്രാം കൊളസ്ട്രോൾ ശരീരത്തിൽ ദിനം പ്രതി ഉൽപാദിപ്പിക്കുന്നുണ്ട്. രക്തത്തിലെ കൊളസ്ട്രോളിന്റെ 75 ശതമാനത്തെയും സ്വാധീനിക്കുന്നതു ശരീരത്തിലെ കൊളസ്ട്രോൾ ഉൽപാദനമാണ്. 25 ശതമാനം മാത്രമെ ഭക്ഷണത്തിലെ കൊളസ്ട്രോളുമായി ബന്ധപ്പെട്ടുള്ളൂ. കൊളസ്ട്രോൾ കൂടുതലുള്ള ഭക്ഷണം പ്രധാനമായും മുട്ട, മാംസം, പാലുൽപന്നങ്ങൾ എന്നിവയാണ്. 50 ഗ്രാം ഭാരമുള്ള മുട്ടയിൽ ഏതാണ്ട് 185 മീലിഗ്രാം കൊളസ്ട്രോൾ ഉണ്ട്. കൊഴുപ്പ് 5 ഗ്രാം, അതിൽ പൂരിത കൊഴുപ്പ് 1.5 ഗ്രാം. കാർബോ ഹൈഡ്രേറ്റും ഷുഗറും ഇല്ല. സോഡിയം 70മീലിഗ്രാം, പ്രോട്ടീൻ 6 ഗ്രാം, വൈറ്റമിൻ ഡി, അയൺ, ബി കോംപ്ലക്സ് അയഡിൻ, സിങ്ക് എന്നിവ ഉണ്ട്. മുട്ടയിൽ നിന്ന് 75 കിലോ കാലറി ഊർജ്ജം ലഭിക്കുന്നു.

ഇത്ര എളുപ്പത്തിൽ മുട്ട പൊളിച്ചെടുക്കാമോ? - വിഡിയോ

(ലേഖകൻ എറണാകുളം ലിസി ഹോസ്പിറ്റലിൽ സീനിയർ കൺസൽറ്റന്റ് കാർഡിയോളജിസ്റ്റും ഡയറക്ടർ ഓഫ് ക്ലിനിക്കൽ റിസർച്ചുമാണ്)

English Summary:

Does eating eggs daily increase cholesterol?