'എടാ മോനേ ശ്രദ്ധിക്ക്': ശരീരം തണുപ്പിക്കുക മാത്രമല്ല, തണ്ണിമത്തന് വേറെയുമുണ്ട് ഗുണങ്ങൾ
ചൂട് കനത്തതോടെ തണ്ണീര്‍മത്തന്‍ പോലുള്ള പഴങ്ങള്‍ക്ക് വിപണിയില്‍ ആവശ്യക്കാരേറെയാണ്. ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ തണ്ണീര്‍മത്തന്‍ പോലെ സഹായകമായ മറ്റൊരു പഴമില്ലെന്ന് തന്നെ പറയാം. എന്നാല്‍ ചൂടത്ത് ശരീരം തണുപ്പിക്കാന്‍ മാത്രമല്ല രക്തസമ്മര്‍ദ്ധത്തെ നിയന്ത്രിക്കാനും തണ്ണീര്‍മത്തന്‍

ചൂട് കനത്തതോടെ തണ്ണിമത്തന്‍ പോലുള്ള പഴങ്ങള്‍ക്ക് വിപണിയില്‍ ആവശ്യക്കാരേറെയാണ്. ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ തണ്ണിമത്തന്‍ പോലെ സഹായകമായ മറ്റൊരു പഴമില്ലെന്ന് തന്നെ പറയാം. എന്നാല്‍ ചൂടത്ത് ശരീരം തണുപ്പിക്കാന്‍ മാത്രമല്ല രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും തണ്ണിമത്തന്‍ പ്രയോജനപ്രദമാണ്.
ഇതില്‍ അടങ്ങിയിരിക്കുന്ന സിട്രുലിന്‍ എന്ന അമിനോ ആസിഡാണ് രക്തസമ്മര്‍ദ്ദ നിയന്ത്രണത്തില്‍ മുഖ്യ പങ്ക് വഹിക്കുന്നത്. നമ്മുടെ ശരീരം സിട്രുലിനെ അര്‍ഗിനൈനായി പരിവര്‍ത്തനം ചെയ്യുകയും നൈട്രിക് ഓക്‌സൈഡിന്റെ ഉത്പാദനത്തെ സഹായിക്കുകയും ചെയ്യുന്നു. രക്തക്കുഴലുകള്‍ക്ക് വിശ്രമം നല്‍കുന്ന നൈട്രിക് ഓക്‌സൈഡ് ധമനികള്‍ക്ക് അയവ് നല്‍കി രക്തയോട്ടം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യും.
പൊട്ടാസിയത്തിന്റെയും സമ്പുഷ്ട സ്രോതസ്സാണ് തണ്ണിമത്തന്‍. രക്തസമ്മര്‍ദ്ദം സ്വാഭാവികമായി കുറയ്ക്കുന്ന അവശ്യ ധാതുവാണ് പൊട്ടാസിയം. മഗ്നീഷ്യം, വൈറ്റമിന്‍ എ, സി പോലുള്ള പോഷണങ്ങളും അടങ്ങിയ തണ്ണിമത്തന് ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുമുണ്ട്. ഇത് ശരീരത്തിലെ നീര്‍ക്കെട്ട് കുറയ്ക്കും. കണ്ണുകളുടെയും സന്ധികളുടെയും ആരോഗ്യത്തിനും ഇവ നല്ലതാണ്. ഗ്ലൈസിമിക് സൂചിക കുറഞ്ഞ പഴമായതിനാല്‍ പ്രമേഹ രോഗികള്‍ക്കും ധൈര്യമായി തണ്ണിമത്തന്‍ കഴിക്കാവുന്നതാണ്. ദഹിക്കാനും വളരെ എളുപ്പമായ തണ്ണീര്‍മത്തന്‍ ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താനും സഹായിക്കും.
എന്ത്, എപ്പോൾ, എങ്ങനെ കഴിക്കണം: വിഡിയോ