നല്ല ആരോഗ്യത്തിനു മികച്ച ഭക്ഷണശീലം അത്യാവശ്യമാണ്. ശരീരത്തിന്റെ ആരോഗ്യത്തിനു മാത്രമല്ല തലമുടിയുടെ കാര്യത്തിലും നല്ല ഭക്ഷണം പ്രധാനമാണ്. വറുത്തതും പൊരിച്ചതും അധികമധുരമുള്ളതുമായ ഭക്ഷണങ്ങൾ രുചികരമെങ്കിലും ആരോഗ്യത്തിനു ഗുണം ചെയ്യില്ലെന്നു തീർച്ച. അതുകൊണ്ടു തന്നെ കഴിക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം

നല്ല ആരോഗ്യത്തിനു മികച്ച ഭക്ഷണശീലം അത്യാവശ്യമാണ്. ശരീരത്തിന്റെ ആരോഗ്യത്തിനു മാത്രമല്ല തലമുടിയുടെ കാര്യത്തിലും നല്ല ഭക്ഷണം പ്രധാനമാണ്. വറുത്തതും പൊരിച്ചതും അധികമധുരമുള്ളതുമായ ഭക്ഷണങ്ങൾ രുചികരമെങ്കിലും ആരോഗ്യത്തിനു ഗുണം ചെയ്യില്ലെന്നു തീർച്ച. അതുകൊണ്ടു തന്നെ കഴിക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നല്ല ആരോഗ്യത്തിനു മികച്ച ഭക്ഷണശീലം അത്യാവശ്യമാണ്. ശരീരത്തിന്റെ ആരോഗ്യത്തിനു മാത്രമല്ല തലമുടിയുടെ കാര്യത്തിലും നല്ല ഭക്ഷണം പ്രധാനമാണ്. വറുത്തതും പൊരിച്ചതും അധികമധുരമുള്ളതുമായ ഭക്ഷണങ്ങൾ രുചികരമെങ്കിലും ആരോഗ്യത്തിനു ഗുണം ചെയ്യില്ലെന്നു തീർച്ച. അതുകൊണ്ടു തന്നെ കഴിക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നല്ല ആരോഗ്യത്തിനു മികച്ച ഭക്ഷണശീലം അത്യാവശ്യമാണ്. ശരീരത്തിന്റെ ആരോഗ്യത്തിനു മാത്രമല്ല തലമുടിയുടെ കാര്യത്തിലും നല്ല ഭക്ഷണം പ്രധാനമാണ്. വറുത്തതും പൊരിച്ചതും അധികമധുരമുള്ളതുമായ ഭക്ഷണങ്ങൾ രുചികരമെങ്കിലും ആരോഗ്യത്തിനു ഗുണം ചെയ്യില്ലെന്നു തീർച്ച. അതുകൊണ്ടു തന്നെ കഴിക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിലൂടെ മുടി വളർച്ചയും മെച്ചപ്പെടും.

മുടിയുടെ വളർച്ച വർധിക്കാൻ സഹായിക്കുന്ന എട്ട് ഭക്ഷണങ്ങൾ അറിയാം

Representative image. Photo Credit: Roman Samborskyi/Shutterstock.com
ADVERTISEMENT

1. മുട്ട 
പ്രോട്ടീൻ, ബയോട്ടിൻ, അമിനോ ആസിഡുകൾ എന്നവയുടെ മുഖ്യ സ്രോതസ്സാണു മുട്ടകൾ. കൂടുതൽ മുടിയുണ്ടാകാൻ പ്രോട്ടീനുകളും, വളർച്ചയ്ക്കായി ബയോട്ടിനും സഹായകമാണ്. പുഴുങ്ങിയോ, ഓംലറ്റ് രൂപത്തിലോ കഴിക്കുന്നത് കൂടുതൽ പ്രയോജനകരമാകും. മുടിക്ക് പുറമേ, ശരീരത്തിന്റെ പൂർണ്ണവളർച്ചയ്ക്കും മുട്ടയുടെ ഉപയോഗം ഏറെ ഫലപ്രദമാണ്. 

