തണുപ്പ് കാലത്ത് വാഴപ്പഴം കഴിക്കുന്നത് ആരോഗ്യത്തിനു ഗുണമോ ദോഷമോ?
നിരവധി ആരോഗ്യഗുണങ്ങളുള്ളതും പലപ്പോഴും നമ്മുടെ ഭക്ഷണക്രമത്തിലെ ഒഴിച്ചുകൂടാനാകാത്ത ഭാഗവുമാണ് വാഴപ്പഴങ്ങള്‍. അവശ്യ പോഷണങ്ങള്‍, പൊട്ടാസിയം, കാല്‍സ്യം, മഗ്നീഷ്യം, ഫൈബര്‍, നിരവധി വൈറ്റമിനുകള്‍ എന്നിവ അടങ്ങിയിരിക്കുന്ന വാഴപഴം എല്ലുകളുടെ സാന്ദ്രത നിലനിര്‍ത്താനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും

നിരവധി ആരോഗ്യഗുണങ്ങളുള്ളതും പലപ്പോഴും നമ്മുടെ ഭക്ഷണക്രമത്തിലെ ഒഴിച്ചുകൂടാനാകാത്ത ഭാഗവുമാണ് വാഴപ്പഴങ്ങള്‍. അവശ്യ പോഷണങ്ങള്‍, പൊട്ടാസിയം, കാല്‍സ്യം, മഗ്നീഷ്യം, ഫൈബര്‍, നിരവധി വൈറ്റമിനുകള്‍ എന്നിവ അടങ്ങിയിരിക്കുന്ന വാഴപ്പഴം എല്ലുകളുടെ സാന്ദ്രത നിലനിര്‍ത്താനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഊര്‍ജ്ജത്തിന്റെ തോത് വര്‍ധിപ്പിക്കാനും സഹായിക്കുന്നു. എന്നാല്‍ പൊതുവേ തണുപ്പ് പകരുന്ന പഴമായി കരുതപ്പെടുന്ന വാഴപ്പഴം ശൈത്യകാലത്ത് കഴിക്കുന്നത് നല്ലതാണോ എന്ന സംശയം പലര്‍ക്കും ഉണ്ട്.
തണുപ്പ് കാലത്ത് ശാരീരിക പ്രവര്‍ത്തനങ്ങള്‍ പരിമിതമായതിനാല്‍ പലപ്പോഴും ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. ഇതിന് പരിഹാരമാണ് പഴം. ഇതിലെ ഫൈബര്‍ ദഹനത്തെ സഹായിക്കും. തണുപ്പ് എല്ലുകളെയും ബാധിക്കാം. ഇതിനാല്‍ എല്ലുകളുടെ കരുത്ത് നിലനിര്‍ത്താന്‍ സഹായിക്കുന്ന പൊട്ടാസിയവും കാല്‍സ്യവും നല്‍കുന്ന പഴം ഗുണകരമാണ്. ഉച്ചയ്‌ക്ക് ശേഷം വാഴപ്പഴം കഴിക്കുന്നത് തണുപ്പ് കാലത്ത് ശരീരത്തിന്റെ അലസത അകറ്റി ഊര്‍ജ്ജവും പ്രദാനം ചെയ്യും.
വൈകുന്നേരം ഒന്നോ രണ്ടോ പഴം കഴിക്കുന്നത് നല്ല ഉറക്കവും നല്‍കുന്നതാണ്. ഇതിലെ പ്രകൃതിദത്ത പഞ്ചസാരയും മഗ്നീഷ്യവും ഉറക്കം മെച്ചപ്പെടുത്തും. എന്നാല്‍ ചുമ, ജലദോഷം, സൈനസ്, ആസ്‌മ പോലുള്ള ശ്വാസകോശ പ്രശ്‌നങ്ങളുള്ളവര്‍ പഴം കഴിക്കുമ്പോള്‍ അല്‍പമൊന്ന് സൂക്ഷിക്കണം. പഴം കൂടുതല്‍ കഫം ഉൽപാദിപ്പിക്കുമെന്നതിനാല്‍ ഇത് തൊണ്ടയെയും ശ്വാസകോശത്തെയും ശല്യപ്പെടുത്തിക്കൊണ്ടിരിക്കും. ഇതിനാല്‍ ശ്വാസകോശ പ്രശ്‌നങ്ങളുള്ളവര്‍ പഴം കഴിക്കുന്നത് കുറയ്ക്കണം, പ്രത്യേകിച്ച് രാത്രിയില്‍.
പഴം തണുത്ത ഡെസ്സേര്‍ട്ടുകളുടെയും പാനീയങ്ങളുടെയും തണുത്ത ഷേയ്‌ക്കുകളുടെയും ഭാഗമാക്കി കഴിക്കുന്നതും ഈ ശൈത്യ കാലത്ത് ഒഴിവാക്കേണ്ടതാണ്.
എന്ത്, എപ്പോൾ, എങ്ങനെ കഴിക്കണം? വിഡിയോ