പ്രമേഹത്തെ പിടിച്ചുകെട്ടാം; വൈറ്റമിൻ ബി12 അടങ്ങിയ ഈ ഭക്ഷണങ്ങൾ കഴിച്ചാൽ മാത്രം മതി
പ്രമേഹം മൂലം വിഷമിക്കുന്ന ആളാണോ എങ്കിൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ വിറ്റമിൻ ബി12 അടങ്ങിയ ഭക്ഷണ കഴിച്ചാൽ മതിയാകും. ഏതൊക്കെയാണ് ആ ഭക്ഷണങ്ങൾ എന്നറിയാം. കോര (Salmon) കടൽ മത്സ്യമായ കോര (salmon) നിരവധി പോഷകങ്ങൾ അടങ്ങിയതാണ്. ഇതിൽ പ്രമേഹം നിയന്ത്രിക്കുന്ന വിറ്റമിൻ ബി12 ധാരാളമായുണ്ട്.

പ്രമേഹം മൂലം വിഷമിക്കുന്ന ആളാണോ എങ്കിൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ വൈറ്റമിൻ ബി12 അടങ്ങിയ ഭക്ഷണ കഴിച്ചാൽ മതിയാകും. ഏതൊക്കെയാണ് ആ ഭക്ഷണങ്ങൾ എന്നറിയാം.
കേര (Salmon)
കടൽ മത്സ്യമായ കേര (salmon) നിരവധി പോഷകങ്ങൾ അടങ്ങിയതാണ്. ഇതിൽ പ്രമേഹം നിയന്ത്രിക്കുന്ന വൈറ്റമിൻ ബി12 ധാരാളമായുണ്ട്. ഒമേഗ3 ഫാറ്റി ആസിഡും അടങ്ങിയിട്ടുള്ള കേര മത്സ്യത്തിന് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും ഉണ്ട്.
മുട്ട
മുട്ട ഇഷ്ടപ്പെടുന്നവർക്കെല്ലാം സന്തോഷിക്കാം. മുട്ടയിൽ പ്രോട്ടീൻ മാത്രമല്ല വൈറ്റമിൻ ബി12 ഉം ധാരാളമായുണ്ട്. അമിനോ ആസിഡുകളും അടങ്ങിയ മുട്ട ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
ചിക്കൻ ലിവർ
വൈറ്റമിൻ ബി12 ധാരാളം ഉള്ള ചിക്കൻ ലിവർ, പ്രമേഹം നിയന്ത്രിക്കാനും സഹായിക്കും. പ്രമേഹരോഗികൾക്ക് മികച്ച ഒരു ഭക്ഷണമാണ് ഇത്.
ഫോർട്ടിഫൈഡ് സെറീയൽ
സസ്യാഹാരികൾക്കും വീഗനുകൾക്കും മികച്ച ഭക്ഷണമാണ് വൈറ്റമിൻ ബി12 ധാരാളം അടങ്ങിയിട്ടുള്ള ഫോർട്ടിഫൈഡ് സെറീയലുകൾ. ഇവയിൽ പ്രധാന പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ദിവസവും ആവശ്യമായ വൈറ്റമിൻ ബി12 ലഭിക്കാൻ ഇവ ദിവസവും ഭക്ഷണമാക്കാം.
ഗ്രീക്ക് യോഗർട്ട്
പ്രമേഹം നിയന്ത്രിക്കാൻ ദിവസവും ഗ്രീക്ക് യോഗർട്ട് ശീലമാക്കാം. കാർബോഹൈഡ്രേറ്റ് വളരെ കുറഞ്ഞ പാലുൽപന്നമായ ഈ സൂപ്പർഫുഡ് വൈറ്റമിൻ ബി12 നാലും സമ്പുഷ്ടമാണ്. ദിവസവും യോഗർട്ട് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രമേഹം നിയന്ത്രിച്ചു നിർത്താൻ സഹായിക്കും.
ന്യൂട്രീഷണൽ യീസ്റ്റ്
രക്തത്തിലെ പഞ്ചസാരയുടെ അളവ് വ്യത്യാസപ്പെട്ടു കൊണ്ടേയിരിക്കുകയാണെങ്കിൽ ന്യൂട്രീഷണൽ യീസ്റ്റ് പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം. വൈറ്റമിൻ ബി12 ഇതിൽ ധാരാളം ഉണ്ടെന്നു മാത്രമല്ല, സ്വാഭാവികമായി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇതിനു കഴിവുണ്ട്.
പാൽ
പാലിൽ പ്രോട്ടീൻ മാത്രമല്ല പ്രമേഹ നിയന്ത്രണത്തിനു സഹായിക്കുന്ന വൈറ്റമിൻ ബി12 ഉം ധാരാളമുണ്ട്. കൊഴുപ്പു കുറഞ്ഞതോ സ്കിംഡ് മിൽക്കോ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. വൈറ്റമിൻ ബി12 ലഭിക്കുന്നതിനു പുറമെ പൂരിത കൊഴുപ്പ് കുറയ്ക്കാനും ഇത് സഹായിക്കും.
വൈറ്റമിൻ ബി12 ധാരാളം അടങ്ങിയ ഭക്ഷണം ശീലമാക്കുന്നത് പ്രമേഹത്തോട് പൊരുതാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിർത്താനും സഹായിക്കും. എന്നിരുന്നാലും പ്രമേഹമുള്ളവർ ഭക്ഷണത്തിൽ മാറ്റം വരുത്തുന്നതിനു മുമ്പ് പോഷകാഹാരവിദഗ്ധന്റെ ഉപദേശം തേടുന്നത് നല്ലതാണ്. ഭക്ഷണത്തിൽ മാറ്റം വരുത്തുന്നതിനു പുറമെ, ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. സ്ട്രെസ്സ് കുറയ്ക്കുക, ആരോഗ്യ ഭക്ഷണം ശീലമാക്കുക, മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുക, കൊളസ്ട്രോൾ ഇടയ്ക്കു പരിശോധിക്കുക, വ്യായാമം പതിവാക്കുക തുടങ്ങിയ ശീലങ്ങൾ പ്രമേഹം നിയന്ത്രിച്ച് ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
പ്രമേഹരോഗികൾ അറിയേണ്ടതെല്ലാം: വിഡിയോ