കൊളസ്ട്രോൾ കുറയ്ക്കാൻ വഴിയുണ്ട്; പെരുംജീരകത്തിനു ഗുണങ്ങൾ പലത്
പെരുംജീരകത്തിന് ആരോഗ്യഗുണങ്ങൾ നിരവധിയാണ്. ഭക്ഷണത്തിൽ പതിവായി പെരുംജീരകം ഉൾപ്പെടുത്തുന്നത് ചീത്തകൊളസ്ട്രോളിനെ ഇല്ലാതാക്കി ഹൃദ്രോഗത്തെ അകറ്റും. പെരുംജീരകത്തിന്റെ ഗുണങ്ങൾ അറിയാം. ∙പെരുംജീരകത്തിന്റെ ഭക്ഷ്യനാരുകൾ ധാരാളം ഉണ്ട്. ഇത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. രക്തത്തിലേക്ക് കൊളസ്ട്രോളിന്റെ ആഗിരണം

പെരുംജീരകത്തിന് ആരോഗ്യഗുണങ്ങൾ നിരവധിയാണ്. ഭക്ഷണത്തിൽ പതിവായി പെരുംജീരകം ഉൾപ്പെടുത്തുന്നത് ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കി ഹൃദ്രോഗത്തെ അകറ്റും. പെരുംജീരകത്തിന്റെ ഗുണങ്ങൾ അറിയാം.
∙പെരുംജീരകത്തിന്റെ ഭക്ഷ്യനാരുകൾ ധാരാളം ഉണ്ട്. ഇത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. രക്തത്തിലേക്ക് കൊളസ്ട്രോളിന്റെ ആഗിരണം തടയാൻ നാരുകൾ സഹായിക്കും. പതിവായി പെരുംജീരക വെള്ളം കുടിക്കുന്നത് ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കും.
∙പെരുംജീരക വെള്ളത്തിൽ ആന്റിഓക്സിഡന്റുകൾ ധാരാളമുണ്ട്. ഇത് ഫ്രീ റാഡിക്കലുകളെ തുരത്തുകയും ഓക്സീരണ സമ്മർദം അകറ്റുകയും ചെയ്യുന്നു. ഇത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു.
∙പെരുംജീരകത്തിന് ഡൈയൂററ്റിക് ഗുണങ്ങൾ ഉണ്ട്. വിഷാംശങ്ങളെ നീക്കുകയും മൂത്രം കൂടുതൽ ഉണ്ടാകാൻ സഹായിക്കുകയും ചെയ്യും. കൂടാതെ അമിത കൊളസ്ട്രോളിനെ അകറ്റാനും പെരുംജീരക വെള്ളം സഹായിക്കുന്നു.
∙പെരുംജീരകത്തിന്റെ ആന്റി ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ ഉണ്ട്. ഇത് ഇൻഫ്ലമേഷൻ അകറ്റുന്നു. പെരുംജീരകവെള്ളം കുടിക്കുന്നത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്നു.
∙കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിൽ കരളിനും പ്രധാന പങ്കുണ്ട്. പെരുംജീരകത്തിന് െഹപ്പറ്റോപ്രൊട്ടക്റ്റീവ് ഗുണങ്ങളുണ്ട്. ഇത് കരളിന് ക്ഷതങ്ങളുണ്ടാകാതെ രക്ഷിക്കുന്നു. പെരുംജീരക വെള്ളം കുടിക്കുന്നതിലൂടെ കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും അത് ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കുകയും ചെയ്യും.
∙ശരീരഭാരം നിയന്ത്രിക്കാനും പെരുംജീരകം സഹായിക്കും. ഇടയ്ക്കിടെ പെരുംജീരകവെള്ളം കുടിക്കുന്നത് വിശപ്പകറ്റാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കും. ശരീരഭാരം കുറയുന്നതോടൊപ്പം കൊളസ്ട്രോൾ നിലയും മെച്ചപ്പെടുന്നു.
∙കൊളസ്ട്രോളിന്റെ ഉയർന്ന അളവ്, ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിക്കും. പതിവായി പെരുംജീരകവെള്ളം കുടിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. ചീത്തകൊളസ്ട്രോൾ ആയ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാനും ഇതിനു കഴിവുണ്ട്.
പ്രമേഹം ചികിത്സിച്ചു മാറ്റാമോ? വിഡിയോ