ശരീരത്തിന്റെയും ചർമത്തിന്റെയും ആരോഗ്യത്തിനു ബെസ്റ്റ്; ബദാം കഴിച്ചാൽ ഗുണങ്ങൾ പലത്
ദിവസവും ബദാം കഴിച്ചാൽ എന്തൊക്കെ ഗുണങ്ങളാണ് ആരോഗ്യത്തിന് ഉണ്ടാവുകയെന്ന് അറിയാമോ? പോഷകസമ്പുഷ്ടം ആരോഗ്യകരമായ കൊഴുപ്പ്, ഫൈബർ, പ്രോട്ടീൻ, വൈറ്റമിൻ, ധാതുക്കൾ എന്നിവ അടങ്ങിയ സൂപ്പർ ഫുഡാണ് ബദാം. ഈ തണുപ്പ് കാലത്ത് ആരോഗ്യത്തെ കാത്തുസൂക്ഷിക്കാൻ ദിവസവും ബദാം കഴിക്കുന്നത് നല്ലതാണ്. ഹൃദയത്തെ കാക്കാം ശരീരത്തിലെ

ദിവസവും ബദാം കഴിച്ചാൽ എന്തൊക്കെ ഗുണങ്ങളാണ് ആരോഗ്യത്തിന് ഉണ്ടാവുകയെന്ന് അറിയാമോ?
പോഷകസമ്പുഷ്ടം
ആരോഗ്യകരമായ കൊഴുപ്പ്, ഫൈബർ, പ്രോട്ടീൻ, വൈറ്റമിൻ, ധാതുക്കൾ എന്നിവ അടങ്ങിയ സൂപ്പർ ഫുഡാണ് ബദാം. ഈ തണുപ്പ് കാലത്ത് ആരോഗ്യത്തെ കാത്തുസൂക്ഷിക്കാൻ ദിവസവും ബദാം കഴിക്കുന്നത് നല്ലതാണ്.
ഹൃദയത്തെ കാക്കാം
ശരീരത്തിലെ മോശം കൊഴുപ്പിനെ കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണവസ്തുവാണ് ബദാം. ഇതിലെ വൈറ്റമിൻ ആന്റിഓക്സിഡന്റ് ആയി പ്രവർത്തിക്കുകയും ഹൃദയത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.
തലച്ചോറിനും സഹായം
തലച്ചോറിന്റെ ആരോഗ്യത്തെ കാക്കുന്ന വൈറ്റമിന്‍ ഇ, ആന്റിഓക്സിഡന്റ്, ഔമേഗ 3 ഫാറ്റി ആസിഡ് എന്നിവ ബദാമിൽ അടങ്ങിയിട്ടുണ്ട്. പ്രായാധിക്യത്തിൽ പോലും ബോധത്തെ നിലനിർത്താനും ഓർമക്കുറവിനെ തടയാനും ബദാമിനു സാധിക്കും
പ്രതിരോധശേഷി വർധിപ്പിക്കും
വൈറ്റമിൻ ഇ, ആന്റിഓക്സിഡന്റ്സ് തുടങ്ങിയ പോഷകങ്ങളാൽ സമ്പുഷ്ടമായതിനാൽ ബദാം രോഗപ്രതിരോധശക്തി വർധിപ്പിക്കും. തണുപ്പ് കാലത്ത് നിരന്തരം ശല്യപ്പെടുത്തുന്ന ജലദോഷത്തെയും പനിയെയും അകറ്റാനും ബദാം കഴിക്കുന്നത് സഹായകമാകും
ശരീരഭാരം കുറയ്ക്കാൻ ബെസ്റ്റ്
കലോറി കൂടുതലാണെങ്കിലും ബദാം ശരീരഭാരം കുറയ്ക്കാന്‍ വളരെയധികം സഹായിക്കും. ഫൈബർ, പ്രോട്ടീൻ, ഹെൽത്തി ഫാറ്റ് എന്നിവ വിശപ്പിനെ കുറയ്ക്കുകയും ഭക്ഷണം അധികം കഴിക്കുന്നത് തടയുകയും ചെയ്യുന്നു.
ദഹനത്തെ സുഗമമാക്കും
മലബന്ധത്തെ തടഞ്ഞ് ദഹനത്തെ നന്നായി നടക്കാൻ ബദാം സഹായിക്കും. ഫൈബർ, ആന്റിഓക്സിഡന്റ്സ് എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നതാണ് കാരണം. കുടലിന്റെ പ്രവർത്തനം ശരിയായി നടത്തുകയും ദഹന പ്രവർത്തനങ്ങൾ ഈസിയാക്കുകയും ചെയ്യുന്നു.
ചർമത്തിന്റെ ആരോഗ്യത്തിനും സംരക്ഷണം
തണുപ്പ് കാലത്ത് എന്നും ബദാം കഴിക്കുന്നത് ചർമം വരണ്ടുപോകുന്നത് തടയുന്നു. പ്രായത്തിന്റേതായ ചുളിവുകൾ പോലും മാറ്റാൻ ബദാമിനു സാധിക്കും
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു
ബദാമിൽ അടങ്ങിയിരിക്കുന്ന പോഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഭക്ഷണത്തിന്റെ ഭാഗമായോ സ്നാക് ആയോ ബദാം കഴിക്കുന്നത് ഷുഗർ ലെവൽ ക്രമീകരിക്കുന്നു.
നീർക്കെട്ട് കുറയ്ക്കുന്നു
ആന്റിഇൻഫ്ലമേറ്ററി പ്രോപർട്ടീസ് ധാരാളമായി ഉള്ള ബദാം ശരീരത്തിലെ നീര് കുറയ്ക്കുന്നു. ഈ നീര് ഹൃദ്രോഗം, ടൈപ്പ് 2 ഡയബറ്റീസ്, വാതം എന്നിവ കാരണവുമാകാം.
എനർജി കൂട്ടുന്നു
പെട്ടെന്ന് ക്ഷീണിക്കുന്നവർക്ക് ഇതിലും നല്ലൊരു സ്നാക് കയ്യിൽ കരുതാൻ മറ്റൊന്നുണ്ടാവില്ല. ദിവസം മുഴുവൻ ആരോഗ്യത്തോടെ ഇരിക്കാൻ ബദാം കഴിച്ചാൽ മതി