രാവിലെ ഒൻപതു മുതൽ വൈകിട്ട് 5 വരെ ജോലി ചെയ്യുന്ന ആളാണോ നിങ്ങൾ? പകൽ ജോലിക്കിടയിൽ ക്ഷീണവും തളർച്ചയും അസ്വസ്ഥതയും തോന്നാറുണ്ടോ ഉണ്ടെങ്കില്‍ നിങ്ങൾ കഴിക്കുന്ന ഭക്ഷണം ആവും കുറ്റക്കാരൻ ജോലിക്കാർക്ക് കൃത്യമായ ഒരു ഭക്ഷണക്രമം പിന്തുടരുക പലപ്പോഴും പ്രയാസമായി തീരും. പലരും ആരോഗ്യത്തെ അവഗണിക്കും. റെഡി ടു ഈറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാവിലെ ഒൻപതു മുതൽ വൈകിട്ട് 5 വരെ ജോലി ചെയ്യുന്ന ആളാണോ നിങ്ങൾ? പകൽ ജോലിക്കിടയിൽ ക്ഷീണവും തളർച്ചയും അസ്വസ്ഥതയും തോന്നാറുണ്ടോ ഉണ്ടെങ്കില്‍ നിങ്ങൾ കഴിക്കുന്ന ഭക്ഷണം ആവും കുറ്റക്കാരൻ ജോലിക്കാർക്ക് കൃത്യമായ ഒരു ഭക്ഷണക്രമം പിന്തുടരുക പലപ്പോഴും പ്രയാസമായി തീരും. പലരും ആരോഗ്യത്തെ അവഗണിക്കും. റെഡി ടു ഈറ്റ് ഭക്ഷണങ്ങളെ ആവും ഇവർ ആശ്രയിക്കുന്നത്. ഇതിന്റെ ഫലമോ തുടർച്ചയായ വയറിനു പ്രശ്നം, കുറഞ്ഞ ഊർജനില, ക്ഷീണം, ശ്രദ്ധക്കുറവ് ഇങ്ങനെ നീളും പ്രശ്നങ്ങൾ. ഇത് ജോലിയുടെ ഫലപ്രാപ്തിയെ ബാധിക്കുന്നതോടൊപ്പം നിരവധി രോഗങ്ങൾക്കുള്ള സാധ്യതയും കൂട്ടുന്നു.

9–5 ജീവിത ശൈലിക്കു പറ്റിയ, ഊർജമേകുന്ന, ശ്രദ്ധയേകുന്ന ആരോഗ്യം മെച്ചപ്പെടുത്തുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
9–5 ജോലി ചെയ്യുന്നവർക്കായി ഭക്ഷണങ്ങളുടെ ഒരു പട്ടിക, പോഷകാഹാരവിദഗ്ധയായ ലോവ്നീത് ബത്ര തന്റെ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഭക്ഷണം ഒഴിവാക്കി, ആരോഗ്യം ശ്രദ്ധിക്കാതെയുള്ള ജീവിതശൈലിയാണ് 9–5 ജോലി െചയ്യുന്നവർ പിന്തുടരുന്നതെന്ന് അവർ പറയുന്നു.

Representative image. Photo Credit: RossHelen/istockphoto.com
ADVERTISEMENT

1. മോര്ഉദരപ്രശ്നങ്ങൾ എല്ലാം അകറ്റുന്ന ഒരു നാച്വറൽ പ്രോബയോട്ടിക് ആണ് മോര്. വേ പ്രോട്ടീനും (whey protein) മോരിൽ ധാരാളമുണ്ട്. രാവിലെ ഒരു 10–11 മണിയാകുമ്പോൾ മോര് കുടിക്കുന്നത് ഊർജമേകും. വിശപ്പ് അകറ്റുന്നതോടൊപ്പം ശരീരത്തിൽ ജലാംശം നിലനിര്‍ത്താനും ഇത് സഹായിക്കും.

2. പുതിനച്ചായ – ഉച്ചഭക്ഷണം കഴിഞ്ഞാൽ മിക്കവർക്കും ഉറക്കം വരും. ഈ ഉറക്കംതൂങ്ങൽ ഒഴിവാക്കാൻ ഒരു പുതിനച്ചായ കഴിച്ചാൽ മതി. ദഹനത്തിനു സഹായിക്കുന്നതോടൊപ്പം അസിഡിറ്റി തടയാനും ഇത് സഹായിക്കുന്നു.
ഓഫിസിൽ ചായയോ കാപ്പിയോ കുടിച്ചു ശീലിച്ച ആളാണെങ്കിൽ പുതിനച്ചായയിലേക്ക് മാറുന്നത് ആവും നല്ലത്. ഇത് മനോനില ഉയർത്തുന്നതോടൊപ്പം ഉദരാരോഗ്യം മെച്ചപ്പെടുത്തുകയും മികച്ച രീതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കുകയും ചെയ്യും.

ADVERTISEMENT

3. വാഴപ്പഴം –പോഷകസമ്പുഷ്ടവും വിശപ്പകറ്റുന്നതുമാണ് വാഴപ്പഴം. മിഡ് മോർണിങ്ങ് സ്നാക്ക് ആയോ ഉച്ചകഴിഞ്ഞുള്ള ലഘുഭക്ഷണമായോ ഇത് കഴിക്കാം. വളരെ വേഗം ഊർജം ലഭിക്കാൻ വാഴപ്പഴം സഹായിക്കും. മാനസികമായി അലർട്ട് ആകാനും വാഴപ്പഴം കഴിക്കുന്നതിലൂടെ സാധിക്കും.

Representative image. Photo Credit:SolStock/istockphoto.com

4. കടല വറുത്തത് – ഉച്ചഭക്ഷണത്തിനു മുൻപുള്ള ഇടനേരത്തോ ഉച്ചയ്ക്കു ശേഷമോ കഴിക്കാവുന്ന ആരോഗ്യകരമായ ഒരു ലഘുഭക്ഷണമാണ് വെള്ളക്കടല വറുത്തത്. നാരുകളും പ്രോട്ടീനും ഇതിൽ ധാരാളമുണ്ട്. ഊർജനില നിലനിർത്തുന്നതോടൊപ്പം വിശപ്പകറ്റാനും സഹായിക്കുന്നു. അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിർത്താനും സഹായിക്കുന്നു.

ADVERTISEMENT

5. പിസ്ത – ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, ആന്റി ഓക്സിഡന്റുകൾ ഇവയാൽ സമ്പന്നമാണ് പിസ്ത. വൈകുന്നേരം ലഘുഭക്ഷണമായി ഇത് കഴിക്കാം. നിരവധി ആരോഗ്യഗുണങ്ങൾ പിസ്തയ്ക്കുണ്ട്.
ഇഷ്ടഭക്ഷണം കഴിച്ച് എങ്ങനെ ശരീരഭാരം കുറയ്ക്കാം – വിഡിയോ

English Summary:

Good Food for Better wellbeing if you are working 9 to 5