വൃക്കരോഗിയാണോ? ആരോഗ്യം കാക്കാൻ കഴിക്കാവുന്ന മികച്ച പത്ത് ഭക്ഷണങ്ങൾ
വൃക്കത്തകരാർ ഉള്ളവർ പ്രത്യേകം ഡയറ്റ് പിന്തുടരേണ്ടതുണ്ട്. സോഡിയം, പൊട്ടാസ്യം, ഫോസ്ഫറസ് ഇവ കുറഞ്ഞ ഭക്ഷണങ്ങൾ കഴിക്കുന്നത് വൃക്കകളെ ആരോഗ്യമുള്ളതാക്കും. വൃക്കരോഗികൾ കഴിക്കേണ്ട ചില ഭക്ഷണങ്ങൾ ഏതൊക്കെ എന്നു നോക്കാം. 1. കോളിഫ്ലവർ – വിറ്റമിൻ കെ, ഫോളേറ്റ്, ഫൈബർ ഇവയടങ്ങിയ കോളിഫ്ലവറിൽ ആന്റി ഓക്സിഡന്റുകളും ആന്റി

വൃക്കത്തകരാർ ഉള്ളവർ പ്രത്യേകം ഡയറ്റ് പിന്തുടരേണ്ടതുണ്ട്. സോഡിയം, പൊട്ടാസ്യം, ഫോസ്ഫറസ് ഇവ കുറഞ്ഞ ഭക്ഷണങ്ങൾ കഴിക്കുന്നത് വൃക്കകളെ ആരോഗ്യമുള്ളതാക്കും.
വൃക്കരോഗികൾ കഴിക്കേണ്ട ചില ഭക്ഷണങ്ങൾ ഏതൊക്കെ എന്നു നോക്കാം.
1. കോളിഫ്ലവർ – വിറ്റമിൻ കെ, ഫോളേറ്റ്, ഫൈബർ ഇവയടങ്ങിയ കോളിഫ്ലവറിൽ ആന്റി ഓക്സിഡന്റുകളും ആന്റി ഇൻഫ്ലമേറ്ററി സംയുക്തങ്ങളും ഉണ്ട്.
2. ബ്ലൂ ബെറി – ആന്തോസയാനിൻ എന്ന ആന്റി ഓക്സിഡന്റ് അടങ്ങിയ ബ്ലൂ ബെറി ഹൃദ്രോഗം, പ്രമേഹം മറ്റ് രോഗങ്ങൾ എന്നിവയിൽ നിന്നു സംരക്ഷണം നൽകും.
3. മുട്ടയുടെ വെള്ള – ഫോസ്ഫറസ് കുറഞ്ഞതും പ്രോട്ടീൻ അടങ്ങിയതുമായ മുട്ടയുടെ വെള്ള, വൃക്ക രോഗികൾക്ക് കഴിക്കാവുന്ന മികച്ച ഭക്ഷണമാണ്.
4. വെളുത്തുള്ളി – മാംഗനീസിന്റെയും വിറ്റമിൻ ബി 6 ന്റെയും ഉറവിടം. ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള സൾഫർ സംയുക്തങ്ങളും ഇതിലുണ്ട്.
5. ഒലിവ് ഓയിൽ – വിറ്റമിൻ ഇ യുടെ ഉറവിടം. അപൂരിത കൊഴുപ്പുകൾ അടങ്ങിയിരിക്കുന്നു. ഫോസ്ഫറസ് ഇല്ലാത്ത ഒലിവ് ഓയിൽ വൃക്കരോഗികൾക്ക് ഉപയോഗിക്കാവുന്നതാണ്.
6. കാബേജ് – ക്രീസിഫെറസ് പച്ചക്കറികളിൽപെടുന്ന കാബേജിൽ വിറ്റമിനുകളും ധാതുക്കളും ആന്റി ഓക്സിഡന്റ് സംയുക്തങ്ങളും ഉണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. കരളിന്റെയും വൃക്കകളുടെയും തകരാർ കുറയ്ക്കുന്നു. ഓക്സീകരണ സമ്മർദവും പൊണ്ണത്തടിയും തടയുന്നു.
7. കാപ്സിക്കം – വിറ്റമിൻ എ യും സി യും ഇതിൽ ധാരാളം ഉണ്ട്. പൊട്ടാസ്യം വളരെ കുറവും ആണ്.
8. ഉള്ളി – വിറ്റമിൻ സി, മാംഗനീസ്, ബി വിറ്റമിനുകൾ എന്നിവ ഉള്ളിയിൽ ഉണ്ട്. ദഹനവ്യവസ്ഥയെ ആരോഗ്യമുള്ളതാക്കുന്നു പ്രീബയോട്ടിക് ഫൈബറുകളും ഉള്ളിയിലുണ്ട്.
9. റാഡിഷ് – പൊട്ടാസ്യവും ഫോസ്ഫറസും വളരെ കുറഞ്ഞ അളവിൽ മാത്രം ഉള്ള റാഡിഷിൽ വിറ്റമിൻ എയും ഫോളേറ്റും ഉണ്ട്.
10. പൈനാപ്പിൾ – പൈനാപ്പിള്‍ വിറ്റമിന്‍ എ യുടെയും ഫൈബറിന്റെയും ഉറവിടമാണ്. ഇതിൽ ബ്രോമെലെയ്ൻ എന്ന എൻസൈം അടങ്ങിയിട്ടുണ്ട്. ഇത് ഇൻഫ്ലമേഷൻ കുറയ്ക്കാൻ സഹായിക്കുന്നു. വൃക്കരോഗമുള്ളവർക്ക് മികച്ചതാണ് പൈനാപ്പിൾ. ഓറഞ്ചിലും വാഴപ്പഴത്തിലും ഉള്ളതിനെക്കാൾ കുറവ് ഫോസ്ഫറസും സോഡിയവും പൊട്ടാസ്യവുമേ പൈനാപ്പിളിൽ ഉള്ളൂ. അതുകൊണ്ടു തന്നെ വൃക്കരോഗികൾക്ക് ഇത് ഒരു മികച്ച ഭക്ഷണമാണ്.
എന്ത്, എപ്പോൾ, എങ്ങനെ കഴിക്കണം: വിഡിയോ