ചിയ സീഡിന് ആരോഗ്യഗുണങ്ങൾ അനവധിയാണ്. അതുപോലെ തന്നെ ഗുണങ്ങൾ ഏറെയുള്ള ഒന്നാണ് മോരും. ചിയ സീഡ് മോരിൽ ചേർത്ത് കുടിക്കുന്നത് ഉന്മേഷത്തോടൊപ്പം പോഷകഗുണങ്ങളും ശരീരത്തിന് നൽകും. ചിയസീഡ് ചാസ് എന്നു വിളിക്കുന്ന ഈ ചിയ സീഡ് സംഭാരത്തിന്റെ ആരോഗ്യഗുണങ്ങൾ അറിയാം. ∙ദഹനം മെച്ചപ്പെടുത്തുന്നു ഒരു ഔൺസിൽ പത്തുഗ്രാം എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിയ സീഡിന് ആരോഗ്യഗുണങ്ങൾ അനവധിയാണ്. അതുപോലെ തന്നെ ഗുണങ്ങൾ ഏറെയുള്ള ഒന്നാണ് മോരും. ചിയ സീഡ് മോരിൽ ചേർത്ത് കുടിക്കുന്നത് ഉന്മേഷത്തോടൊപ്പം പോഷകഗുണങ്ങളും ശരീരത്തിന് നൽകും. ചിയസീഡ് ചാസ് എന്നു വിളിക്കുന്ന ഈ ചിയ സീഡ് സംഭാരത്തിന്റെ ആരോഗ്യഗുണങ്ങൾ അറിയാം.

∙ദഹനം മെച്ചപ്പെടുത്തുന്നു
ഒരു ഔൺസിൽ പത്തുഗ്രാം എന്ന തോതിൽ ചിയ സീഡിൽ ഫൈബർ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ പ്രൊബയോട്ടിക് ഗുണങ്ങളുള്ള മോരിൽ ചിയ സീഡ് ചേർത്ത് കുടിക്കുന്നത് ഉദരത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. ദഹനം മെച്ചപ്പെടുത്തുന്നതോടൊപ്പം രോഗപ്രതിരോധശക്തിയും വർധിക്കും.

ADVERTISEMENT

∙ജലാംശം നിലനിർത്തുന്നു
ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് ആരോഗ്യത്തിന് ഏറെ പ്രധാനമാണ്, പ്രത്യേകിച്ച് കഠിനമായ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോഴും വേനൽക്കാലത്തും ചിയ സീഡിന് അതിന്റെ ഭാരത്തിന്റെ 12 മടങ്ങ് വെള്ളം ആഗിരണം ചെയ്യാനുള്ള കഴിവുണ്ട്. ഇത് ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്നതോടൊപ്പം വളരെ സാവധാനത്തിൽ മാത്രം വെള്ളവും പോഷകങ്ങളും ശരീരത്തിലേക്ക് റിലീസ് ചെയ്യപ്പെടുന്നുള്ളൂ.

∙ഹൃദയാരോഗ്യം
ചിയ സീഡിലടങ്ങിയ നാരുകളും ഒമേഗ 3 ഫാറ്റി ആസിഡുകളും യോഗർട്ടിലടങ്ങിയ കൊഴുപ്പും ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. ഹൃദ്രോഗ സാധ്യത കൂട്ടുന്ന കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ ഭക്ഷ്യനാരുകൾ സഹായിക്കുന്നു. ഇതോടൊപ്പം ഒമേഗ 3 ഫാറ്റി ആസിഡുകൾ രക്തസമ്മർദം കുറയ്ക്കുന്നു. ചിയ സീഡ് ഡ്രിങ്ക് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.

Representative image. Photo Credit:Prostock-studio/Shutterstock.com
ADVERTISEMENT

∙ശരീരഭാരം കുറയ്ക്കുന്നു
ചിയ സീഡ് ചാസ് വിശപ്പ് അകറ്റാനും വയറ് നിറഞ്ഞ തോന്നൽ ഉണ്ടാക്കാനും സഹായിക്കും. തൈരിലെ പ്രോട്ടീനും ചിയ സീഡിലെ ഫൈബറും ആണ് ഇതിനു സഹായിക്കുന്നത്. അമിതമായി ഭക്ഷണം കഴിക്കുന്നതും ഭക്ഷണങ്ങൾക്കിടയിലുള്ള സമയത്ത് ലഘുഭക്ഷണം കഴിക്കുന്നതും ഒഴിവാക്കാൻ ഇത് സഹായിക്കും. ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും.

∙എല്ലുകളുടെ ആരോഗ്യം
ആരോഗ്യകരമായ എല്ലുകളുടെ വളർച്ചയ്ക്ക് കാൽസ്യം ആവശ്യമാണ്. പതിവായി ചിയ സീഡ് ഡ്രിങ്ക് കുടിക്കുന്നത് എല്ലുകളുടെ ശക്തി വർധിപ്പിക്കുകയും പേശി വളർച്ചയ്ക്ക് സഹായിക്കുകയും ചെയ്യും. എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ഈ പാനീയം സഹായിക്കും

ADVERTISEMENT

ശരീരഭാരം കുറയ്ക്കാൻ എന്തു ചെയ്യണം: വിഡിയോ

English Summary:

Revolutionize Your Digestion and Heart Health with Chia Seed Buttermilk