സമ്മര്‍ദ്ദം കുറച്ച് തലച്ചോറിന്റെ ശേഷിയെ മെച്ചപ്പെടുത്താന്‍ നാല് സൂപ്പര്‍ ഭക്ഷണവിഭവങ്ങള്‍
നാം എന്ത് കഴിക്കുന്നു എന്നത് നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തെ മാത്രമല്ല മനസിന്റെ ആരോഗ്യത്തെയും ബാധിക്കാറുണ്ട്. നമ്മുടെ മൂഡ് മാറ്റങ്ങള്‍, ഉത്‌പാദനക്ഷമത, എന്തെങ്കിലും ചെയ്യാനുള്ള ഊര്‍ജ്ജത്തിന്റെ തോത് എന്നിവയെല്ലാം നമ്മുടെ ഭക്ഷണത്തിലെ പോഷണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. മഗ്നീഷ്യം, സിങ്ക്,

നാം എന്ത് കഴിക്കുന്നു എന്നത് നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തെ മാത്രമല്ല മനസിന്റെ ആരോഗ്യത്തെയും ബാധിക്കാറുണ്ട്. നമ്മുടെ മൂഡ് മാറ്റങ്ങള്‍, ഉത്‌പാദനക്ഷമത, എന്തെങ്കിലും ചെയ്യാനുള്ള ഊര്‍ജ്ജത്തിന്റെ തോത് എന്നിവയെല്ലാം നമ്മുടെ ഭക്ഷണത്തിലെ പോഷണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. മഗ്നീഷ്യം, സിങ്ക്, കാല്‍സ്യം, അയണ്‍, നിയാസിന്‍ എന്നിവയെല്ലാം സമ്മര്‍ദ്ദത്തിന്റെ തോതിനെ സ്വാധീനിക്കുമെന്ന് പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നു.
ദഹനപ്രശ്‌നങ്ങള്‍, ഭാരവര്‍ധനവ്, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, രക്തത്തിലെ ഉയര്‍ന്ന പഞ്ചസാര എന്നിവയെല്ലാം ഉയര്‍ന്ന സമ്മര്‍ദ്ദത്തിന്റെ ലക്ഷണങ്ങളാണ്. തലച്ചോറിന്റെ പ്രവര്‍ത്തം മെച്ചപ്പെടുത്താനും സമ്മര്‍ദ്ദത്തിന്റെ തോത് കുറയ്‌ക്കാനും സഹായിക്കുന്ന ചില പഴങ്ങളും പച്ചക്കറികളും പരിചയപ്പെടുത്തുകയാണ് പ്രമുഖ ന്യൂട്രീഷനിസ്റ്റ് ഭക്തി അരോറ കപൂര്‍ സോഷ്യൽമീഡിയയിലൂടെ.
1. ബീറ്റ്‌റൂട്ട്
നൈട്രിക് ഓക്‌സൈഡ് അമിത അളവില്‍ അടങ്ങിയ ബീറ്റ്‌റൂട്ട് രക്തപ്രവാഹത്തെ സഹായിക്കുകയും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുകയും ചെയ്യുന്നു. ജ്യൂസായോ, മത്തങ്ങ വിത്തുകളും ചീസും ഒലിവ് എണ്ണയും ചേര്‍ത്ത് സാലഡായോ കറിവച്ചോ ഒക്കെ ബീറ്റ്‌റൂട്ട് ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
2. ബ്ലൂബെറി
ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സ് കുറയ്‌ക്കാനും ധാരണശേഷി വര്‍ധിപ്പിക്കാനും ബ്ലൂബെറി സഹായിക്കും. തലച്ചോറിനെ സംരക്ഷിച്ച് മൂഡ് മെച്ചപ്പെടുത്താനും ബ്ലൂബെറി നല്ലതാണ്. സ്‌മൂത്തിയിലോ ഓട്‌മീലിലോ ചേര്‍ത്ത് ബ്ലൂബെറി കഴിക്കാവുന്നതാണ്.
3. അവക്കാഡോ
മോണോസാച്ചുറേറ്റഡ് കൊഴുപ്പിനാല്‍ സമ്പന്നമായ അവക്കാഡോ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുക മാത്രമല്ല സമ്മര്‍ദ്ദ ഹോര്‍മോണുകളെ നിയന്ത്രിക്കുകയും ചെയ്യും. രക്തസമ്മര്‍ദ്ദം മെച്ചപ്പെടുത്താനും അവക്കാഡോ നല്ലതാണ്.
4. മാതളനാരങ്ങ
സമ്മര്‍ദ്ദമുണ്ടാകുമ്പോള്‍ ശരീരത്തില്‍ സംഭവിക്കുന്ന ഓക്‌സിഡേറ്റീവ് ക്ഷയം പരിഹരിക്കാന്‍ മാതളനാരങ്ങ സഹായകമാണ്. ഗ്രീന്‍ ടീയേക്കാള്‍ ആന്റി ഓക്‌സിഡന്റുകളും ഇതില്‍ അടങ്ങിയിരിക്കുന്നു. വിഷാദരോഗം കുറയ്‌ക്കാനും ഈ പഴം സഹായിക്കും. പഴമായോ യോഗര്‍ട്ടിലോ സാലഡിയോ ചേര്‍ത്തോ മാതളനാരങ്ങ കഴിക്കാവുന്നതാണ്.
എപ്പോൾ, എന്ത്, എങ്ങനെ കഴിക്കണം: വിഡിയോ