2. ചീര 
അയൺ, വൈറ്റമിൻ എ, വൈറ്റമിൻ സി, ഫോലേറ്റ് എന്നീ ഘടകങ്ങളാൽ സമ്പന്നമാണു ചീര. അയൺ, മുടിയുടെ വേരുകളിലേക്ക് ഓക്സിജൻ എത്തിക്കാൻ സഹായിക്കുന്നതിലൂടെ മുടിയുടെ വളർച്ചയെ പരിപോഷിപ്പിക്കുന്നു. പലതരത്തിൽ ചീരയുടെ ഉപഭോഗം സാധ്യമാണ്. സാലഡുകളിലോ, സ്മൂത്തിയിലോ ചേർത്ത് പാകം ചെയ്യാതെ തന്നെ ചീര ഉപയോഗിക്കാനാവും. ആന്റിഓക്സിഡേറ്റിംഗ് കഴിവുകൊണ്ടും, ആന്റിഇൻഫ്ളമേറ്ററി കഴിവുകൾ കൊണ്ടും പൂർണ്ണ ആരോഗ്യം ഉറപ്പുവരുത്താൻ ചീരയ്ക്ക് സാധിക്കും. 

Representative image. Photo Credit: kshavratskaya/istockphoto.com
ADVERTISEMENT

3. സാൽമൺ മത്സ്യം 
സാൽമൺ മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ, പ്രോട്ടീൻ, വൈറ്റാമിൻ ഡി, ആന്റിഓക്‌സിഡന്റുകൾ എന്നിവ ഉൾപ്പെട്ടിട്ടുണ്ട്. ഇതിലെ ഒമേഗ-3 ഫാറ്റി ആസിഡുകൾ മുടിയുടെ വേരുകളെ പരിപോഷിപ്പിക്കാനും തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായകമാണ്. ഗ്രിൽ ചെയ്‌തെടുത്തോ, ചുട്ടോ, വേവിച്ചോ കഴിച്ചാൽ കൂടുതൽ ഫലപ്രദം. ഒമേഗ-3 ഫാറ്റി ആസിഡുകൾക്ക് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഇൻഫ്ലമേഷൻ ഇല്ലാതാക്കാനുമുള്ള കഴിവുണ്ട്.

4. മധുരക്കിഴങ്ങ് 
മധുരക്കിഴങ്ങിൽ ധാരാളമായി അടങ്ങിയിട്ടുള്ള ബീറ്റാ കരോട്ടീൻ ശരീരത്തിനകത്ത് എത്തിയ ശേഷം വൈറ്റമിൻ എ ആയി രൂപാന്തരപ്പെടുന്നു. വൈറ്റമിൻ എ തലയോട്ടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന സെബം എന്ന എണ്ണമയമുള്ള പദാർത്ഥത്തിന്റെ ഉത്പാദനത്തെ പരിപോഷിപ്പിക്കുന്നു. മധുരക്കിഴങ്ങ് ചുട്ടെടുത്തോ, പുഴുങ്ങിയോ ഉപയോഗിക്കാം. ഇത് ചർമ്മത്തിന്റെ ആരോഗ്യവും പ്രതിരോധശേഷിയും വർധിപ്പിക്കും. 

Photo Credit : Hanna Yandiuk / Shutterstock.com
ADVERTISEMENT

5. അവക്കാഡോ 
ആരോഗ്യകരമായ കൊഴുപ്പുകളാലും, വൈറ്റമിൻ ഇ, ആന്റിഓക്സിഡന്റ്സ് എന്നിവയാലും സമ്പന്നമാണ് അവക്കാഡോ. കൊഴുപ്പുകൾ തലയോട്ടി പുഷ്ടിപ്പെടുത്തുന്നതിനും അതിലൂടെ മുടിയുടെ വളർച്ച ഉറപ്പു വരുത്തുന്നതിനും സഹായകമാണ്‌. സാലഡുകളിലായോ, ഉടച്ച് ചേർത്തോ, കഷ്ണങ്ങളാക്കി മുറിച്ചോ കഴിക്കാവുന്നതാണ്. മുടിയുടെ ആരോഗ്യസംരക്ഷണത്തിനു പുറമെ, അവക്കാഡോ ഹൃദയാരോഗ്യത്തിനും ചർമ്മസംരക്ഷണത്തിനും ഉത്തമമാണ്.  

