വെണ്ടയ്ക്ക ഇട്ട വെള്ളത്തിന് ഇത്രയും ഗുണങ്ങളോ? ആരോഗ്യം സംരക്ഷിക്കാൻ ഇനി മറ്റൊരു പാനീയം വേണ്ട
വെണ്ടയ്ക്ക രുചികരമാണെന്നു മാത്രമല്ല, പോഷകസമ്പുഷ്ടവുമാണ്. വെണ്ടയ്ക്ക കൊണ്ട് പലതരത്തിൽ പല രുചിയിൽ വ്യത്യസ്തമായ വിഭവങ്ങൾ തയാറാക്കാൻ സാധിക്കും. എന്നാൽ ഇതു കൂടാതെ വെണ്ടയ്ക്ക കൊണ്ട് ഒരു പാനീയവും തയാർ ചെയ്യാം. വെണ്ടയ്ക്ക നടുവെ പിളർന്ന ശേഷം വെള്ളത്തിൽ 24 മണിക്കൂർ വരെ ഇട്ടു വയ്ക്കാം. ഈ പാനീയം ശരീരഭാരം

വെണ്ടയ്ക്ക രുചികരമാണെന്നു മാത്രമല്ല, പോഷകസമ്പുഷ്ടവുമാണ്. വെണ്ടയ്ക്ക കൊണ്ട് പലതരത്തിൽ പല രുചിയിൽ വ്യത്യസ്തമായ വിഭവങ്ങൾ തയാറാക്കാൻ സാധിക്കും. എന്നാൽ ഇതു കൂടാതെ വെണ്ടയ്ക്ക കൊണ്ട് ഒരു പാനീയവും തയാർ ചെയ്യാം. വെണ്ടയ്ക്ക നടുവെ പിളർന്ന ശേഷം വെള്ളത്തിൽ 24 മണിക്കൂർ വരെ ഇട്ടു വയ്ക്കാം.
ഈ പാനീയം ശരീരഭാരം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും. വെണ്ടയ്ക്കയുടെ രുചി ഇഷ്ടമില്ലാത്തവർക്കു പോലും ഈ പാനീയം ഇഷ്ടപ്പെടും. വെണ്ടയ്ക്കയിട്ട വെള്ളത്തിന്റെ ആരോഗ്യഗുണങ്ങൾ അറിയാം.
∙ആന്റി ഓക്സിഡന്റുകളാൽ സമ്പന്നം
ക്യുവർസെറ്റിൻ (quercetin), കെയിംഫെറോൾ (kaempferol) എന്നീ ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ് വെണ്ടയ്ക്ക. പതിവായി വെണ്ടയ്ക്കയിട്ട വെള്ളം കുടിക്കുന്നത് രോഗപ്രതിരോധശക്തി വർധിപ്പിക്കും. ഇതിലെ ആന്റിഓക്സിഡന്റുകൾ, ഇൻഫ്ലമേഷൻ കുറയ്ക്കുകയും രോഗങ്ങൾക്കു കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ തുരത്തുകയും ചെയ്യുന്നു. കൂടാതെ പ്രമേഹം, കാൻസർ, ഹൃദയസംബന്ധമായ രോഗങ്ങൾ തുടങ്ങിയവയിൽ നിന്നു സംരക്ഷണമേകുന്നു.
∙രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.
വെണ്ടയ്ക്കയിട്ട വെള്ളം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. പ്രത്യേകിച്ച് ടൈപ്പ് 2 പ്രമേഹം ഉള്ളവരിൽ വെണ്ടയ്ക്കയിൽ പോളിഫിനോളുകളും ഫ്ലേവനോയ്ഡുകളും ഉണ്ട്. ഇവ രണ്ടും ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നു.
ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്താനും വെണ്ടയ്ക്കാവെള്ളം സഹായിക്കും. പ്രമേഹമുള്ളവരിൽ ഉണ്ടാകുന്ന വൃക്കരോഗമായ നെഫ്രോപ്പതിക്കുള്ള സാധ്യത കുറയ്ക്കാനും വെണ്ടയ്ക്കയിട്ട വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും.
∙ശരീരഭാരം കുറയ്ക്കുന്നു
ശരീരഭാരം കുറയ്ക്കാൻ വെണ്ടയ്ക്കാ വെള്ളം സഹായിക്കും. മൃഗങ്ങളിൽ നടത്തിയ പഠനത്തിൽ, കൊഴുപ്പ് കൂടിയ ഭക്ഷണം നൽകിയ എലികളിൽ, വെണ്ടയ്ക്കയില്‍ നിന്നെടുത്ത കാർബ്സ് നൽകുക വഴി അവയുടെ ശരീരഭാരം കുറയുകയും രക്തത്തിലെ പഞ്ചസാരയുടെ അളവും, കൊളസ്ട്രോളും കുറഞ്ഞതായി പഠനത്തിൽ കണ്ടു.
വെണ്ടയ്ക്കയിട്ട വെള്ളം പൊതുവെ സുരക്ഷിതമാണെങ്കിലും ചിലരിൽ ഇത് അലർജിക്ക് കാരണമാകാം. വെണ്ടയ്ക്കയിൽ കാർബ് ആയ ഫ്രക്ടൻസ് കൂടിയ അളവിൽ അടങ്ങിയിട്ടുള്ളതിനാലാണിത്. ഇത് കൂടിയ അളവിൽ ഉപയോഗിച്ചാൽ ദഹനപ്രശ്നങ്ങൾക്ക് കാരണമാകും.
വെണ്ടയ്ക്കയിട്ട വെള്ളം ഉണ്ടാക്കേണ്ട വിധം
ഫ്രഷ് ആയ മൂന്ന് വെണ്ടയ്ക്കയെടുത്ത് കനം കുറഞ്ഞ കഷണങ്ങളായി അരിയുക. ഇത് ഒരു ഗ്ലാസ് വെള്ളത്തിലിട്ട് ഒരു രാത്രി വയ്ക്കുക. വെണ്ടയ്ക്ക കുതിർന്ന ശേഷം പിഴിഞ്ഞ് അരിച്ച് ഉപയോഗിക്കാം. രാവിലെ വെറും വയറ്റിൽ വേണം ഇത് കുടിക്കാൻ. രുചി കൂട്ടാൻ വേണമെങ്കിൽ തേൻ ചേർക്കാവുന്നതാണ്.