രാത്രി കിടക്കും മുൻപ് ഈ പഴങ്ങൾ കഴിക്കാറുണ്ടോ? ശരീരഭാരം ഇരട്ടിയാകും, ഉറക്കവും നഷ്ടമാകും
പഴങ്ങൾ ആരോഗ്യത്തിന് ഏറെ നല്ലതാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ എല്ലാ പഴങ്ങളും എല്ലാ നേരവും കഴിക്കാമോ? പഴങ്ങൾ കഴിക്കുന്നതിന് പ്രത്യേക സമയം ഉണ്ടോ? ഉണ്ട് എന്നാണുത്തരം. ചിലർ പഴങ്ങൾ, കിടക്കാൻ പോകുന്നതിനു മുൻപ് കഴിക്കുന്നത് ഗുണത്തേക്കാളെറെ ദോഷം ചെയ്യും. ദഹനപ്രശ്നങ്ങളിൽ തുടങ്ങി ഉറക്കമില്ലായ്മയ്ക്കും

പഴങ്ങൾ ആരോഗ്യത്തിന് ഏറെ നല്ലതാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ എല്ലാ പഴങ്ങളും എല്ലാ നേരവും കഴിക്കാമോ? പഴങ്ങൾ കഴിക്കുന്നതിന് പ്രത്യേക സമയം ഉണ്ടോ? ഉണ്ട് എന്നാണുത്തരം. ചിലർ പഴങ്ങൾ, കിടക്കാൻ പോകുന്നതിനു മുൻപ് കഴിക്കുന്നത് ഗുണത്തേക്കാളെറെ ദോഷം ചെയ്യും. ദഹനപ്രശ്നങ്ങളിൽ തുടങ്ങി ഉറക്കമില്ലായ്മയ്ക്കും ശരീരഭാരം കൂടാനും വരെ ഈ ശീലം കാരണമായേക്കാം. രാത്രി ഉറങ്ങാൻ കിടക്കും മുൻപ് കഴിക്കാൻ പാടില്ലാത്ത അഞ്ചു പഴങ്ങളെ അറിയാം.
1. നാരകഫലങ്ങൾ
നാരകഫലങ്ങളായ ഓറഞ്ച്, ഗ്രേപ്പ് ഫ്രൂട്ട്, നാരങ്ങ തുടങ്ങിയവയെല്ലാം അമ്ലഗുണമുള്ളവയാണ്. രാത്രി കിടക്കുന്നതിനു മുൻപ് ഇവ കഴിക്കുന്നത് ആസിഡ് റിഫ്ലക്സിനും നെഞ്ചെരിച്ചിലിനും കാരണമാകും. ഇത് മൂലം അസ്വസ്ഥത ഉണ്ടാക്കുകയും ഉറക്കം തടസ്സപ്പെടുകയും ചെയ്യും. നാരക ഫലങ്ങളിൽ അമ്ലത അധികമായതിനാൽ ഉദരപാളികളെ ഇത് അസ്വസ്ഥപ്പെടുത്തുകയും ദഹനപ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യും. പ്രത്യേകിച്ചും ആസിഡ് റിഫ്ലക്സോ ഗ്യാസ്ട്രോ ഈസോഫാഗൽ റിഫ്ലക്സ് ഡിസീസോ (GERD) ഉള്ളവരിൽ ഇത് ദോഷം ചെയ്യും.
2. പൈനാപ്പിൾ
പൈനാപ്പിളിൽ ദഹനത്തിന് സഹായിക്കുന്ന ബ്രോമെലെയ്ൻ എന്ന എന്‍സൈം ഉണ്ട്. പൈനാപ്പിൾ കൂടിയ അളവിൽ കഴിച്ചാലോ വെറും വയറ്റിൽ കഴിച്ചാലോ ഉദരപ്രശ്നങ്ങൾ ഉണ്ടാകും. ബ്രോമെലെയ്ൻ, ഉദരത്തിലെ ആസിഡുകളുടെ ഉൽപാദനം വർധിപ്പിക്കുകയും ആസിഡ് റിഫ്ലക്സും ദഹനക്കേടിനും കാരണമാകുകയും ചെയ്യും. കിടക്കുന്നതിനു മുൻപ് പൈനാപ്പിൾ കഴിക്കുന്നത് ദഹനക്കേട്, വയറ് കമ്പിക്കൽ, വായുകോപം ഇവയ്ക്ക് കാരണമാകും.
3. തണ്ണിമത്തൻ
ധാരാളം ജലാംശം അടങ്ങിയതും ഉന്മേഷമേകുന്നതുമായ പഴമാണ് തണ്ണിമത്തൻ. ഇത് മൂത്രത്തിന്റെ ഉൽപാദനം കൂട്ടുന്ന ഒരു ഡൈയൂററ്റിക് ആയി പ്രവർത്തിക്കുകയും രാത്രി കിടക്കും മുൻപ് തണ്ണിമത്തൻ കഴിച്ചാൽ ഇടയ്ക്കിടെ ബാത്ത്റൂമിൽ പോകേണ്ടി വരുകയും അങ്ങനെ ഉറക്കം തടസ്സപ്പെടുകയും ചെയ്യും. ഉറങ്ങും മുൻപ് തണ്ണിമത്തൻ കഴിക്കുന്നത് വയറു കമ്പിക്കുന്നതിനും അസ്വസ്ഥതയ്ക്കും കാരണമാകും. കൂടുതൽ അളവിൽ കഴിച്ചാലാണ് ഈ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. അധികമുള്ള വെള്ളത്തെയും പഞ്ചസാരയെയും ദഹിപ്പിക്കാൻ ശരീരം പ്രയാസപ്പെടും.
4. മാമ്പഴം
രുചിയും പോഷകങ്ങളും ഏറെയുള്ള പഴമാണ് മാമ്പഴം. നാച്വറൽ ഷുഗറും ഫൈബറും ഇതിൽ ധാരാളമുണ്ട്. രാത്രി കിടക്കുന്നതിനു മുൻപ് മാമ്പഴം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂട്ടാൻ ഇടയാക്കും. ഇത് ഉറക്കം തടസ്സപ്പെടാനും കാരണമാകും. ഫൈബർ ധാരാളം ഉള്ളതിനാൽ വയറിനു കനം വരാനും ദഹനപ്രശ്നങ്ങൾക്കും കാരണമാകും.
5. വാഴപ്പഴം
പൊട്ടാസ്യം, മഗ്നീഷ്യം ഇവ ധാരാളം അടങ്ങിയതിനാൽ ഒരു മികച്ച ബെഡ് ൈടം സ്നാക്ക് ആയി വാഴപ്പഴത്തെ കരുതാവുന്നതാണ്. എന്നാൽ ഇതും കൂടിയ അളവിൽ കഴിച്ചാൽ ചിലർക്കെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവും. കാർബോൈഹഡ്രേറ്റ് ധാരാളം അടങ്ങിയതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാനും ഊർജനില ഉയരാനും ഇടയാകും. കൂടുതൽ വാഴപ്പഴം കഴിച്ചാൽ ഊർജനില ഉയരുക വഴി ഉറക്കം തടസ്സപ്പെടാനും കാരണമാകും. അധികം പഴുക്കാത്ത വാഴപ്പഴം കഴിക്കുന്നത് ചിലരിൽ ബ്ലോട്ടിങ്ങിനും അസ്വസ്ഥതയ്ക്കും കാരണമാകാറുണ്ട്.
എന്ത്, എപ്പോൾ, എങ്ങനെ കഴിക്കണം: വിഡിയോ