ശരീരഭാരം കുറയ്ക്കാൻ ഗ്രീൻടീ കുടിക്കുന്ന ആളാണോ നിങ്ങൾ? സാധാരണ ചായയെയും കാപ്പിയെയും അപേക്ഷിച്ച് ഗ്രീൻ ടീ ആരോഗ്യകരമാണെന്നും അതിൽ കഫീൻ ഇല്ല എന്നും ആണോ നിങ്ങൾ കരുതുന്നത്. ആണെങ്കിൽ നിങ്ങൾ തനിച്ചല്ല. ഇതുപോലെ ചിന്തിക്കുന്നവർ അനവധിയാണ്. ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഒരു പാനീയമാണ് ഗ്രീൻ ടീ. ഗ്രീൻ ടീയെക്കുറിച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശരീരഭാരം കുറയ്ക്കാൻ ഗ്രീൻടീ കുടിക്കുന്ന ആളാണോ നിങ്ങൾ? സാധാരണ ചായയെയും കാപ്പിയെയും അപേക്ഷിച്ച് ഗ്രീൻ ടീ ആരോഗ്യകരമാണെന്നും അതിൽ കഫീൻ ഇല്ല എന്നും ആണോ നിങ്ങൾ കരുതുന്നത്. ആണെങ്കിൽ നിങ്ങൾ തനിച്ചല്ല. ഇതുപോലെ ചിന്തിക്കുന്നവർ അനവധിയാണ്. ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഒരു പാനീയമാണ് ഗ്രീൻ ടീ. ഗ്രീൻ ടീയെക്കുറിച്ച് ഉള്ള ചില തെറ്റിദ്ധാരണകൾ എന്തൊക്കെ എന്നു നോക്കാം. 

പോഷകാഹാരവിദഗ്ധയായ നമി അഗർവാൾ, ഗ്രീൻ ടീയെക്കുറിച്ചുള്ള മൂന്നു തെറ്റിദ്ധാരണകൾ സോഷ്യൽമീഡിയയിലൂടെ പങ്കുവച്ചു. ഗ്രീൻ ടീ, ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണെങ്കിലും പോഷകഗുണങ്ങൾ ഗ്രീൻ ടീയ്ക്കു മാത്രം അല്ല ഉള്ളതെന്ന് നമി കുറിയ്ക്കുന്നു. 

Photo Contributor :Olena Rudo/ Shutterstock
ADVERTISEMENT

∙കൂടുതൽ ആണ് നല്ലത്
ശരീരഭാരം കുറഞ്ഞു കിട്ടാൻ ദിവസം മുഴുവൻ നിരവധി കപ്പ് ഗ്രീൻ ടീ കുടിക്കുന്ന ധാരാളം പേരുണ്ട്. എന്നാൽ കൂടിയ അളവിൽ ഗ്രീൻ ടീ കുടിക്കുന്നത് ഉദരത്തിലെ ആസിഡിന്റെ അളവിനെ ബുദ്ധിമുട്ടിലാക്കുകയും അസിഡിറ്റിക്കു കാരണമാകുകയും ചെയ്യും. പഠനങ്ങൾ പറയുന്നത് ദിവസം 4 കപ്പിലധികം ഗ്രീൻ ടീ ഒരാൾ കുടിക്കരുത് എന്നാണ്. 

∙കഫീൻ രഹിതം
സാധാരണ ചായയിലും കാപ്പിയിലും ഉള്ളതുപോലെ, ഗ്രീൻ ടീയിൽ കഫീൻ ഒട്ടുമില്ലെന്നോ അല്ലെങ്കിൽ തീരെ കുറവാണ് എന്നൊക്കെയാണ് പലരുടേയും ധാരണ. എന്നാൽ ഗ്രീൻ ടീയിൽ കഫീൻ ഉണ്ട്. മാത്രമല്ല കൂടിയ അളവിൽ ഇത് ശരീരത്തിലെത്തിയാൽ അസിഡിറ്റിക്കു കാരണമാകുകയും ചെയ്യും. 

ADVERTISEMENT

∙ശരീരഭാരം കുറയ്ക്കും
ഒറ്റ രാത്രി കൊണ്ട് ശരീരഭാരം കുറയ്ക്കാനൊന്നും ഗ്രീൻടീയ്ക്കു കഴിയില്ല എന്ന് മിക്കവരും മനസ്സിലാക്കിയിട്ടുണ്ടാകും. ഗ്രീൻ ടീ കൊഴുപ്പിനെ കത്തിച്ചു കളയുന്നില്ല. ശരീരഭാരം കുറയ്ക്കുന്നുമില്ല. മറ്റേതൊരു പാനീയത്തെയും പോലെ ഒന്നാണ് ഗ്രീൻ ടീ. എന്നിരുന്നാലും തീർച്ചയായും ഗ്രീൻ ടീയ്ക്ക് പല ഗുണങ്ങളുമുണ്ട്. നമി പറയുന്നു. 

ഗ്രീന്‍ ടീയിൽ ധാരാളം ആന്റിഓക്സിഡന്റുകൾ ഉണ്ട്. പ്രത്യേകിച്ച് കറ്റേച്ചിനുകൾ. എന്നാൽ ചായ, കട്ടൻ ചായ, ഹെർബൽ ടീ ഇവയ്ക്കെല്ലാം പ്രത്യേക ആരോഗ്യഗുണങ്ങളുണ്ട്. 
ആന്റി ഓക്സിഡന്റുകൾ ധാരാളം ഉള്ളതും ഏതു സമയത്തും കുടിക്കാവുന്നതുമായ മൂന്നു പാനീയങ്ങൾ ഏതൊക്കെ എന്നും നമി പറയുന്നു. 

ADVERTISEMENT

∙കറുവപ്പട്ടയും ഉലുവയും
∙തുളസി – ഇഞ്ചിച്ചായ
∙മഞ്ഞൾ– കുരുമുളക് ചായ 

ഗ്രീൻ ടീയ്ക്ക് നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ട്. ആന്റിഓക്സിഡന്റിന്റെ ഉയർന്ന അളവ്, കോശങ്ങളുടെ നാശം തടയുന്നു. മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഗ്രീൻ ടീ സഹായിക്കും.

പട്ടിണി കിടന്നാൽ അമിതവണ്ണം കുറയുമോ: വിഡിയോ

English Summary:

Know the myths about consuming Green Tea