എന്റെ ആരോഗ്യം എന്റെ അവകാശം എന്നുള്ളതാണ് ഈ വർഷത്തെ ലോകാരോഗ്യദിന സന്ദേശം. അതുകൊണ്ട് സ്വന്തം ആരോഗ്യം കാക്കാന്‍ ഭക്ഷണരീതിയിൽ എന്തൊക്കെ മാറ്റം വരുത്തണെന്ന് അറിയാം. ഒരു ഹെൽത്തി ഡയറ്റ് പ്ലാന്‍ എന്തായിരിക്കണം എന്നതാകട്ടെ നമ്മുടെ ചിന്ത. പലതരം ഡയറ്റുകളുടെ പുറകെ പോകുന്ന ഈ തലമുറ ആദ്യം അറിയേണ്ടത് അവർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

'എന്റെ ആരോഗ്യം, എന്റെ അവകാശം' എന്നുള്ളതാണ് ഈ വർഷത്തെ ലോകാരോഗ്യദിന സന്ദേശം. അതുകൊണ്ട് സ്വന്തം ആരോഗ്യം കാക്കാന്‍ ഭക്ഷണരീതിയിൽ എന്തൊക്കെ മാറ്റം വരുത്തണെന്ന് അറിയാം. ഒരു ഹെൽത്തി ഡയറ്റ് പ്ലാന്‍ എന്തായിരിക്കണം എന്നതാകട്ടെ നമ്മുടെ ചിന്ത. 

പലതരം ഡയറ്റുകളുടെ പുറകെ പോകുന്ന ഈ തലമുറ ആദ്യം അറിയേണ്ടത് അവർ കഴിക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം എത്രത്തോളമാണ് എന്നാണ്. എന്ത് ഭക്ഷണം, എത്രമാത്രം കഴിക്കണം, എപ്പോൾ കഴിക്കണം, എത്രത്തോളം ആരോഗ്യകരമാണ് എന്ന് നാം തിരിച്ചറിഞ്ഞാലേ ഭക്ഷണം മെച്ചപ്പെട്ടതാക്കാൻ കഴിയൂ. 'ആരോഗ്യം ഏറ്റവും നല്ല രീതിയിൽ വർധിപ്പിക്കുക' എന്നതായിരിക്കണം ഇതിന്റെ അടിസ്ഥാനം. അതിന് ആദ്യം വേണ്ടത് നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന്റെ പോഷകമൂല്യങ്ങൾ തിരിച്ചറിയുകയാണ്. 

Representative image. Photo Credit:spukkato/istockphoto.com
ADVERTISEMENT

അല്ലാത്തപക്ഷം പോഷകാഹാരത്തിന്റെ കുറവ്, ഭക്ഷണത്തിന്റെ അളവ് കുറവ്, സമയം തെറ്റിയുള്ള ഭക്ഷണം കഴിക്കൽ പോലുള്ള പല കാര്യങ്ങൾ മൂലം പല അസുഖങ്ങൾ വരാനും സാധ്യതയുണ്ട്. ഇത് ശരീരത്തിന്റെ ഭാരക്കുറവ്, ഭാരക്കൂടുതൽ, ശരീരത്തിൽ പോഷണത്തിന്റെ അഭാവം മൂലമുള്ള പല രോഗങ്ങൾ, ഇമ്മ്യൂണിറ്റി കുറവ് അങ്ങനെ പല അവസ്ഥയ്ക്കും കാരണമാകുന്നു. ശാരീരികവും മാനസികവും വൈകാരികവും ബൗദ്ധികവും ആയ എല്ലാ രീതിയിലും ഒരേ പോലെ ഉള്ള അവസ്ഥ ആണ് ആരോഗ്യം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. 

ഭക്ഷണരീതിയിലൂടെ ആരോഗ്യം സംരക്ഷിക്കാൻ ഏറ്റവും പ്രധാനപ്പെട്ടത്
∙ആഹാരം കുറഞ്ഞ അളവിൽ പലതവണകളായി കഴിക്കുക
∙ഒരു നേരം പോലും ഭക്ഷണം ഒഴിവാക്കാതിരിക്കുക
∙ഓരോ വ്യക്തികളുടേയും ഭക്ഷണക്രമം അവരുടെ പ്രായം, ജോലി, ആരോഗ്യസ്ഥിതി, രോഗാവസ്ഥ എല്ലാം കണക്കിലെടുത്തായിരിക്കണം.

Representative image. Photo Credit:Deagreez/istockphoto.com
ADVERTISEMENT

∙പ്രഭാതഭക്ഷണം ഒരിക്കലും ഒഴിവാക്കാൻ പാടില്ല
∙ഭക്ഷണം അളവിൽ കൂടുതൽ കഴിക്കാൻ പാടില്ല
∙മധുരം, എണ്ണ, മസാല ഇവ കൂടിയ ഭക്ഷണപദാർഥങ്ങൾ ഒഴിവാക്കുക
∙കാർബോഹൈഡ്രേറ്റ്, ഫാറ്റ് കൂടുതൽ അടങ്ങിയ ഭക്ഷണം കുറയ്ക്കുകയും പ്രോട്ടീൻ, ഫൈബർ തുടങ്ങിയ ഭക്ഷണം ഉൾപ്പെടുത്തുകയും ചെയ്യുക

∙പച്ചക്കറികൾ, പഴവർഗങ്ങൾ ധാരാളം കഴിക്കാൻ ശ്രമിക്കുക
∙മുളപ്പിച്ച ചെറുപയർ, മുട്ടയുടെ വെള്ള, മീൻകറി, പയർ, പരിപ്പ്, നട്സ് ഇവയൊക്കെ ദോഷമല്ലാത്ത പ്രോട്ടീൻ ഭക്ഷണങ്ങളാണ് 
∙ആവിയിൽ വേവിച്ച ഭക്ഷണങ്ങൾ ലഘുഭക്ഷണമാക്കുന്നത് ആരോഗ്യത്തിന് ഏറ്റവും നല്ലതാണ് (ഉദാ: കൊഴുക്കട്ട, അവൽവിളയിച്ചത്, ഇലയട)

Representative image. Photo Credit:prostockstudio/istockphoto.com
ADVERTISEMENT

∙പായ്ക്കറ്റ് ഫുഡ്, സോഫ്റ്റ് ഡ്രിങ്ക്സ്, എണ്ണയിൽ വറുത്ത സ്നാക്സ്, വറുത്തതും പൊരിച്ചതുമായ ഭക്ഷണപദാർഥങ്ങൾ ഒഴിവാക്കുക
∙സ്മൂത്തികൾ, മോരിൻ വെള്ളം, നാരങ്ങാവെള്ളം ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. 
∙ദിവസവും 10–16 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക.
∙ദിവസം അര മണിക്കൂർ വ്യായാമം ചെയ്യുക.

(ലേഖിക കോട്ടയം എസ് എച്ച് മെഡിക്കൽ സെന്ററിലെ ഡയറ്റീഷ്യനാണ്)

എന്ത്, എപ്പോൾ, എങ്ങനെ കഴിക്കണം: വിഡിയോ

English Summary:

Tips for Healthy Diet