പോഷകങ്ങൾ ധാരാളം അടങ്ങിയ മുന്തിരിങ്ങ (Grapes) ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ആന്റിഓക്സിഡന്റുകൾ മുന്തിരിങ്ങയിൽ ധാരാളമുണ്ട്. റെസ്‌വെറാട്രോൾ (Resveratrol) എന്ന ആന്റിഓക്സിഡന്റ് (Antioxidant) നിരവധി ആരോഗ്യഗുണങ്ങൾ ഉള്ളതാണ്. ഫ്രീ റാഡിക്കലുകളെ തടഞ്ഞ് രോഗങ്ങളിൽനിന്ന് ഇവ ശരീരത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പോഷകങ്ങൾ ധാരാളം അടങ്ങിയ മുന്തിരിങ്ങ (Grapes) ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ആന്റിഓക്സിഡന്റുകൾ മുന്തിരിങ്ങയിൽ ധാരാളമുണ്ട്. റെസ്‌വെറാട്രോൾ (Resveratrol) എന്ന ആന്റിഓക്സിഡന്റ് (Antioxidant) നിരവധി ആരോഗ്യഗുണങ്ങൾ ഉള്ളതാണ്. ഫ്രീ റാഡിക്കലുകളെ തടഞ്ഞ് രോഗങ്ങളിൽനിന്ന് ഇവ ശരീരത്തെ സംരക്ഷിക്കുന്നു. കൂടാതെ, മുന്തിരിങ്ങയിൽ വിറ്റമിൻ സി, കെ, പൊട്ടാസ്യം, ഭക്ഷ്യനാരുകൾ എന്നിവയും ഉണ്ട്. ദഹനവ്യവസ്ഥയുടെ ആരോഗ്യത്തിനും രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താനും ഹൃദയാരോഗ്യമേകാനും ഇവ സഹായിക്കും. നാച്വറൽ ഷുഗറും കലോറിയും മുന്തിരിങ്ങയിൽ അധികമായതിനാൽ മിതമായ അളവിൽ കഴിക്കാൻ ശ്രദ്ധിക്കണമെന്നു മാത്രം. ദിവസവും മുന്തിരിങ്ങ കഴിച്ചാലുള്ള ഗുണങ്ങൾ എന്തൊക്കെ എന്നറിയാം. 

∙ആന്റിഓക്സിഡന്റുകൾ
മുന്തിരിങ്ങയിൽ ധാരാളമുള്ള ആന്റിഓക്സിഡന്റുകൾ കോശങ്ങളെ ഫ്രീറാഡിക്കലുകൾ മൂലമുണ്ടാകുന്ന നാശത്തിൽനിന്നു സംരക്ഷിക്കുന്നു. ഇത് ഹൃദ്രോഗം, കാൻസർ, പ്രമേഹം തുടങ്ങിയ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുന്നു. 

Representative Image. Photo Credit : Deepak Sethi / iStockPhoto.com
ADVERTISEMENT

∙മെച്ചപ്പെട്ട ഹൃദയാരോഗ്യം
മുന്തിരിങ്ങയിലെ ആന്റിഓക്സിഡന്റുകളും പോളിഫിനോളുകളും കൊളസ്ട്രോളിന്റെ അളവും രക്തസമ്മർദവും കുറയ്ക്കുന്നു. ഹൃദയത്തെ ആരോഗ്യമുള്ളതാക്കുന്നു. ഹൃദയസംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുന്നു. 

∙സന്ധിവാതം അകറ്റുന്നു
മുന്തിരിങ്ങയിലെ ആന്റി ഇൻഫ്ലമേറ്ററി സംയുക്തങ്ങള്‍ ശരീരത്തിലെ ഇൻഫ്ലമേഷൻ കുറയ്ക്കാൻ സഹായിക്കുന്നു. സന്ധിവാതം, ആസ്മ, ചിലയിനം കാൻസറുകൾ ഇവയിൽനിന്ന് സംരക്ഷണം നൽകുന്നു. 

ADVERTISEMENT

∙ഓർമശക്തി മെച്ചപ്പെടുത്തും
റെസ്‌വെറാട്രോൾ ഉൾപ്പെടെയുള്ള പോഷകങ്ങൾ മുന്തിരിങ്ങയിലുണ്ട്. ഇത് തലച്ചോറിലേക്കുള്ള രക്തപ്രവാഹവും ബൗദ്ധിക പ്രവർത്തനങ്ങളും മെച്ചപ്പെടുത്തുന്നു. അൽസ്ഹൈമേഴ്സ് പോലുള്ള രോഗങ്ങളിൽനിന്ന് സംരക്ഷണമേകുന്നു. 

∙ദഹനം മെച്ചപ്പെടുത്തുന്നു
മുന്തിരിങ്ങയിൽ നാരുകൾ ധാരാളം ഉണ്ട്. ഇത് ദഹനത്തിനു സഹായിക്കുന്നു. മലബന്ധം അകറ്റുന്നു. മെച്ചപ്പെട്ട ഉദരാരോഗ്യം ഏകുന്നു.

ADVERTISEMENT

∙കണ്ണിന്റെ ആരോഗ്യം
ല്യൂട്ടിൻ, സീസാന്തിൻ തുടങ്ങിയ ആന്റിഓക്സിഡന്റുകൾ മുന്തിരിങ്ങയിലുണ്ട്. ഇത് കണ്ണുകളുടെ ആരോഗ്യം നിലനിർത്തുന്നു. പ്രായമാകുമ്പോഴുണ്ടാകുന്ന മക്യുലാർ ഡീജനറേഷൻ, തിമിരം തുടങ്ങിയവയെ തടയുന്നു. 

∙പ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു
മുന്തിരിങ്ങയില്‍ വിറ്റമിൻ സി ധാരാളമുണ്ട്. ഇത് രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നു. അണുബാധകളെ അകറ്റി ആരോഗ്യമേകുന്നു. 

∙ശരീരഭാരം നിയന്ത്രിക്കുന്നു
മുന്തിരിങ്ങയിൽ ധാരാളം ജലാംശമുണ്ട്. ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്ന ഒന്നാണ് മുന്തിരിങ്ങ.

∙മെച്ചപ്പെട്ട ഉറക്കം
മുന്തിരിങ്ങയിൽ മെലാടോണിൻ എന്ന ഹോർമോൺ ഉണ്ട്. ഉറങ്ങാൻ പോകും മുൻപ് മുന്തിരിങ്ങ കഴിച്ചാൽ സുഖകരമായ ഉറക്കം ലഭിക്കും. 

∙ചർമത്തിന്റെ ആരോഗ്യം
മുന്തിരിങ്ങയിലടങ്ങിയ ആന്റിഓക്സിഡന്റുകൾ ചർമത്തെ ഓക്സീകരണ സമ്മർദത്തിൽനിന്നും പ്രായമാകലിൽനിന്നും സംരക്ഷിക്കും. മുന്തിരിങ്ങയിൽ വിറ്റമിൻ ഇ ഉണ്ട്. ഇത് ചർമത്തെ ആരോഗ്യമുള്ളതാക്കുകയും യുവത്വം നിലനിർത്തുകയും െചയ്യും.

എന്ത്, എപ്പോൾ, എങ്ങനെ കഴിക്കണം? - വിഡിയോ

English Summary:

What really happens when you eat grapes every day