രാത്രിയിലെ ഉറക്കം മെച്ചപ്പെടുത്തണോ? കിടക്കുന്നതിനു മുൻപ് ഈ ഭക്ഷണങ്ങൾ ഒഴിവാക്കണം
എത്ര നന്നായി ഉറങ്ങുന്നു എന്നതു ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുപോലെ ഒരാൾ കഴിക്കുന്ന ഭക്ഷണവും ഉറക്കവുമായും ബന്ധമുണ്ട്. അനാരോഗ്യകരമായ ലഘുഭക്ഷണങ്ങളും ജങ്ക്ഫുഡും മറ്റും കഴിക്കുന്നത് ഉറക്കപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് നിരവധി പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. ഉറക്കത്തിന്റെ ഗുണനിലവാരത്തെ ബാധിക്കും

എത്ര നന്നായി ഉറങ്ങുന്നു എന്നതു ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുപോലെ ഒരാൾ കഴിക്കുന്ന ഭക്ഷണവും ഉറക്കവുമായും ബന്ധമുണ്ട്. അനാരോഗ്യകരമായ ലഘുഭക്ഷണങ്ങളും ജങ്ക്ഫുഡും മറ്റും കഴിക്കുന്നത് ഉറക്കപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് നിരവധി പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.
ഉറക്കത്തിന്റെ ഗുണനിലവാരത്തെ ബാധിക്കും എന്നതുകൊണ്ടു തന്നെ കിടക്കാൻ പോകും മുൻപ് കഴിക്കുന്ന ഭക്ഷണങ്ങൾ ശ്രദ്ധാപൂർവം തെരഞ്ഞെടുത്തവ ആയിരിക്കണം. ഉറക്കത്തിന് തടസ്സമുണ്ടാക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കണം. എന്തൊക്കെ ഭക്ഷണങ്ങളാണ് ഉറങ്ങാൻ കിടക്കും മുൻപ് കഴിക്കാൻ പാടില്ലാത്തത് എന്നു നോക്കാം.
∙എരിവുള്ള ഭക്ഷണങ്ങൾ
ഇവ നെഞ്ചെരിച്ചിൽ ആസിഡ് റിഫ്ലക്സ് ഇവയ്ക്ക് കാരണമാകും. ഇത് മൂലം ഉറങ്ങാൻ പ്രയാസമാകും. എരിവുള്ള ഭക്ഷണങ്ങൾക്കു പകരം ഹെർബൽ ടീ കുടിക്കാം. അല്ലെങ്കിൽ യോഗർട്ട് പോലെ ലഘുവായ ഭക്ഷണം കഴിക്കാം.
∙കഫീൻ
കഫീൻ മണിക്കൂറുകളോളം ശരീരത്തിൽ നിൽക്കും. ഇത് ഉറക്കം തടസ്സപ്പെടുത്തും. കഫീൻ അടങ്ങിയിട്ടില്ലാത്ത ഹെർബൽ ചായയോ ഇളംചൂട് പാലോ കുടിക്കാം.
Read also:ഭക്ഷണം കഴിച്ചതിനു ശേഷവും വിശപ്പോ? കാരണങ്ങൾ ഇതാകാം
∙മദ്യം
മദ്യം കഴിച്ചാൽ തുടക്കത്തിൽ ഉറക്കം വരാം. എന്നാൽ ഇത് ഉറക്കത്തെ തടസ്സപ്പെടുത്തും. മദ്യത്തിനു പകരം ഹെർബൽ ചായ കുടിക്കാം.
∙കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ
കൊഴുപ്പു കൂടിയ ഭക്ഷണങ്ങൾ ദഹിക്കാൻ പ്രയാസമായിരിക്കും. ഇത് രാത്രിയിൽ അസ്വസ്ഥതയോ ദഹനക്കേടോ ഉണ്ടാക്കും. രാത്രിയിൽ പഴങ്ങളോ പച്ചക്കറിയോ പോലെ ലഘുവായ ഭക്ഷണം കഴിക്കാൻ ശ്രമിക്കുക.