6. പരിപ്പുകളും വിത്തുകളും 
ബദാം, വാൽനട്ട്, ഫ്ലാക്സ് സീഡുകൾ, ചിയ സീഡുകൾ എന്നിവ ഒമേഗ-3 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ഇ, ബയോട്ടിൻ എന്നിവയുടെ മുഖ്യ ഉറവിടങ്ങളാണ്. ഇതിന് മുടി പൊട്ടുന്നത് തടയാനും, ശക്തി വർധിപ്പിക്കാനും, തലയോട്ടിയുടെ ആരോഗ്യം വർധിപ്പിക്കാനുമുള്ള കഴിവുണ്ട്. ഇവ ലഘുഭക്ഷണമായോ, സാലഡുകളിലോ യോഗർട്ടുകളിലോ ചേർത്തതുകൊണ്ടോ, സ്മൂത്തിയിൽ ഉൾപ്പെടുത്തിയോ കഴിക്കാം. തലച്ചോറിന്റെയും ഹൃദയത്തിന്റെയും പ്രവർത്തനക്ഷമതയിൽ ഇവക്ക് സ്വാധീനമുണ്ട്.  

7. ഗ്രീക്ക് യോർഗട്ട്
പ്രോട്ടീൻ, വൈറ്റാമിൻ ബി 5, വൈറ്റമിൻ ഡി എന്നിവയാണ് ഗ്രീക്ക് യോഗർട്ടിൽ അടങ്ങിയിട്ടുള്ളത്. പ്രോട്ടീൻ മുടിയെ ശക്തിപ്പെടുത്തുകയും, വൈറ്റമിൻ ബി 5 തലയോട്ടിയിലെ രക്തയോട്ടം മെച്ചപ്പെടുത്തുകയും മുടി വളർച്ച ഉറപ്പുവരുത്തുകയും ചെയ്യുന്നു. യോഗർട്ട് അതുപോലെ തന്നെയോ, പഴങ്ങളും തേനും ചേർത്തോ കഴിക്കാം. കുടലിന്റെ ആരോഗ്യത്തിനും രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനും സഹായിക്കും. 

Representative image. Photo Credit: RomarioIen/Shutterstock.com

8. പയർവർഗ്ഗങ്ങൾ
പ്രോട്ടീൻ, അയൺ, സിങ്ക്, ബയോട്ടിൻ എന്നിവയാൽ സമ്പന്നമായ പയറുവർഗ്ഗങ്ങളിലെ പ്രോട്ടീൻ രോമകൂപങ്ങളെ ശക്തിപ്പെടുത്താനും, അയൺ തലയോട്ടിയിലേക്ക് ഓക്സിജൻ എത്തിക്കാൻ സഹായിക്കുകയും, സിങ്ക് മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ബയോട്ടിൻ മുടിയുടെ ഇലാസ്തികത മെച്ചപ്പെടുത്തുകയും ചെയ്യും. സൂപ്പായോ, സലാഡിൽ ഉൾപ്പെടുത്തിയോ, സൈഡ് ഡിഷ് ആയോ കഴിക്കാം. മുടിയുടെ സംരക്ഷണത്തോടൊപ്പം ഹൃദയാരോഗ്യത്തിനും ദഹനത്തിനും ധാന്യങ്ങൾ ഏറെ സഹായകമാണ്. 

നല്ല ഭക്ഷണം കഴിച്ച് ആരോഗ്യം സംരക്ഷിക്കാം: വിഡിയോ

English Summary:

Food items to consume for hair growth