കുടലിലെ സുപ്രധാനമായ സെന്‍സര്‍ പ്രോട്ടീനും സിങ്കുമായി ബന്ധമുണ്ടെന്നും സിങ്ക്‌ (Zinc) ചേര്‍ന്ന ഭക്ഷണം കഴിച്ചാൽ വഴി ഇന്‍ഫ്‌ളമേറ്ററി ബവല്‍ ഡിസീസ്‌ (Inflammatory Bowel Disease) പോലുള്ള കുടലിലെ പ്രശ്‌നങ്ങള്‍ ലഘൂകരിക്കാനാകുമെന്നും പഠനം. പോഷകങ്ങളോടും മരുന്നുകളോടും വിഷപദാർഥങ്ങളോടുമുള്ള ശരീരത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുടലിലെ സുപ്രധാനമായ സെന്‍സര്‍ പ്രോട്ടീനും സിങ്കുമായി ബന്ധമുണ്ടെന്നും സിങ്ക്‌ (Zinc) ചേര്‍ന്ന ഭക്ഷണം കഴിച്ചാൽ വഴി ഇന്‍ഫ്‌ളമേറ്ററി ബവല്‍ ഡിസീസ്‌ (Inflammatory Bowel Disease) പോലുള്ള കുടലിലെ പ്രശ്‌നങ്ങള്‍ ലഘൂകരിക്കാനാകുമെന്നും പഠനം. പോഷകങ്ങളോടും മരുന്നുകളോടും വിഷപദാർഥങ്ങളോടുമുള്ള ശരീരത്തിന്റെ പ്രതികരണത്തെ നിര്‍ണയിക്കുന്ന കുടലിലെ അരൈല്‍ ഹൈഡ്രോകാര്‍ബണ്‍ റിസപ്‌റ്റര്‍ (എഎച്ച്‌ആര്‍ - Aryl Hydrocarbon Receptor) എന്ന പ്രോട്ടീന്‍ സെന്‍സറുമായിട്ടാണ്‌ സിങ്ക്‌ ബന്ധപ്പെട്ടിരിക്കുന്നത്‌. സിങ്കും എഎച്ച്‌ആറിനെ ഉദ്ദീപിപ്പിക്കുന്ന ബ്രോക്കളിയിലും മറ്റും അടങ്ങിയിട്ടുള്ള കെമിക്കലും ചേര്‍ന്ന ഭക്ഷണം നല്‍കിയ എലികള്‍ക്ക്‌ ഇന്‍ഫ്‌ളമേറ്ററി ബവല്‍ ഡിസീസ്‌ ലക്ഷണങ്ങളില്‍നിന്ന്‌ ആശ്വാസം ലഭിച്ചതായി പഠനത്തില്‍ കണ്ടെത്തി. ഇനി പറയുന്ന സിങ്ക്‌ ചേര്‍ന്ന അഞ്ച്‌ ഭക്ഷണങ്ങള്‍ക്ക്‌ കുടലിനെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍നിന്ന്‌ ആശ്വാസം നല്‍കാനാകുമെന്ന്‌ ഗവേഷണം ചൂണ്ടിക്കാട്ടുന്നു.

1. മുട്ട
ഒരു വലിയ മുട്ടയില്‍ പ്രതിദിന സിങ്ക്‌ ആവശ്യകതയുടെ അഞ്ച്‌ ശതമാനം അടങ്ങിയിരിക്കുന്നു. 

2. നട്‌സും വിത്തുകളും
ബദാം, കശുവണ്ടി പോലുള്ള നട്‌സുകളില്‍ വലിയ തോതില്‍ സിങ്ക്‌ അടങ്ങിയിരിക്കുന്നു. ഹെംപ്‌ വിത്ത്‌, മത്തങ്ങ വിത്ത്‌, എള്ള്‌ പോലുള്ള വിത്തിനങ്ങളിലും നല്ലയളവില്‍ സിങ്ക്‌ ഉണ്ട്‌. നിലക്കടലയും സിങ്കിന്റെ സമ്പന്ന സ്രോതസ്സാണ്‌. 

ADVERTISEMENT

3. പയര്‍വര്‍ഗ്ഗങ്ങള്‍
ഫൈബറും പ്രോട്ടീനും മാത്രമല്ല സിങ്കും പയര്‍ വര്‍ഗ്ഗങ്ങളില്‍ അടങ്ങിയിരിക്കുന്നു. 100 ഗ്രാം പാകം ചെയ്‌ത പയറില്‍ സിങ്കിന്റെ ശുപാര്‍ശിത അളവിന്റെ 12 ശതമാനം അടങ്ങിയിരിക്കുന്നു. 

4. ചിക്കന്‍
അവശ്യ പോഷണങ്ങള്‍ക്കൊപ്പം സിങ്കും ചിക്കന്‍ വഴി ലഭിക്കുന്നു. സൂപ്പാക്കിയോ ഗ്രില്‍ ചെയ്‌ത്‌ ഭക്ഷണത്തില്‍ ചേര്‍ത്തോ ഒക്കെ ചിക്കന്‍ ഭക്ഷണത്തിന്റെ ഭാഗമാക്കാം

ADVERTISEMENT

5. യോഗര്‍ട്ട്‌‌
യോഗര്‍ട്ട്‌, കക്കയിറച്ചി, ഡാര്‍ക്ക്‌ ചോക്ലേറ്റ്‌ എന്നിവയും സിങ്കിന്റെ സമ്പന്ന സ്രോതസ്സുകളാണ്‌. 

നല്ല ഭക്ഷണം കഴിച്ച് എങ്ങനെ ആരോഗ്യം സംരക്ഷിക്കാം - വിഡിയോ

English Summary:

Study links zinc with gut problems, five foods to include in your diet