∙മധുരം
മധുരമുള്ള ലഘുഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും. ഇത് ഊർജനിലയിൽ മാറ്റം വരുത്തുകയും ഉറക്കം തടസപ്പെടുത്തുകയും ചെയ്യും. മുഴുധാന്യ ക്രാക്കേഴ്സ് പോലുള്ള കോംപ്ലക്സ് കാർബോഹൈഡ്രേറ്റ് െചറിയ അളവിൽ കഴിക്കാവുന്നതാണ്.
∙കൂടുതൽ ഭക്ഷണം
ഉറങ്ങാൻ കിടക്കും മുൻപ് ഹെവി ആയ ഭക്ഷണം കഴിക്കരുത്. വയറു നിറയെ കഴിക്കുന്നതും അസ്വസ്ഥത ഉണ്ടാക്കും. പകരം ചെറിയ അളവിൽ കഴിക്കുക. ലഘുവായ ഭക്ഷണം കഴിക്കുക. അതും ഉറങ്ങാൻ കിടക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുൻപേ ഭക്ഷണം കഴിക്കുക.
∙പ്രോസസ് ചെയ്ത ഭക്ഷണം
ജങ്ക് ഫുഡുകളിലും പ്രോസസ് ചെയ്ത ഭക്ഷണങ്ങളിലും പ്രിസർവേറ്റീവുകളിലും ഫുഡ് അഡിറ്റീവുകളും അനാരോഗ്യകരമായ കൊഴുപ്പുകളും ഉണ്ടാകും. ഇത് ദഹനക്കേട് ഉണ്ടാക്കുകയും ഉറക്കം തടസ്സപ്പെടുത്തുകയും ചെയ്യും. പഴങ്ങളും പച്ചക്കറികളും മുഴുധാന്യങ്ങളും കഴിക്കാം.
∙കാർബണേറ്റഡ് പാനീയങ്ങൾ
കാർബണേറ്റഡ് പാനീയങ്ങൾ ദഹനക്കേടുണ്ടാക്കും. ഇത് ഉറക്കത്തെ തടസ്സപ്പെടുത്തും. പകരം വെള്ളമോ ഹെർബൽ ചായയോ കുടിക്കാം.
∙പ്രോട്ടീൻ അടങ്ങിയ ഭക്ഷണം
പ്രോട്ടീൻ കൂടുതൽ അടങ്ങിയ ഭക്ഷണം ദഹിക്കാൻ പ്രയാസം ആകും. രാത്രിയിൽ ഇത് അസ്വസ്ഥത ഉണ്ടാക്കും. ഒരു പിടി നട്സോ ലീൻ പ്രോട്ടീനോ പകരം കഴിക്കാം.
∙ഡാർക്ക് ചോക്ലേറ്റ്
ഇതിലടങ്ങിയ അമിനോ ആസിഡുകളും കഫീനും രാത്രി മുഴുവൻ ഉണർന്നിരിക്കാൻ കാരണമാകും. ഉറക്കമില്ലാത്തതിനാൽ അടുത്ത ദിവസം വിരസമാകും. ഡാർക്ക് ചോക്ലേറ്റ് വൈകുന്നേരങ്ങളിൽ കഴിക്കുന്നതാണ് നല്ലത്.
രാത്രി കഴിക്കുന്ന ഭക്ഷണം പോലെ തന്നെ പ്രധാനമാണ് അത്താഴം കഴിക്കുന്ന സമയവും. ഉറങ്ങാൻ കിടക്കുന്നതിന് മുന്നോ അതിലധികമോ മണിക്കൂർ മുൻപ് അത്താഴം കഴിക്കുന്നതാണ് ആരോഗ്യകരം.
എന്ത്, എപ്പോൾ, എങ്ങനെ കഴിക്കണം: വിഡിയോ