പാരിസ്ഥിതിക ബോധം, ധാർമികത, അലർജി തുടങ്ങി നിരവധി കാരണങ്ങൾ കൊണ്ട് പാലും പാലുൽപന്നങ്ങളും ഉപയോഗിക്കാത്തവർ നിരവധിയാണ്. പാലുൽപന്നങ്ങളിൽ വിറ്റമിനുകൾ, പ്രോട്ടീൻ, കാത്സ്യം എന്നിവയും മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിൽ നിന്ന് പൂരിത കൊഴുപ്പ്, പഞ്ചസാര, ഉപ്പ് ഇവ കുറയ്ക്കാനും പാലുൽപന്നങ്ങൾ സഹായിക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാരിസ്ഥിതിക ബോധം, ധാർമികത, അലർജി തുടങ്ങി നിരവധി കാരണങ്ങൾ കൊണ്ട് പാലും പാലുൽപന്നങ്ങളും ഉപയോഗിക്കാത്തവർ നിരവധിയാണ്. പാലുൽപന്നങ്ങളിൽ വൈറ്റമിനുകൾ, പ്രോട്ടീൻ, കാത്സ്യം എന്നിവയും മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിൽ നിന്ന് പൂരിത കൊഴുപ്പ്, പഞ്ചസാര, ഉപ്പ് ഇവ കുറയ്ക്കാനും പാലുൽപന്നങ്ങൾ സഹായിക്കും എന്ന് പഠനങ്ങൾ പറയുന്നു.

പാൽ, പാൽക്കട്ടി (cheese), മുട്ട മുതലായവ ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കിയാൽ ശരീരത്തിന് എന്തുമാറ്റം ആകും ഉണ്ടാകുന്നതെന്ന് നോക്കാം.

ADVERTISEMENT

ദഹനം മെച്ചപ്പെടും
പാലുൽപന്നങ്ങൾ ദഹനപ്രശ്നങ്ങൾ അകറ്റാൻ സഹായിക്കും എന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ ശരീരത്തിന് ലാക്ടോസ് വിഘടിപ്പിക്കാൻ കഴിയാതെ വരുമ്പോൾ വയറു കമ്പിക്കൽ, ഗ്യാസ് തുടങ്ങിയവ വരും. യുഎസ് നാഷണൽ ലൈബ്രറി ഓഫ് മെഡിസിന്റെ കണക്കു പ്രകാരം ലോകജനസംഖ്യയിൽ 65 ശതമാനത്തിലധികം പേർക്കും പാൽ ദഹിക്കാൻ പ്രയാസമാണ്. പാലും പാലുൽപന്നങ്ങളും ഒഴിവാക്കുന്നത് ദഹനം മെച്ചപ്പെടുത്താനും വന്‍കുടലിലെ ഇൻഫ്ലമേഷൻ കുറയ്ക്കാനും വയറിളക്കം കുറയ്ക്കാനും വയറിൽ ബ്ലോട്ടിങ്ങ് ഉണ്ടാകാതെയിരിക്കാനും സഹായിക്കും.

തൈറോയ്ഡ് പ്രശ്നങ്ങൾ കുറയ്ക്കുന്നു
തൈറോയ്ഡ് മൂലം വിഷമിക്കുന്ന 75 ശതമാനത്തിലധികം ആളുകള്‍ക്കും പാലുൽപന്നങ്ങളിൽ കാണുന്ന ചില പ്രോട്ടീനുകളോട് സംവേദനക്ഷമത കൂടുതലായിരിക്കും എന്ന് വിദഗ്ധർ. ലാക്ടോസ് ഇൻടോളറൻസ് ഇവരിൽ കൂടുതലായിരിക്കും. പാലുൽപന്നങ്ങൾ ഒഴിവാക്കുന്നത് ഗുരുതരമായ ഇൻഫ്ലമേഷൻ കുറയ്ക്കുകയും തൈറോയ്ഡ് റിസപ്റ്റർ കൗണ്ട് കുറയ്ക്കുകയും ചെയ്യും.

ADVERTISEMENT

ശരീരഭാരം കുറയ്ക്കുന്നു
പാലുൽപന്നങ്ങൾ ഒഴിവാക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. പാൽ, പ്ലെയ്ൻ യോഗർട്ട്, മറ്റ് മധുരം ചേർക്കാത്ത പാലുൽപന്നങ്ങൾ ഇവയിലെല്ലാം ലാക്ടോസ് (natural sugar) ഉണ്ട്. എന്നാൽ മറ്റ് പാലുൽപന്നങ്ങളില്‍ ആഡഡ് ഷുഗർ ആണുള്ളത്. ആഡഡ് ഷുഗർ ഒഴിവാക്കുന്നതാണ് നല്ലത്.

Representative image. Photo Credit:Prostock-studio/Shutterstock.com

ബ്രെയ്ൻ ഫോഗ് കുറയ്ക്കുന്നു
പാലിലും പാലുൽപന്നങ്ങളിലും ലാക്ടോസിനൊപ്പം കേസീൻ (casein) എന്ന പ്രോട്ടീനും ഉണ്ട്. ഇത് ചിലരിൽ തലച്ചോറിനെ ബാധിക്കുന്ന അലർജിക്ക് കാരണമാകും. ഇത് ആശയക്കുഴപ്പത്തിന് (confusion) കാരണമാകുന്നു.

ADVERTISEMENT

ചർമത്തിന്റെ ആരോഗ്യം
പാലുൽപന്നങ്ങൾ മുഖക്കുരു കൂടാൻ കാരണമാകും. ചർമത്തിൽ എണ്ണമയം കൂടാൻ മറ്റ് ഘടകങ്ങൾക്കു പുറമെ പാലുൽപന്നങ്ങളും കാരണമാകും.
പാലുൽപന്നങ്ങൾ കാത്സ്യത്തിന്റെ പ്രധാന ഉറവിടമാണ്. ഇത് എല്ലുകളുടെ ആരോഗ്യത്തിന് പ്രധാനമാണ്. പൂർണമായും ഇവയുടെ ഉപയോഗം നിർത്തുന്നത് പോഷകങ്ങളുടെ അഭാവം ഉണ്ടാകാൻ കാരണമാകും.
സപ്ലിമെന്റുകൾ കഴിക്കുകയോ സോയ, ബദാം, ടോഫു, ബ്രൊക്കോളി, അത്തിപ്പഴം, സൂര്യകാന്തി വിത്ത് ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയോ ചെയ്യാം. ഇലക്കറികളും സസ്യാധിഷ്ഠിത പാലും കാത്സ്യത്തിന്റെ ഉറവിടങ്ങളാണ്.

English Summary:

Unpacking the Weight Loss and Digestive Benefits of a Dairy-Free Diet